HOME » NEWS » Money » TECH TWITTER IS SHUTTING DOWN FLEETS GH

ആരും ഉപയോഗിക്കുന്നില്ല, 'ഫ്ലീറ്റ്സ്' ഫീച്ചർ അവസാനിപ്പിച്ച് ട്വിറ്റർ

'ഫ്ലീറ്റ്സില്‍ ഞങ്ങൾ പ്രതീക്ഷിച്ചതു പോലെ, സംഭാഷണത്തിൽ ചേരുന്ന പുതിയ ആളുകളുടെ എണ്ണത്തിൽ വന്‍ വർദ്ധനവ് ഞങ്ങൾ ഇതുവരെ കണ്ടിട്ടില്ല,' - ട്വിറ്റർ അറിയിച്ചു.

News18 Malayalam | Trending Desk
Updated: July 15, 2021, 2:09 PM IST
ആരും ഉപയോഗിക്കുന്നില്ല, 'ഫ്ലീറ്റ്സ്' ഫീച്ചർ അവസാനിപ്പിച്ച് ട്വിറ്റർ
Twitter
  • Share this:
ഫ്ലീറ്റ്സ് ഫീച്ചർ അവസാനിപ്പിക്കാനൊരുങ്ങുകയാണ് ട്വിറ്റർ. ടൈംലൈനിന്റെ മുകളിൽ കാണപ്പെടുന്ന, ഇൻസ്റ്റഗ്രാം സ്റ്റോറിക്ക് സമാനമായ ഈ ഫീച്ചർ 24 മണിക്കൂറിനുള്ളിൽ കാലഹരണപ്പെടുന്ന രീതിയിലായിരുന്നു സജ്ജീകരിച്ചിരുന്നത്. എട്ടുമാസം മുമ്പ് വ്യാപകമായി ആരംഭിച്ചു എങ്കിലും അവയുടെ ഉപയോഗം കുറവായതിനാലാണ്‌ ഉപേക്ഷിക്കുന്നതെന്ന് ട്വിറ്റർ പറയുന്നു.

എന്നാൽ, ഓഗസ്റ്റ് മൂന്നു മുതൽ, ഉപയോക്താക്കൾക്ക് അവരുടെ ടൈംലൈനുകളുടെ മുകളിൽ ട്വിറ്ററിന്റെ തത്സമയ ഓഡിയോ ചാറ്റ് റൂമുകൾ എന്നറിയപ്പെടുന്ന എപ്പോഴും സജീവമായി നിലകൊള്ളുന്ന സ്പേസുകൾ ഉണ്ടായിരിക്കുന്നതാണ്. കൂടുതൽ പേരും ഉപയോഗിക്കുന്ന ട്വീറ്റുകൾക്കായുള്ള കമ്പോസ് സെക്ഷനില്‍, ഫ്ലീറ്റുകളിൽ നിലനിന്നിരുന്ന ടെക്സ്റ്റ് ഫോർമാറ്റിംഗ്, ഫോട്ടോകൾക്ക് മുകളിലായി പതിപ്പിക്കാനാവുന്ന ജിഫ് സ്റ്റിക്കറുകൾ, കൂടുതൽ ക്യാമറ എഡിറ്റിംഗ് ഫീച്ചറുകള്‍ എന്നിവ തയ്യാറാക്കിയിട്ടുണ്ട്.

'ഫ്ലീറ്റ്സില്‍ ഞങ്ങൾ പ്രതീക്ഷിച്ചതു പോലെ, സംഭാഷണത്തിൽ ചേരുന്ന പുതിയ ആളുകളുടെ എണ്ണത്തിൽ വന്‍ വർദ്ധനവ് ഞങ്ങൾ ഇതുവരെ കണ്ടിട്ടില്ല,' - ട്വിറ്റർ അറിയിച്ചു.

ഫീസ് അടക്കാത്തതിന്റെ പേരിൽ പത്താം ക്ലാസ് വിദ്യാർത്ഥികൾക്ക് ഹാൾ ടിക്കറ്റ് നിഷേധിക്കരുത്: കർണാടക വിദ്യാഭ്യാസ മന്ത്രി

മറ്റുള്ളവരുടെ ട്വീറ്റുകൾ കാണുകയും ഉപയോഗിക്കുകയും ചെയ്യുന്നതിനേക്കാളുപരി പുതിയ ഉപയോക്താക്കളെ ട്വിറ്ററിലേക്ക് കൊണ്ടുവരാനും അവരെക്കൊണ്ട് പതിവായി ട്വീറ്റ് ചെയ്യിക്കാനും വർഷങ്ങളായി ട്വിറ്റർ പാടുപെടുകയാണ്. ട്വീറ്റ് ചെയ്യുമ്പോഴുള്ള സമ്മർദ്ദം കുറയ്ക്കുന്നതിന് സ്‌നാപ്ചാറ്റ് കണ്ടുപിടിച്ചതും തുടര്‍ന്ന് ഇൻസ്റ്റാഗ്രാം കൂടുതൽ ജനപ്രിയമാക്കിയതുമായ സോഷ്യൽ മീഡിയ ഫോർമാറ്റ് 'സ്റ്റോറീസ്' ഉപയോഗിച്ചാണ് ഫ്ലീറ്റുകൾ ചിത്രീകരിച്ചിട്ടുള്ളത്. ഫേസ്ബുക്കിലും ഫേസ്ബുക്കിന്റെ തന്നെ ഉടമസ്ഥതയിലുള്ള ഇൻസ്റ്റഗ്രാമിലും സമാനമായ ഫീച്ചറുകൾ നിലവിലുണ്ട്. 24 മണിക്കൂർ നേരത്തേക്ക് നിലനിൽക്കുന്ന പോസ്റ്റുകളും ചിത്രങ്ങളുമാണ് ഫ്ലീറ്റ്സിൽ കാണിക്കുക.

'ഫ്ലീറ്റുകൾ, ട്വിറ്ററിലെ സംഭാഷണത്തിൽ പങ്കുചേരാൻ കൂടുതൽ ആളുകളെ സഹായിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിച്ചു,' ട്വിറ്ററിന്റെ പ്രൊഡക്റ്റ് വൈസ് പ്രസിഡന്റ് ഇല്യ ബ്രൗൺ ഒരു പ്രസ്താവനയിൽ പറഞ്ഞു. 'എന്നാൽ സംഭവിച്ചത്, അങ്ങനെയായിരുന്നില്ല. ഞങ്ങൾ എല്ലാവർക്കുമായി ഫ്ലീറ്റുകളെന്ന ഈ സവിശേഷത അവതരിപ്പിച്ചതിനു ശേഷം, ഫ്ലീറ്റുകൾ ഉപയോഗിച്ച് സംഭാഷണത്തിൽ ചേരുന്ന പുതിയ ആളുകളുടെ എണ്ണത്തിൽ പ്രതീക്ഷിച്ചതു പോലുള്ള വർദ്ധനവ് ഞങ്ങൾ കണ്ടില്ല.'

ഇഗ്നോ ജൂലൈ അഡ്മിഷന്‍ 2021: റി - രജിസ്റ്റർ ചെയ്യുന്നതിനുള്ള അവസാന തിയതി ഇന്ന്

നവംബറിൽ എല്ലാവർക്കുമായി ഇത് പുറത്തിറക്കിയ ശേഷം കഴിഞ്ഞ മാസം മുതല്‍ ട്വിറ്റർ ഫ്ലീറ്റുകൾക്കിടയിൽ പരസ്യങ്ങൾ പരീക്ഷിക്കാൻ തുടങ്ങിയിരുന്നു. എന്നാൽ, എല്ലാവരെയും അമ്പരപ്പിച്ചു കൊണ്ട് വളരെ പെട്ടെന്നാണ് ട്വിറ്റർ ഈ സവിശേഷത നിര്‍ത്തലാക്കുന്നത്. കമ്പനി വളരെ കുറച്ച് പരസ്യദാതാക്കളുമായി ചേര്‍ന്ന് ഫ്ലീറ്റ്സില്‍ നല്‍കിയ പരസ്യങ്ങളെ 'പരീക്ഷണം' എന്നാണ് വിളിച്ചത്. ഭാവിയിൽ ആപ്ലിക്കേഷന്റെ മറ്റേതെങ്കിലും ഭാഗങ്ങളിൽ ആ ഫുൾസ്ക്രീൻ പരസ്യങ്ങൾ ദൃശ്യമാകുമോ എന്നത് ഇനിയും വ്യക്തമല്ല.

ട്വിറ്റർ ഉപയോഗിച്ച് ആളുകളെ കൂടുതല്‍ സേവിക്കുന്നതിനുള്ള മികച്ച രീതികള്‍ ഓരോ തവണയും ഞങ്ങൾ സൃഷ്ടിക്കുന്നുവെന്നും ഉപഭോക്താക്കള്‍ക്ക് അവരുടെ സംഭാഷണങ്ങളിൽ‌ മെച്ചപ്പെടുത്താൻ അവരുടെ നിർദ്ദേശങ്ങൾ സ്വീകരിക്കുന്നുവെന്നും ബ്രൗൺ‌ പറയുന്നു. ഇത് ഭാവിയിലും തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Published by: Joys Joy
First published: July 15, 2021, 2:09 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories