• HOME
  • »
  • NEWS
  • »
  • money
  • »
  • Google Play Store|ഇനി പ്ലേ സ്റ്റോര്‍ എളുപ്പത്തില്‍ അപ്‌ഡേറ്റ് ചെയ്യാം; പുതിയ ഫീച്ചർ അവതരിപ്പിക്കാനൊരുങ്ങി ഗൂഗിൾ

Google Play Store|ഇനി പ്ലേ സ്റ്റോര്‍ എളുപ്പത്തില്‍ അപ്‌ഡേറ്റ് ചെയ്യാം; പുതിയ ഫീച്ചർ അവതരിപ്പിക്കാനൊരുങ്ങി ഗൂഗിൾ

പ്ലേ സ്റ്റോറിലെ അപ്ഡേറ്റുകള്‍ പരിശോധിക്കാന്‍ ഗൂഗിള്‍ വാഗ്ദാനം ചെയ്യുന്ന നിലവിലെ രീതി സ്റ്റോറിന്റെ വേര്‍ഷന്‍ നമ്പറില്‍ ടാപ്പ് ചെയ്യുക എന്നതാണ്.

  • Last Updated :
  • Share this:
    ടെക് ഭീമനായ ഗൂഗിള്‍ (Google) ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് (Android Users) പ്ലേ സ്റ്റോറിലെ അപ്ഡേറ്റുകള്‍ (Play Store Update) എളുപ്പത്തിൽ പരിശോധിക്കുന്നതിന് പുതിയ മാര്‍ഗ്ഗം അവതരിപ്പിച്ചിരിക്കുകയാണ്. 9to5Google-ന്റെ റിപ്പോര്‍ട്ട് അനുസരിച്ച്, സെര്‍വറിലെ ഒരു അപ്ഡേറ്റ് വഴിയാണ് ഈ ഫീച്ചര്‍ ആന്‍ഡ്രോയിഡ് ഫോണ്‍ ഉപയോക്താക്കള്‍ക്ക് ലഭ്യമാവുക. പ്ലേ സ്റ്റോറില്‍ കയറി സെറ്റിങ്‌സില്‍ ക്ലിക്ക് ചെയ്ത് 'എബൗട്ട്' ഓപ്ഷനിലേക്ക് പോയാൽ ഇത് ലഭ്യമാകും. ഒരു ഉപയോക്താവ് എബൗട്ട് സെക്ഷനിലെ ഡിസ്‌പ്ലേയിൽസ്‌ക്രോള്‍ ചെയ്യുമ്പോള്‍, 'പ്ലേ സ്റ്റോര്‍ അപ്‌ഡേറ്റ് ചെയ്യുക' എന്ന പച്ച നിറത്തിലുള്ള ബട്ടണ്‍ കാണും.

    പ്ലേ സ്റ്റോറിലെ അപ്ഡേറ്റുകള്‍ പരിശോധിക്കാന്‍ ഗൂഗിള്‍ വാഗ്ദാനം ചെയ്യുന്ന നിലവിലെ രീതി സ്റ്റോറിന്റെ വേര്‍ഷന്‍ നമ്പറില്‍ ടാപ്പ് ചെയ്യുക എന്നതാണ്. എന്നാൽ, മിക്ക ഉപയോക്താക്കള്‍ക്കും ഈ രീതി പരിചിതമല്ല എന്നതാണ് യാഥാർഥ്യം.

    പുതിയ ബട്ടണ്‍ അവതരിപ്പിക്കുന്നതിലൂടെ പ്ലേ സ്റ്റോര്‍ അപ്ഡേറ്റുകള്‍ പരിശോധിക്കുന്ന രീതി കൂടുതൽ എളുപ്പമുള്ളതാക്കി മാറ്റുകയാണ് ഗൂഗിൾ. റിപ്പോര്‍ട്ട് അനുസരിച്ച്, പുതിയ രീതി നിലവില്‍ ഗൂഗിള്‍ പിക്‌സല്‍ 6 പ്രോ ഉപയോക്താക്കള്‍ക്ക് മാത്രമേ ലഭ്യമാകൂ. വൈകാതെ മറ്റ് ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്ഫോണുകളിലേക്കും ഇത് വ്യാപിപ്പിക്കുമെന്ന് പ്രതീക്ഷിക്കാം. കൂടാതെ, ആന്‍ഡ്രോയിഡ് 10 ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ഹാന്‍ഡ്സെറ്റുകളിലും ഈ ബട്ടണ്‍ പ്രവര്‍ത്തിക്കുമെന്നാണ് ലഭിക്കുന്ന വിവരം.

    Also Read-WhatsApp | 20 ലക്ഷത്തിലധികം ഇന്ത്യൻ അക്കൗണ്ടുകൾ Whatsapp നിരോധിച്ചു; വാട്സ്ആപ്പ് അക്കൗണ്ട് നിരോധിക്കപ്പെടാനുള്ള 8 കാരണങ്ങൾ

    അതേസമയം, കൂടുതല്‍ ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്കായി ഗൂഗിൾ ഫോട്ടോസിൽ ലോക്ക്ഡ് ഫോള്‍ഡര്‍ ഫീച്ചര്‍ അവതരിപ്പിക്കുകയാണ് ഗൂഗിൾ. ഈ വര്‍ഷം ജൂണില്‍ നടന്ന Google I/O ഇവന്റില്‍ ആദ്യമായി പ്രഖ്യാപിച്ച ഈഫീച്ചര്‍, ആപ്ലിക്കേഷന്റെ പ്രധാന ഗ്രിഡ് സെര്‍ച്ചില്‍ നിന്ന് തിരഞ്ഞെടുത്ത ഫോട്ടോകളും വീഡിയോകളും മറച്ചു വെയ്ക്കാന്‍ ഉപയോക്താക്കളെ സഹായിക്കുന്നു.

    ഒരു ഉപയോക്താവിന് ഇങ്ങനെ ലോക്ക് ചെയ്ത് ഫോട്ടോകളോ വീഡിയോകളോ ഒരു പ്രത്യേക പാസ്‌വേർഡ് ഉപയോഗിച്ച് മറ്റൊരു സുരക്ഷിതമായ സ്ഥലത്ത് നിന്ന് തുറക്കാനാകും. എന്നാല്‍ ഈ സുരക്ഷിത ഇടത്തിനുള്ളിൽ ഉപയോക്താക്കള്‍ക്ക് സ്‌ക്രീന്‍ഷോട്ടുകള്‍ എടുക്കാൻകഴിയില്ല.

    സുരക്ഷാ പ്രശ്‌നങ്ങള്‍ കണക്കിലെടുത്ത് അടുത്തിടെ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് 150 ആപ്പുകളെ നീക്കം ചെയ്തിരുന്നു. അതിനു പിന്നാലെ മൂന്ന് ആപ്പുകള്‍ കൂടി നീക്കം ചെയ്തു. മാജിക്ക് ഫോട്ടോ ലാബ്- ഫോട്ടോ എഡിറ്റര്‍, ബ്ലെന്റര്‍ ഫോട്ടോ എഡിറ്റര്‍, പിക്‌സ് ഫോട്ടോ മോഷന്‍ എഡിറ്റ് 2021 എന്നീ ആപ്പുകളാണ് നിരോധിച്ചത്. ഇവ പലതും ഫേസ്ബുക്ക് വഴി ലോഗിന്‍ ചെയ്യാം എന്ന് കാണിച്ചാണ് തുറക്കുന്നത്. പലരും എളുപ്പത്തിന് അത് ഉപയോഗിക്കുന്നു. ഇതോടെ ഈ ആപ്പുകള്‍ ഫേസ്ബുക്ക് ലോഗിന്‍ വിവരങ്ങള്‍ കൈക്കലാക്കുന്നു. അതിനാല്‍ തന്നെ ഇതിലൂടെ ആ ആപ്പുകളിലെ സ്വകാര്യ വിവരങ്ങള്‍ പോലും ചോര്‍ത്താന്‍ സാധിക്കും.
    Published by:Naseeba TC
    First published: