• HOME
  • »
  • NEWS
  • »
  • money
  • »
  • Twitterൽ 240 ക്യാരക്ടറുകളിൽ കൂടുതൽ പോസ്റ്റ് ചെയ്യാൻ കഴിഞ്ഞേക്കും; പുതിയ ഫീച്ചറിന് അനൗദ്യോഗിക സ്ഥിരീകരണം

Twitterൽ 240 ക്യാരക്ടറുകളിൽ കൂടുതൽ പോസ്റ്റ് ചെയ്യാൻ കഴിഞ്ഞേക്കും; പുതിയ ഫീച്ചറിന് അനൗദ്യോഗിക സ്ഥിരീകരണം

സാധാരണ ട്വിറ്റർ ഉപയോക്താക്കൾക്ക് ഈ സേവനം ലഭ്യമാണോ അതോ പണമടച്ചുള്ള ട്വിറ്റർ ബ്ലൂ അംഗങ്ങൾക്ക് ​വേണ്ടി മാത്രം രൂപകൽപ്പന ചെയ്‌തതാണോ എന്നും വ്യക്തമല്ല.

twitter

twitter

  • Share this:
    ഉപയോക്താക്കളെ ദൈർഘ്യമേറിയ പോസ്റ്റുകൾ എഴുതാൻ അനുവദിക്കുന്ന പുതിയ ഫീച്ചർ ട്വിറ്റർ (Twitter) അവതരിപ്പിക്കാനൊരുങ്ങുന്നതായി റിപ്പോർട്ട്. 'ആർട്ടിക്കിൾ' (Article) എന്ന് പേരിട്ടിരിക്കുന്ന ഈ ഫീച്ചർ സംബന്ധിച്ച വിവരങ്ങൾ റിവേഴ്‌സ് എഞ്ചിനീയർ ജെയ്ൻ മഞ്ചുങ് വോംഗ് ആണ് കണ്ടെത്തിയത്. ഇക്കാര്യം ഒരു ട്വിറ്റർ വക്താവ് അനൌദ്യോഗികമായി സ്ഥിരീകരിച്ചതായി സിനെറ്റിന്റെ റിപ്പോർട്ട് വ്യക്തമാക്കുന്നു. "ആളുകളെ സംഭാഷണങ്ങളിൽ ഏർപ്പെടുത്തുന്നതിനുള്ള പുതിയ വഴികൾ ട്വിറ്റർ എപ്പോഴും അന്വേഷിക്കാറുണ്ട്" കൂടുതൽ വിവരങ്ങൾ ഉടൻ പങ്കിടുമെന്നും ട്വിറ്റർ വക്താവ് വ്യക്തമാക്കി. ട്വിറ്റർ ആർട്ടിക്കിളിന്റെ കൃത്യമായ പ്രവർത്തനത്തെക്കുറിച്ച് കമ്പനി വ്യക്തമാക്കിയിട്ടില്ല. സാധാരണ ട്വിറ്റർ ഉപയോക്താക്കൾക്ക് ഈ സേവനം ലഭ്യമാണോ അതോ പണമടച്ചുള്ള ട്വിറ്റർ ബ്ലൂ അംഗങ്ങൾക്ക് ​വേണ്ടി മാത്രം രൂപകൽപ്പന ചെയ്‌തതാണോ എന്നും വ്യക്തമല്ല.

    ട്വിറ്റർ ആർട്ടിക്കിളിന്റെ സ്‌ക്രീൻഷോട്ടും വോങ് പങ്കിട്ടു. എന്നാൽ ഇതിന്റെ പ്രവർത്തനത്തെക്കുറിച്ചുള്ള വിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല. ഈ പുതിയ ട്വിറ്റർ ഫീച്ചറിന് ഉപയോക്താക്കൾ പ്ലാറ്റ്‌ഫോം ഉപയോഗിക്കുന്ന രീതി തന്നെ മാറ്റാനുള്ള കഴിവുണ്ട്.

    Also Read-Apple Iphone | മാസ്ക് നീക്കം ചെയ്യാതെ തന്നെ ഐഫോൺ അൺലോക്ക് ചെയ്യാം; പുതിയ ഫീച്ചറുമായി ആപ്പിൾ

    ട്വിറ്ററിന്റെ പ്രധാന എതിരാളികളായ ഫേസ്ബുക്കിലും (Facebook) റെഡ്ഡിറ്റിലും നീണ്ട പോസ്റ്റുകളും അഭിപ്രായങ്ങളും രേഖപ്പെടുത്താൻ സാധിക്കും. എന്നാൽ പരിമിതമായ അക്ഷരങ്ങളിൽ ഉപയോക്താക്കളുടെ ചിന്തകൾ പ്രകടിപ്പിക്കാൻ അനുവദിക്കുന്ന മൈക്രോ-ബ്ലോഗിംഗ് പ്ലാറ്റ്‌ഫോമാണ് ട്വിറ്റർ. ഇത് തന്നെയാണ് മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ നിന്ന് ട്വിറ്ററിനെ വ്യത്യസ്തമാക്കുന്നത്. തുടക്കത്തിൽ ട്വിറ്ററിലൂടെ 140 ക്യാരക്ടറുകളുള്ള പോസ്റ്റുകൾ മാത്രം പങ്കുവയ്ക്കാനാണ് അനുവദിച്ചിരുന്നത്. 2017ലാണ് 280 എന്ന പരിധിയിലേക്ക് ഉയർത്തിയത്. ഉപയോക്താക്കൾക്ക് ദൈർഘ്യമേറിയ ലേഖനങ്ങളുടെ സ്‌ക്രീൻഷോട്ടുകൾ ഫോട്ടോകളായി പങ്കിടാനാകും.



    അതേസമയം, ഇൻസ്റ്റാഗ്രാമിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഫ്ലോക്സ് എന്ന പുതിയ ഫീച്ചറിനായും ട്വിറ്റർ പ്രവർത്തിക്കുന്നുണ്ട്. പ്ലാറ്റ്‌ഫോമിൽ ഒരു 'ക്ലോസ് സർക്കിൾ' സൃഷ്‌ടിക്കാൻ ഈ ഫീച്ചർ ഉപയോക്താക്കളെ അനുവദിക്കും. ഇതുവഴി 'അടുത്ത സുഹൃത്തുക്കൾക്ക്' (Closed Friends) മാത്രം നിർദ്ദിഷ്ട ട്വീറ്റുകൾ കാണാൻ കഴിയും. നിങ്ങളുടെ അക്കൗണ്ട് പ്രൈവറ്റ് ആക്കാനുള്ള ഒരു ഓപ്‌ഷനും ട്വിറ്ററിലുണ്ട്. ‘ട്രസ്റ്റഡ് ഫ്രണ്ട്സ്’ എന്ന പേരിൽ ഒരു ടൂൾ വികസിപ്പിക്കുമെന്ന് ഒരു ട്വിറ്റർ എക്സിക്യൂട്ടീവ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്നാൽ 'ഫ്ലോക്സ്', 'ആർട്ടിക്കിൾ' എന്നിവയുടെ വികസനവുമായി ബന്ധപ്പെട്ട ഔദ്യോഗിക വിവരങ്ങൾ ട്വിറ്റർ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

    Also Read-Apple iPhone 13| ആമസോണിൽ 11,000 രൂപ ഡിസ്കൗണ്ട്; ബാങ്ക് ഓഫറുകൾ വേറെയും

    ഉപയോക്താക്കള്‍ക്ക് പല അക്കൗണ്ടുകളിലേക്ക് സന്ദേശം അയക്കുന്നതിന് ഗ്രൂപ്പ് മെസ്സേജ് എന്ന സംവിധാനം ഒഴിവാക്കികൊണ്ട് ഡയറക്ട് മെസ്സേജ് അയക്കാനുള്ള സംവിധാനം ട്വിറ്റര്‍ കഴിഞ്ഞ വർഷം ഒരുക്കിയിരുന്നു. നേരത്തെ, ഒരു സന്ദേശം പല അക്കൗണ്ടുകളിലേക്ക് ഒരുമിച്ച് അയക്കാനായി, അക്കൗണ്ടുകള്‍ തിരഞ്ഞെടുക്കുമ്പോള്‍ അവ ഒരു ഗ്രൂപ്പ് മെസ്സേജ് ഫോര്‍മാറ്റിലേക്ക് മാറുമായിരുന്നു. ഇത് ഉപയോക്താക്കള്‍ക്ക് ഉണ്ടാക്കിയിരുന്ന അസൗകര്യം കണക്കിലെടുത്താണ് ട്വിറ്റർ പുതിയ നവീകരണം നടത്തിയത്.
    Published by:Jayesh Krishnan
    First published: