പരസ്യങ്ങൾക്ക് വേണ്ടി ഉപയോക്താക്കളുടെ ഡാറ്റ അനുവാദമില്ലാതെ ഉപയോഗിക്കാറുണ്ടെന്ന് ട്വിറ്റർ

ഉപയോക്താവിന്‍റെ രാജ്യത്തിന്‍റെ കോഡ്, അവർ ട്വിറ്ററിൽ ചെലഴിക്കുന്ന സമയം, അവർ ഉപയോഗിക്കുന്ന ഡിവൈസ് മുതലായ വിവരങ്ങളാണ് കമ്പനികൾക്ക് നൽകാറുള്ളത്.

news18
Updated: August 7, 2019, 9:29 AM IST
പരസ്യങ്ങൾക്ക് വേണ്ടി ഉപയോക്താക്കളുടെ ഡാറ്റ അനുവാദമില്ലാതെ ഉപയോഗിക്കാറുണ്ടെന്ന് ട്വിറ്റർ
ഉപയോക്താവിന്‍റെ രാജ്യത്തിന്‍റെ കോഡ്, അവർ ട്വിറ്ററിൽ ചെലഴിക്കുന്ന സമയം, അവർ ഉപയോഗിക്കുന്ന ഡിവൈസ് മുതലായ വിവരങ്ങളാണ് കമ്പനികൾക്ക് നൽകാറുള്ളത്.
  • News18
  • Last Updated: August 7, 2019, 9:29 AM IST
  • Share this:
ന്യൂഡൽഹി: ഉപയോക്താക്കളുടെ അനുമതിയില്ലാതെ അവരുടെ വിവരങ്ങൾ പരസ്യങ്ങൾക്കായി നൽകാറുണ്ടെന്ന് മൈക്രോ ബ്ലോഗിംഗ് സൈറ്റായ ട്വിറ്റർ. എവിടെയാണ് പരസ്യം നൽകേണ്ടത്, എന്തു തരത്തിലുള്ള പരസ്യമാണ് നൽകേണ്ടത്, ഏതു തരത്തിലുള്ള ഉപഭോക്താവാണ് ഉൽപന്നങ്ങളിൽ താൽപര്യമുള്ളവർ എന്നിങ്ങനെയുള്ള കാര്യങ്ങളാണ് ഉപയോക്താക്കളുടെ കാര്യങ്ങളായി നൽകുന്നത്.

അതേസമയം, ഉപയോക്താക്കളുടെ ഡാറ്റ പങ്കുവെയ്ക്കുന്നതുമായി ബന്ധപ്പെട്ട് ലോകത്തിലെ വൻ സാങ്കേതിക കമ്പനികൾ നിരീക്ഷണത്തിലാണ്. ഉപയോക്താവിന്‍റെ രാജ്യത്തിന്‍റെ കോഡ്, അവർ ട്വിറ്ററിൽ ചെലഴിക്കുന്ന സമയം, അവർ ഉപയോഗിക്കുന്ന ഡിവൈസ് മുതലായ വിവരങ്ങളാണ് കമ്പനികൾക്ക് നൽകാറുള്ളത്.

ഉന്നാവ് കേസിൽ വിചാരണ ഇന്ന് ഡൽഹി കോടതിയിൽ തുടരും

'നിങ്ങളുടെ ഇഷ്ടങ്ങൾ പിന്തുടരാൻ നിങ്ങൾ ഞങ്ങളെ പിന്തുടർന്നു, എന്നാൽ ഞങ്ങളിവിടെ പരാജയപ്പെട്ടു', വെബ്സൈറ്റിൽ ട്വിറ്റർ പറയുന്നു. മാപ്പപേക്ഷയ്ക്കൊപ്പം ഇത് ആവർത്തിക്കില്ലെന്നും ട്വിറ്റർ ഉറപ്പു നൽകുന്നു. അനുവാദം കൂടാതെ, ഉപയോക്താക്കളിൽ നിന്ന് ശേഖരിക്കുന്ന വിവരങ്ങൾ അടിസ്ഥാനമാക്കിയാണ് പരസ്യങ്ങൾ പ്രത്യക്ഷപ്പെടുന്നതെന്നും ട്വിറ്റർ പറഞ്ഞു.

First published: August 7, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍
corona virus btn
corona virus btn
Loading