ഫേസ് ആപ്പിനെതിരെ അന്വേഷണം വേണമെന്ന് US സെനറ്റർ; ആപ്പ് ഉപയോഗിക്കുന്നവർ ഫേസ് ആപ്പിന് നൽകുന്നത് ഫ്രീ ലൈസൻസ്
ആൻഡ്രോയ്ഡ് ഫോണിലും ഐ ഫോണിലും ഫേസ് ആപ്പ് ഫ്രീ ആയി ഡൗൺലോഡ് ചെയ്യാം. ആൻഡ്രോയ്ഡ് ഫോണിലെ ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് മാത്രം ഇതുവരെ ആപ്പ് ഡൗൺലോഡ് ചെയ്തത് 10 കോടി ആളുകളാണ്.
news18
Updated: July 19, 2019, 9:01 AM IST

ഫേസ് ആപ്പ്
- News18
- Last Updated: July 19, 2019, 9:01 AM IST
ന്യൂയോർക്ക്: ദിവസങ്ങൾക്ക് മുമ്പ് ഫേസ് ആപ്പ് തരംഗമായത് പ്രായം കൂട്ടാനും കുറയ്ക്കാനും ആണായും പെണ്ണായും മാറ്റാനും കഴിയുന്നതിനാൽ ആയിരുന്നു. എന്നാൽ, ഇപ്പോൾ കാര്യങ്ങളൊക്കെ മാറി മറിഞ്ഞിരിക്കുകയാണ്. ഫേസ് ആപ്പിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് യു എസ് സെനറ്റർ തന്നെ രംഗത്തെത്തി. റഷ്യയാണ് ഫേസ് ആപ്പിന്റെ ജന്മദേശം. അതുകൊണ്ടു തന്നെ അമേരിക്കയ്ക്ക് എതിരെ സൈബർ ആക്രമണങ്ങൾ നടത്താറുള്ള റഷ്യ തങ്ങൾക്കെതിരെ ആപ്ലിക്കേഷൻ ഉപയോഗിക്കുമെന്നാണ് അമേരിക്കയുടെ വാദം.
ആപ്പ് ഉപയോഗിക്കുമ്പോൾ ആപ്പിന് യുഎസ് പൗരൻമാരുടെ സ്വകാര്യവിവരങ്ങൾ ലഭിക്കും. ഇത് ആശങ്കാജനകമാണ്. അതിനാൽ തന്നെ എഫ് ബി ഐ അന്വേഷണം നടത്തണമെന്നും ന്യൂനപക്ഷ നേതാവായ ചക്ക് ഷമ്മർ ആവശ്യപ്പെട്ടു. ഉപഭോക്തൃ സംരക്ഷണസമിതി ഉൾപ്പെടെയുള്ള ഏജൻസികളോട് ആപ്പ് മൂലം ദേശസുരക്ഷയും സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റവും നേരിടുന്ന ഭീഷണി പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അങ്ങനെ പ്രായം കൂട്ടി രസിക്കേണ്ട; ഇന്ത്യൻ യൂസേഴ്സിനെ ബ്ലോക്ക് ചെയ്ത് ഫേസ് ആപ്പ്
റഷ്യൻ ഹാക്കർമാരുടെ ആക്രമണത്തിന് 2016ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് നേതാക്കൾ നേരിട്ടിരുന്നു. അതിനാൽ തന്നെ 2020ൽ നടക്കാനിരിക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നവർ ഫേസ് ആപ്പ് ഡിലീറ്റ് ചെയ്യണമെന്ന് ഡെമോക്രാറ്റിക് പാർട്ടിയുടെ ദേശീയസമിതിയും നിർദ്ദേശം നൽകികഴിഞ്ഞു. എന്നാൽ, തങ്ങളുടെ നയം ഫേസ് ആപ്പും വ്യക്തമാക്കി കഴിഞ്ഞു. ഉപയോഗത്തിനു ശേഷം 48 മണിക്കൂറിനുള്ളിൽ സെർവറിൽ നിന്ന് നീക്കം ചെയ്യാറുണ്ടെന്ന് ഫേസ് ആപ്പ് അധികൃതർ വാഷിംഗ്ടൺ പോസ്റ്റിനോട് പറഞ്ഞു.
ഫേസ് ആപ്പ് ഡൗൺലോഡ് ചെയ്യുമ്പോൾ നിങ്ങൾ നൽകുന്നത് നിങ്ങളുടെ ഏത് ചിത്രവും ഉപയോഗിക്കാനുള്ള ലൈസൻസ്
കണ്ണടച്ചു തുറക്കുന്നതിനു മുമ്പേയാണ് ഫേസ് ആപ്പ് വൈറലായത്. കുറച്ചു വർഷങ്ങൾക്ക് മുമ്പ് ആയിരുന്നു പ്രിസ്മ തരംഗമായത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് നിങ്ങളുടെ ചിത്രം ആർട്ട് വർക്കിലേക്ക് മാറ്റുന്നത് ആയിരുന്നു അത്. അതിനു ശേഷമാണ് റഷ്യൻ ആപ്പായ ഫേസ് ആപ്പ് തരംഗമായത്. എന്നാൽ, ഫേസ് ആപ്പിന്റെ വിശ്വാസ്യതയെക്കുറിച്ചുള്ള ചോദ്യങ്ങളാണ് ഇപ്പോൾ സോഷ്യൽമീഡിയ നിറയെ.
ആൻഡ്രോയ്ഡ് ഫോണിലും ഐ ഫോണിലും ഫേസ് ആപ്പ് ഫ്രീ ആയി ഡൗൺലോഡ് ചെയ്യാം. ആൻഡ്രോയ്ഡ് ഫോണിലെ ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് മാത്രം ഇതുവരെ ആപ്പ് ഡൗൺലോഡ് ചെയ്തത് 10 കോടി ആളുകളാണ്. എന്നാൽ, ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്ന ആരും അതിലെ ടേംസ് ആൻഡ് കണ്ടീഷൻസ് വായിക്കാൻ മിനക്കെടാറില്ല. പൊതുവെ അത്തരത്തിലുള്ള നെടുനീളൻ ടേംസ് ആൻഡ് കണ്ടീഷൻസ് വായിക്കാതെയാണ് എല്ലാ ആപ്പുകളുമായും നമ്മൾ എഗ്രീ ചെയ്യാറുള്ളത്.
നിങ്ങളുടെ ചിത്രങ്ങൾ ഈ ആപ്ലിക്കേഷൻ ഉപയോഗിക്കുമെന്ന് എവിടെയും പറയുന്നില്ല. പക്ഷേ, ടേംസ് ആൻഡ് കണ്ടീഷൻസുമായി നിങ്ങൾ എഗ്രി ചെയ്യുമ്പോൾ നിങ്ങൾ ഫേസ് ആപ്പിൽ അപ് ലോഡ് ചെയ്യുന്ന ഏത് ഫോട്ടോയും എന്തിനും ഉപയോഗിക്കാനുള്ള അനുമതിയാണ് നിങ്ങൾ നൽകുന്നത്. അത് അവർക്ക് വേണമെങ്കിൽ മൂന്നാമതൊരു പാർട്ടിക്ക് വിൽക്കാം. ഒരിക്കൽ നിങ്ങൾ ഫേസ് ആപ്പിൽ ചിത്രം അപ് ലോഡ് ചെയ്തു കഴിഞ്ഞാൽ പിന്നീട് ഒരിക്കൽ പോലും ആ ചിത്രങ്ങളെ നിയന്ത്രിക്കാൻ നിങ്ങൾക്ക് കഴിയില്ല എന്ന് വ്യക്തം. അതുകൊണ്ടു തന്നെ ഫേസ് ആപ്പിനെക്കുറിച്ച് അന്വേഷണം നടത്തണമെന്ന് യു എസ് സെനറ്റർ ആവശ്യപ്പെടുന്നതിൽ തെറ്റ് പറയാൻ കഴിയില്ല.
ആപ്പ് ഉപയോഗിക്കുമ്പോൾ ആപ്പിന് യുഎസ് പൗരൻമാരുടെ സ്വകാര്യവിവരങ്ങൾ ലഭിക്കും. ഇത് ആശങ്കാജനകമാണ്. അതിനാൽ തന്നെ എഫ് ബി ഐ അന്വേഷണം നടത്തണമെന്നും ന്യൂനപക്ഷ നേതാവായ ചക്ക് ഷമ്മർ ആവശ്യപ്പെട്ടു. ഉപഭോക്തൃ സംരക്ഷണസമിതി ഉൾപ്പെടെയുള്ള ഏജൻസികളോട് ആപ്പ് മൂലം ദേശസുരക്ഷയും സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റവും നേരിടുന്ന ഭീഷണി പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.