Cyber Security | വാട്സ്ആപ്പ് സുരക്ഷിതമാക്കാം; 12 കാര്യങ്ങൾ ശ്രദ്ധിക്കണം

വാട്സ്ആപ്പില്‍ നിലവിൽ റ്റൂ ഫാക്ടർ ഓതന്‍റിക്കേഷൻ അല്ലെങ്കിൽ റ്റൂ സ്റ്റെപ്പ് വെരിഫിക്കേഷൻ എനേബിൾ ചെയ്ത് അക്കൗണ്ട് കൂടുതൽ സുരക്ഷിതമാക്കാം.. വെറും പന്ത്രണ്ട് സ്റ്റെപ്പുകളിലൂടെ..

News18 Malayalam | news18-malayalam
Updated: August 3, 2020, 3:15 PM IST
Cyber Security | വാട്സ്ആപ്പ് സുരക്ഷിതമാക്കാം; 12 കാര്യങ്ങൾ ശ്രദ്ധിക്കണം
WhataApp
  • Share this:
സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വ്യാപകമായി ഹാക്ക് ചെയ്യപ്പെടുന്നതുമായി ബന്ധപ്പെട്ട് അടുത്തിടെയായി നിരവധി പരാതികൾ ഉയര്‍ന്നിരുന്നു. ഇതിന്‍റെ പശ്ചാത്തലത്തിൽ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ കൂടുതൽ സുരക്ഷിതമാക്കണമെന്ന നിർദേശവുമായി കേരളപൊലീസ് സൈബർ ഡോമും രംഗത്തെത്തിയിരുന്നു. വാട്സ്ആപ്പിലടക്കം റ്റൂ ഫാക്ടർ ഓതന്‍റിക്കേഷൻ എനേബിൾ ചെയ്യണമെന്നാണ് കേരളപൊലീസ് സൈബർ ഡോം ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചത്.
TRENDING:മകനൊപ്പം പ്ലസ് ടു പാസായി മാതാപിതാക്കൾ; മുസ്തഫയ്ക്കും കുടുംബത്തിനും ഇത് ഇരട്ടി സന്തോഷം[NEWS]വെ‍‌ന്‍റിലേറ്ററിലേക്ക് മാറ്റുന്നതിന് മുമ്പ് ഡോക്ടറുടെ അവസാനസന്ദേശം; വൈറലായ 'ഡോ.അയിഷ'യുടെ പോസ്റ്റ് വ്യാജം[NEWS]മാധ്യമപ്രവർത്തകൻ കെഎം ബഷീർ കൊല്ലപ്പെട്ടിട്ട് ഒരു വർഷം; നീതി ലഭിക്കുമോ എന്ന് കുടുംബത്തിന് ആശങ്ക'[NEWS]

വ്യക്തിപരമായ വിവരങ്ങൾ അടക്കം കൈമാറുന്നതിന് നമ്മൾ ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന മെസെജിംഗ് സംവിധാനങ്ങളിലൊന്ന് വാട്സ്ആപ്പ് തന്നെയെന്ന് നിസംശയം പറയാം.. ആ സാഹചര്യത്തിൽ ആപ്പിന്‍റെ സുരക്ഷ ഉറപ്പാക്കുക എന്നത് സുപ്രധാനമായ ഒരു കാര്യം തന്നെയാണ്..

വാട്സ്ആപ്പില്‍ നിലവിൽ റ്റൂ ഫാക്ടർ ഓതന്‍റിക്കേഷൻ അല്ലെങ്കിൽ റ്റൂ സ്റ്റെപ്പ് വെരിഫിക്കേഷൻ എനേബിൾ ചെയ്ത് അക്കൗണ്ട് കൂടുതൽ സുരക്ഷിതമാക്കാം.. വെറും പന്ത്രണ്ട് സ്റ്റെപ്പുകളിലൂടെ..



    1. ഫോണിൽ വാട്സ്ആപ്പ് ആപ്ലിക്കേഷൻ ഓപ്പൺ ചെയ്യുക

    2. മുകളിൽ വലതുവശത്തായുള്ള മൂന്നു കുത്തുകൾ സെലക്ട് ചെയ്യുക

    3. സെറ്റിംഗ്സ് (Settings)സെലക്ട് ചെയ്യുക

    4. അക്കൗണ്ട്( Account) എന്ന ഓപ്ഷൻ സെലക്ട് ചെയ്യുക

    5. റ്റൂ സ്റ്റെപ്പ് വെരിഫിക്കേഷൻ (Two-step Verification) ഓപ്ഷൻ തെരഞ്ഞെടുക്കുക. (ഈ ഓപ്ഷൻ കാണുന്നില്ല എങ്കിൽ ആപ്പ് അപ്ഡേറ്റ് ചെയ്യണം)

    6. റ്റൂ സ്റ്റെപ് വെരിഫിക്കേഷൻ എനേബിൾ (Enable)ചെയ്യുക

    7. ഇഷ്ടമുള്ള സെക്യൂരിറ്റി പിൻ നൽകുക

    8. സെക്യൂരിറ്റി പിൻ കൃത്യമെന്ന് ഒന്നുകൂടി നൽകി ഉറപ്പാക്കുക

    9. നെക്സ്റ്റ് (NEXT) എന്ന ഓപ്ഷൻ സെലക്ട് ചെയ്യുക

    10. ഇ-മെയിൽ വിലാസം നൽകുക

    11. ഇ-മെയിൽ വിലാസം വീണ്ടും നൽകി ഉറപ്പാക്കുക

    12. സേവ് (save)എന്ന ഓപ്ഷൻ ചെയ്യുക





ഫേസ്ബുക്കിലും റ്റൂ ഫാക്ടർ ഓതന്‍റിക്കേഷൻ എനേബിൾ ചെയ്ത് സുരക്ഷ ഉറപ്പാക്കാനുള്ള സംവിധാനം ഉണ്ട്.
Published by: Asha Sulfiker
First published: August 3, 2020, 3:15 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading