നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money
  • »
  • ഡെസ്ക്ടോപ്പിൽ റീസൈക്കിൾ ബിൻ കാണാൻ കഴിയുന്നില്ലേ? എങ്കിൽ റീസൈക്കിൾ ബിൻ കണ്ടെത്താനുള്ള ചില മാർഗങ്ങൾ ഇതാ

  ഡെസ്ക്ടോപ്പിൽ റീസൈക്കിൾ ബിൻ കാണാൻ കഴിയുന്നില്ലേ? എങ്കിൽ റീസൈക്കിൾ ബിൻ കണ്ടെത്താനുള്ള ചില മാർഗങ്ങൾ ഇതാ

  സാധാരണ നിലയിൽ ഡെസ്ക്ടോപ്പിലും 'മൈ കമ്പ്യൂട്ടർ' എന്ന ഫോൾഡറിലും റീസൈക്കിൾ ബിൻ ഐക്കൺ കാണാൻ കഴിയും.

  • Share this:
   വിൻഡോസ് 95 ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ കാലം മുതൽ വിൻഡോസിന്റെ അടിസ്ഥാന ഫീച്ചറുകളിൽ ഒന്നാണ് റീസൈക്കിൾ ബിൻ. നമുക്ക് ആവശ്യമില്ലാത്ത ഫയലുകൾ നീക്കം ചെയ്താൽ അത് റീസൈക്കിൾ ബിന്നിലേക്കാണ് പോവുക. സാധാരണ നിലയിൽ ഡെസ്ക്ടോപ്പിലും 'മൈ കമ്പ്യൂട്ടർ' എന്ന ഫോൾഡറിലും റീസൈക്കിൾ ബിൻ ഐക്കൺ കാണാൻ കഴിയും. അതല്ലെങ്കിൽ 'സ്റ്റാർട്ട്' ബട്ടൺ ക്ലിക്ക് ചെയ്താലും കാണാവുന്നതാണ്. ഡെസ്ക്ടോപ്പിൽ നിന്ന് അപ്രത്യക്ഷമായാലും റീസൈക്കിൾ ബിൻ കണ്ടെത്തുന്നതിനുള്ള ചില വഴികൾ താഴെ ചേർക്കുന്നു:

   വിൻഡോസ് സെർച്ച് ബാർ
   - ഡെസ്ക്ടോപ്പിന്റെ ഇടതുഭാഗത്ത് താഴെ കാണുന്ന 'വിൻഡോസ് സെർച്ച് ബാറി'ൽ ക്ലിക്ക് ചെയ്യുക.
   - സെർച്ച് ബോക്സിൽ 'Recycle Bin' എന്ന് ടൈപ്പ് ചെയ്യുക.
   - തുടർന്ന് ലഭിക്കുന്ന ഫലങ്ങളിൽ നിന്ന് റീസൈക്കിൾ ബിൻ തിരഞ്ഞെടുക്കുക.

   റൺ കമാൻഡ് ഡയലോഗ് ബോക്സ്
   - കീബോർഡിലെ വിൻഡോസ് കീയും 'R' എന്ന കീയും ഒന്നിച്ച് അമർത്തി 'റൺ കമാൻഡ് ഡയലോഗ് ബോക്സ്' തുറക്കുക.
   - ഡയലോഗ് ബോക്സ് തുറന്നു വരും. അതിൽ 'shell:RecycleBinFolder' എന്ന് ടൈപ്പ് ചെയ്ത് എന്റർ കീ അമർത്തുക.
   - റീസൈക്കിൾ ബിൻ സ്‌ക്രീനിൽ തുറന്നു വരും.

   സ്റ്റാർട്ട് മെനു
   - സ്‌ക്രീനിന്റെ താഴെ ഇടതു ഭാഗത്ത് കാണുന്ന 'സ്റ്റാർട്ട്' ബട്ടണിൽ ക്ലിക്ക് ചെയ്യുക.
   - തുറന്നു വരുന്ന ഓപ്‌ഷനുകളിൽ നിന്ന് റീസൈക്കിൾ ബിൻ കണ്ടെത്തുക. തുടർന്ന് ആ ഐക്കൺ ക്ലിക്ക് ചെയ്യുക.

   സ്റ്റാർട്ട് മെനുവിൽ റീസൈക്കിൾ ബിൻ കണ്ടെത്താൻ കഴിഞ്ഞില്ലെങ്കിൽ ഈ വിധം അത് അവിടെ ചേർക്കാൻ കഴിയും:
   - വിൻഡോസ് സെർച്ച് ബാറിൽ 'Recycle Bin' എന്ന് തിരയുക.
   - എന്റർ കീ അമർത്തുമ്പോൾ സ്‌ക്രീനിൽ ഫലങ്ങൾ കാണാം.
   - റീസൈക്കിൾ ബിൻ ഐക്കണിൽ റൈറ്റ് ക്ലിക്ക് ചെയ്യുക. എന്നിട്ട് 'പിൻ റ്റു സ്റ്റാർട്ട്' എന്ന ഓപ്‌ഷൻ തിരഞ്ഞെടുക്കുക. ഇനി സ്റ്റാർട്ട് മെനുവിൽ നിന്ന് നേരിട്ട് റീസൈക്കിൾ ബിൻ തുറക്കാൻ കഴിയും.

   വിൻഡോസ് 10 ഫയൽ എക്സ്പ്ലോറർ
   - സ്റ്റാർട്ട് മെനുവിലെ വിൻഡോസ് സെർച്ച് ബാറിൽ നിന്ന് ഫയൽ എക്സ്പ്ലോറർ തുറക്കുക.
   - തുറന്നു വന്ന വിൻഡോസ് എക്സ്പ്ലോററിന്റെ ശൂന്യമായ ഏതെങ്കിലും ഭാഗത്ത് റൈറ്റ് ക്ലിക്ക് ചെയ്യുക.
   - അപ്പോൾ തുറക്കുന്ന മെനുവിൽ നിന്ന് 'ഷോ ഓൾ ഫോൾഡേഴ്സ്' എന്ന ഓപ്‌ഷൻ തിരഞ്ഞെടുക്കുക. റീസൈക്കിൾ ബിൻ ഉൾപ്പെടെ എല്ലാ ഫയലുകളും ഉൾപ്പെട്ട പട്ടിക തുറന്നു വരും.
   - അതിൽ നിന്ന് റീസൈക്കിൾ ബിൻ തിരഞ്ഞെടുക്കുക.

   ഡെസ്ക്ടോപ്പ് കോൺഫിഗറേഷൻ
   - ഡെസ്ക്ടോപ്പിൽ ശൂന്യമായ ഭാഗത്ത് റൈറ്റ് ക്ലിക്ക് ചെയ്യുക.
   - തുറന്നു വരുന്ന മെനുവിൽ നിന്ന് 'വ്യൂ' തിരഞ്ഞെടുക്കുക.
   - അപ്പോൾ ദൃശ്യമാകുന്ന സൈഡ് മെനുവിൽ നിന്ന് 'ഷോ ഡെസ്ക്ടോപ്പ് ഐക്കൺസ്' എന്ന ഓപ്‌ഷൻ ടിക്ക് ചെയ്യുക.
   Published by:Naveen
   First published:
   )}