ന്യൂഡൽഹി: വാട്സാപ്പിൽ ഒരാൾ ഓൺലൈനിൽ ഉണ്ടോയെന്ന് അറിയുന്നതിനുള്ള മാർഗമാണ് മുകളിൽ പേരിന് താഴെ അയാൾ അവസാനം ഓൺലൈൻ ഉണ്ടായിരുന്ന സ്റ്റാറ്റസ് നോക്കുന്നത്. വാട്ട്സ്‌ആപ്പ് ലാസ്റ്റ് സീന്‍ സെറ്റിംഗാണിത്. എന്നാൽ ഇത് ഉപയോക്താവ് മാറ്റാതെ തന്നെ മാറിയതായാണ് ലോകത്തിന്‍റെ പലഭാഗത്ത് നിന്നും പരാതി ഉയരുന്നത്. വാട്ട്സ്‌ആപ്പ് ഉപയോഗിക്കുന്നവര്‍ എപ്പോള്‍ ഓണ്‍ലൈനില്‍ ഉണ്ടായിരുന്നു എന്ന് കാണിക്കുന്ന, ലാസ്റ്റ് സീന്‍ സെറ്റിംഗാണ് ഉപയോക്താവ് മാറ്റാതെ തന്നെ മാറിയത്. വെള്ളിയാഴ്ച വൈകീട്ടോടെയാണ് ഈ പ്രശ്നം കാണപ്പെടാന്‍ തുടങ്ങിയത്.
ട്വിറ്ററിലൂടെയും ഫേസ്ബുക്കിലുടെയുമൊക്കെ നിരവധിപ്പേർ വാട്സാപ്പിനെ ടാഗ് ചെയ്തുകൊണ്ട് ഇക്കാര്യം പറയുന്നുണ്ട്. എന്നാൽ ഇതേക്കുറിച്ച് ഔദ്യോഗികപ്രതികരണങ്ങളൊന്നും വാട്സാപ്പ് നടത്തിയിട്ടില്ല.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.