നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • money
    • »
    • JioMeet | 9 പുതിയ ഫീച്ചറുകൾ അവതരിപ്പിക്കാനൊരുങ്ങി ജിയോമീറ്റ് വീഡിയോ കോൺഫറൻസിങ് ആപ്പ്; വിശദാംശങ്ങൾ അറിയാം

    JioMeet | 9 പുതിയ ഫീച്ചറുകൾ അവതരിപ്പിക്കാനൊരുങ്ങി ജിയോമീറ്റ് വീഡിയോ കോൺഫറൻസിങ് ആപ്പ്; വിശദാംശങ്ങൾ അറിയാം

    ബ്രേക്ക് ഔട്ട് റൂമുകൾ, മൾട്ടി ഡിവൈസ് സപ്പോർട്ട്, ഫയൽ ഷെയറിങ്, യോഗങ്ങൾ ആസൂത്രണം ചെയ്യുമ്പോൾ പങ്കാളികളെ ഇൻവൈറ്റ് ചെയ്യാനുള്ള സൗകര്യം, മൾട്ടിപ്പിൾ വീഡിയോ ലേ ഔട്ട് ഓപ്‌ഷനുകൾ എന്നിവ പുതിയ പതിപ്പിൽ ഉൾപ്പെടുന്നു

    jio_meet

    jio_meet

    • Share this:
      റിലയൻസ് ജിയോ (Reliance Jio) തങ്ങളുടെ വീഡിയോ കോൺഫറൻസിങ് (Video Conferencing) പ്ലാറ്റ്‌ഫോം ആയ ജിയോമീറ്റിൽ (JioMeet) പുതിയ ഫീച്ചറുകൾ അവതരിപ്പിക്കുന്നതായി പ്രഖ്യാപിച്ചു. ചെറുകിട ബിസിനസ് സംരംഭങ്ങൾക്ക് ഉപകാരപ്രദമാകുന്ന രീതിയിലാണ് പുതിയ ഫീച്ചറുകൾ അവതരിപ്പിച്ചിട്ടുള്ളത്. ബ്രേക്ക് ഔട്ട് റൂമുകൾ, മൾട്ടി ഡിവൈസ് സപ്പോർട്ട്, ഫയൽ ഷെയറിങ്, യോഗങ്ങൾ ആസൂത്രണം ചെയ്യുമ്പോൾ പങ്കാളികളെ ഇൻവൈറ്റ് ചെയ്യാനുള്ള സൗകര്യം, മൾട്ടിപ്പിൾ വീഡിയോ ലേ ഔട്ട് ഓപ്‌ഷനുകൾ എന്നിവ പുതിയ സോഫ്റ്റ്‌വെയർ ഫീച്ചറുകളിൽ ഉൾപ്പെടുന്നു.

      ജിയോമീറ്റിന്റെ പുതിയ അപ്‌ഡേറ്റിലെ പ്രധാനപ്പെട്ട ഫീച്ചറുകൾ ഇവയാണ്:

      1. വലിയ യോഗങ്ങൾ, കോൺഫറൻസുകൾ, ബിസിനസുകൾ എന്നിവയെ സഹായിക്കുന്ന ഫീച്ചറാണ് 'ബ്രേക്ക് ഔട്ട് റൂം'. വലിയ അംഗസംഖ്യയുള്ള യോഗങ്ങൾക്കുള്ളിൽ ചെറിയ ഗ്രൂപ്പുകൾ സൃഷ്ടിക്കാൻ ഇത് സഹായിക്കുന്നു.
      2. ഉപയോക്താക്കൾക്ക് എവിടെ നിന്നും ഏത് സമയത്തും ഉപയോഗിക്കാൻ കഴിയുന്ന ഫീച്ചറാണ് മൾട്ടി ഡിവൈസ് സപ്പോർട്ട്.
      3. ബിസിനസുകൾക്ക് കാര്യക്ഷമമായ രീതിയിൽ പരസ്പര സഹകരണം ഉറപ്പു വരുത്താൻ, യോഗങ്ങൾക്കുള്ളിൽ ഫയലുകൾ പങ്കുവെയ്ക്കാൻ കഴിയുന്ന ഫീച്ചർ സഹായിക്കുന്നു.
      4. 9 ഗ്രിഡുകളിലായി വീഡിയോ ക്രമീകരിക്കാനും ഒരു വീഡിയോ പിൻ ചെയ്തുകൊണ്ട് ആക്റ്റീവ് വീഡിയോ ലേ ഔട്ട് തിരഞ്ഞെടുക്കാനുമൊക്കെ വീഡിയോ ലേ ഔട്ട് ഓപ്‌ഷനുകൾ സഹായിക്കും.
      5. വൈറ്റ്‌ബോർഡ് ഷെയറിങ്.
      6. വെബ് ബ്രൗസറിൽ ഹോസ്റ്റ് കൺട്രോളുകൾ.
      7. എൻഹാൻസ്ഡ് യൂസർ ഇന്റർഫെയ്‌സും സുരക്ഷാ ഫീച്ചറുകളും.
      8. ഹൈ ഡെഫനിഷൻ ഓഡിയോ - വീഡിയോ ക്വാളിറ്റി.
      9. വിവിധ ഭാഷകൾ പിന്തുണയ്ക്കുന്ന മൾട്ടി ലിംഗ്വൽ സപ്പോർട്ട്.

      പ്രധാന ഫീച്ചറുകളുടെ വിശദാംശങ്ങൾ

      യോഗങ്ങൾ ഹോസ്റ്റ് ചെയ്യുന്നവർക്ക് വലിയ മീറ്റിംഗുകൾക്കുള്ളിൽ പ്രത്യേക റൂമുകൾ സൃഷ്ടിക്കാൻ ബ്രേക്ക് ഔട്ട് റൂം ഫീച്ചർ സഹായിക്കുന്നു. ഹോസ്റ്റിന് ബ്രേക്ക് ഔട്ട് റൂമുകൾ സൃഷ്ടിച്ച് വിവിധ റൂമുകളിൽ ആളുകൾക്ക് പ്രവേശനം നൽകാൻ കഴിയും.

      പുതിയ അപ്‌ഡേറ്റിലൂടെ എല്ലാ ഉപയോക്താക്കൾക്കും മൾട്ടി ഡിവൈസ് സപ്പോർട്ട് നൽകാൻ ഒരുങ്ങുകയാണ് ജിയോമീറ്റ്. ഇതിലൂടെ ഒരേ സമയം അഞ്ച് ഡിവൈസുകളിൽ നിന്ന് വരെ ഒരു ഉപയോക്താവിന് ജിയോമീറ്റിൽ സൈൻ ഇൻ ചെയ്യാൻ കഴിയും. ഒപ്പം, സൈൻ ഇൻ ചെയ്ത ഒന്നിലധികം ഡിവൈസുകളിൽ നിന്ന് ഒരേ സമയം യോഗങ്ങളിൽ ചേരാനും പുതിയ യോഗങ്ങൾ ആരംഭിക്കാനും ഉപയോക്താക്കൾക്ക് കഴിയും.

      ഒരു കോൺഫറസ്‌ കോളിനിടയിൽ തൽക്ഷണം ഫയലുകൾ അയയ്ക്കാനും സ്വീകരിക്കാനും ഇനി ജിയോമീറ്റ് ഉപയോക്താക്കൾക്ക് കഴിയും.

      പുതിയ അപ്ഡേറ്റിന്റെ വരവോടെ യോഗം ആസൂത്രണം ചെയ്യുന്ന സമയത്ത് തന്നെ യോഗത്തിൽ പങ്കെടുക്കുന്നവരെയോ ജിയോമീറ്റ് ആപ്പിൽ സൃഷ്ടിക്കപ്പെട്ട ഗ്രൂപ്പുകളെയോ ഇൻവൈറ്റ് ചെയ്യാൻ ഹോസ്റ്റിന് കഴിയും. യോഗത്തിൽ പങ്കെടുക്കേണ്ടവർ ഹോസ്റ്റിന്റെ കോൺടാക്റ്റ് ലിസ്റ്റിൽ ഉണ്ടെങ്കിൽ അവരുടെ ജിയോമീറ്റ് കലണ്ടറിൽ മീറ്റിങ് സ്വമേധയാ ചേർക്കപ്പെടും.

      യോഗങ്ങളിൽ വിവിധ ലേ ഔട്ടുകൾ തിരഞ്ഞെടുക്കാനും ഉപയോക്താക്കൾക്ക് ഇനി കഴിയും. 9 ഗ്രിഡുകളായി വീഡിയോ കാണാവുന്ന ഗ്യാലറി വ്യൂ, അപ്പപ്പോൾ സംസാരിക്കുന്ന ആളിന്റെ ദൃശ്യം സ്‌ക്രീനിന്റെമധ്യത്തിൽ വരുന്ന ആക്റ്റീവ് സ്പീക്കർ വ്യൂ, ഏതെങ്കിലും പ്രത്യേക ഉപയോക്താവിന്റെ വീഡിയോ എപ്പോഴും സ്‌ക്രീനിൽ കാണാൻ കഴിയുന്ന വിധത്തിൽ പിൻ ചെയ്യാനുള്ള സൗകര്യം എന്നിവ ഇതിൽ ഉൾപ്പെടുന്നു.
      Published by:Anuraj GR
      First published:
      )}