• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

ട്വിറ്ററിൽ വൈറസ് ആക്രണം; ഉടൻ പാസ്‌വേഡ് മാറ്റണം


Updated: May 4, 2018, 5:21 PM IST
ട്വിറ്ററിൽ വൈറസ് ആക്രണം; ഉടൻ പാസ്‌വേഡ് മാറ്റണം

Updated: May 4, 2018, 5:21 PM IST
കാലിഫോർണിയ: വൈറസ് ആക്രമണത്തെ തുടർന്ന് ഉപയോക്താക്കളോട് പാസ്‌വേഡ് മാറ്റാൻ ട്വിറ്റർ ആവശ്യപ്പെട്ടു. പാസ്‌വേഡുകൾ സേവ് ചെയ്തിട്ടുള്ള ഇന്‍റേണൽ ലോഗിലാണ് വൈറസ് ബാധ ഉണ്ടായത്. പാസ്‌വേഡുകൾ മറച്ചുവെക്കുന്ന ഹാഷിങ്ങിലാണ് വൈറസ് ആക്രമണം ഉണ്ടായത്. ഉടൻ തന്നെ പാസ്‌വേഡുകൾ മാറ്റണമെന്നാണ് ട്വിറ്റർ ആവശ്യപ്പെടുന്നത്. പ്രശ്നങ്ങൾ പരിഹരിച്ചതായി പിന്നീട് ട്വിറ്റർ ഔദ്യോഗിക ട്വീറ്റിലൂടെ അറിയിച്ചു.

പാസ്‌വേഡുകൾ മറച്ചുവെക്കുന്ന ഹാഷിങ്ങിൽ വൈറസ് ആക്രമണം ഉണ്ടായതോടെ ട്വിറ്ററിലെ ഇന്‍റേണൽ ലോഗിൽ മറയില്ലാതെ പാസ്‌വേഡുകൾ എഴുതി കാണിക്കുന്ന സ്ഥിതിവിശേഷമുണ്ടായി. ഒരാൾ പാസ്‌വേഡ് ടൈപ്പ് ചെയ്യുമ്പോൾ അത് മറച്ചുവെക്കുന്നതാണ് ഹാഷിങ്. എത്ര പാസ്‌വേഡുകളെ ഇത്തരത്തിൽ വൈറസ് ആക്രമണം ഉണ്ടായതായി വ്യക്തമല്ല. ഏതായാലും പ്രശ്നങ്ങൾ പരിഹരിച്ചുവെന്നാണ് ട്വിറ്റർ പറയുന്നത്.

ട്വിറ്റർ പാസ്‌വേഡുകൾ ചോർന്നുവെന്ന വ്യാപക പ്രചരണം ഉപയോക്താക്കളിൽ ആശങ്ക ഉണ്ടാക്കിയിട്ടുണ്ട്.

First published: May 4, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍