HOME » NEWS » Money » TECH TWITTER HAS LOST THE COVETED SAFE HARBOUR IMMUNITY IN INDIA

Twitter| ട്വിറ്ററിന്റെ നിയമപരിരക്ഷ ഒഴിവാക്കി കേന്ദ്ര സർക്കാർ; നിയമപരിരക്ഷ നഷ്ടമാകുന്ന ആദ്യ അമേരിക്കൻ കമ്പനി

ഇന്ത്യയിലെ ഐടി നിയമം സെക്ഷൻ 79 പ്രകാരമുള്ള നിയമപരിരക്ഷ നഷ്ടമാകുന്ന ആദ്യ അമേരിക്കൻ കമ്പനിയും ട്വിറ്ററാണ്.

News18 Malayalam | news18-malayalam
Updated: June 16, 2021, 10:07 AM IST
Twitter| ട്വിറ്ററിന്റെ നിയമപരിരക്ഷ ഒഴിവാക്കി കേന്ദ്ര സർക്കാർ; നിയമപരിരക്ഷ നഷ്ടമാകുന്ന ആദ്യ അമേരിക്കൻ കമ്പനി
Twitter
  • Share this:
ന്യൂഡൽഹി: ട്വിറ്ററിന് ഐടി നിയമപ്രകാരമുള്ള പരിരക്ഷ ഒഴിവാക്കി കേന്ദ്ര സർക്കാർ. ഇന്ത്യയിലെ പുതിയ ഐടി ചട്ടപ്രകാരം നിയമാനുസൃത ഓഫീസർമാരെ നിശ്ചിത സമയത്തിനുള്ളിൽ നിയമിക്കാത്തതിനെ തുടർന്നാണ് നടപടി. ഫെബ്രുവരിയിൽ പ്രഖ്യാപിച്ച പുതിയ ഐടി നിയമം മേയ് 25നാണ് രാജ്യത്ത് പ്രാബല്യത്തിൽ വന്നത്.

നിയമപരിരക്ഷ ഒഴിവാക്കിയതോടെ ട്വിറ്ററിൽ  ഏതെങ്കിലും ഉപയോക്താവിന്റെ 'നിയമവിരുദ്ധവും' 'തീവ്രവികാരമുണര്‍ത്തുന്ന'തുമായ ഉള്ളടക്കങ്ങളുടെ പേരിൽ കമ്പനിയുടെ ഇന്ത്യയിലെ മാനേജിങ് ഡയറക്ടർ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥർക്ക് പൊലീസ് ചോദ്യം ചെയ്യലും നിയമനടപിടകളും നേരിട്ടേക്കാമെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ടിൽ പറയുന്നു.


ഇന്ത്യയിലെ ഐടി നിയമം സെക്ഷൻ 79 പ്രകാരമുള്ള നിയമപരിരക്ഷ നഷ്ടമാകുന്ന ആദ്യ അമേരിക്കൻ കമ്പനിയും ട്വിറ്ററാണ്. ഐടി ചട്ടങ്ങൾ പ്രകാരമുള്ള നടപടികൾ സ്വീകരിക്കാത്തതിനെ തുടർന്ന് ട്വിറ്ററിനെതിരെ നടപടി എടുക്കുമെന്ന് കേന്ദ്രസർക്കാർ മുന്നറിയിപ്പ് നൽകിയിരുന്നു. ഫെയ്സ്ബുക്ക്, യൂട്യൂബ്, വാട്സ് ആപ്പ് തുടങ്ങിയവയെല്ലാം സർക്കാർ ആവശ്യപ്പെട്ടതുപ്രകാരമുള്ള നടപടികൾ സ്വീകരിച്ചിരുന്നു.

മെയ് 25 നായിരുന്നു പുതിയ ഐടി നിയമം രാജ്യത്ത് പ്രാബല്യത്തിൽ വന്നത്. ചട്ടങ്ങൾ നടപ്പക്കുന്നതിന് ഒരാഴ്ചത്തെ സമയം ട്വിറ്റർ ആവശ്യപ്പെട്ടിരുന്നു. തുടർന്ന് കഴിഞ്ഞ ദിവസം ചീഫ് കംപ്ലയൻസ് ഓഫിസറെ നിയമിച്ചതായി ട്വിറ്റർ വ്യക്തമാക്കിയത്. എന്നാൽ കംപ്ലയൻസ് ഓഫിസറെ നിയമിച്ചത് സംബന്ധിച്ച അറിയിപ്പ് ലഭിച്ചില്ലെന്നായിരുന്നു കേന്ദ്ര നിലപാട്.

കംപ്ലയൻസ് ഓഫീസർക്ക് പുറമേ, പരിഹാര പരിഹാര സെൽ, നോഡൽ ഓഫീസർ എന്നീ നിയമനങ്ങളും പുതിയ ചട്ടങ്ങൾ പ്രകാരം നടത്തണം.

You may also like:നടൻ സുകുമാരൻ ഓർമയായിട്ട് 24 വർഷം; ചിത്രം പങ്കുവെച്ച് പൃഥ്വിരാജ്

അതേസമയം, നിയമ പരിരക്ഷ ഒഴിവാക്കിയതിനു പിന്നാലെ യുപിയിൽ ട്വിറ്ററിനെതിരെ കേസെടുത്തു.

പുതിയ ഐ.ടി നിയമപ്രകാരം സമൂഹ മാധ്യമ മേഖലയിലെ ഓരോ കമ്പനിയും ഇന്ത്യ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഒരു പരാതി പരിഹാര ഉദ്യോഗസ്ഥന്‍, കംപ്ലയിന്‍സ് ഓഫീസര്‍, നോഡല്‍ ഓഫീസര്‍ എന്നിവരെ നിയമിക്കണം. ഇതുവഴി സാധാരണക്കാരായ ഉപയോക്താക്കള്‍ക്ക് അവരുടെ പരാതികള്‍ പരിഹരിക്കാന്‍ സാധിക്കും. അപകീർത്തികരമെന്ന്​ കാണുന്ന ഏതുതരം സന്ദേശങ്ങളും പോസ്​റ്റുകളും 36 മണിക്കൂറിനകം നീക്കണമെന്നും പുതിയ ഐ.ടി നിയമത്തിൽ വ്യവസ്​ഥയുണ്ട്.

എന്താണ് ഐ ടി നിയമത്തിലെ സെക്ഷൻ 79?

ഐ ടി വകുപ്പിലെ സെക്ഷൻ 79 പ്രകാരം, ഏതെങ്കിലും മൂന്നാം കക്ഷി തങ്ങളുടെ പ്ലാറ്റ്ഫോമിലൂടെ ലഭ്യമാക്കുന്ന വിവരങ്ങൾ, ഡാറ്റ, ആശയവിനിമയത്തിനുള്ള ലിങ്കുകൾ തുടങ്ങിയവയ്ക്ക് ഇടനിലക്കാരായ ഈ കമ്പനികൾക്ക് നിയമപരമോ അല്ലാത്തതോ ആയ ബാധ്യത ഇല്ല. ചുരുക്കത്തിൽ, സമൂഹ മാധ്യമങ്ങൾ ഒരു കേന്ദ്രത്തിൽ നിന്ന് മറ്റൊരു കേന്ദ്രത്തിലേക്ക് വഹിക്കപ്പെടുന്ന സന്ദേശത്തിന്റെ വാഹകരായി മാത്രം വർത്തിക്കുകയും ആ പ്രക്രിയയിൽ നേരിട്ട് മറ്റ് ഇടപെടലുകൾ നടത്താതിരിക്കുകയും ചെയ്യുന്നിടത്തോളം ആ സന്ദേശം മൂലം ഉണ്ടാകുന്ന നിയമ നടപടികളിൽ നിന്ന് ഈ കമ്പനികൾ സുരക്ഷിതരായിരിക്കും.

എന്നാൽ, സർക്കാരോ മറ്റ് ഏജൻസികളോ തുടർച്ചയായി മുന്നറിയിപ്പുകൾ നൽകിയിട്ടും ഏതെങ്കിലും ഒരു ഉള്ളടക്കം നീക്കം ചെയ്യാൻ തയ്യാറായില്ലെങ്കിൽ ഈ പരിരക്ഷ അവർക്ക് ലഭിക്കില്ല. അതോടൊപ്പം, തങ്ങളുടെ പ്ലാറ്റ്‌ഫോമിൽ പോസ്റ്റ് ചെയ്യപ്പെട്ട, നിയമനടപടിയ്ക്ക് ഇടയാക്കിയ സന്ദേശങ്ങളിലോ മറ്റ് ഉള്ളടക്കങ്ങളിലോ തെളിവുകളിലോ സമൂഹ മാധ്യമങ്ങൾ കൃത്രിമം കാണിക്കുകയോ അത് നശിപ്പിക്കാൻ ശ്രമിക്കുകയോ ചെയ്താലും സെക്ഷൻ 79 നൽകുന്ന പരിരക്ഷ നഷ്ടപ്പെടും.
Published by: Naseeba TC
First published: June 16, 2021, 10:07 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories