വിക്രം ലാൻഡർ ഇടിച്ചിറങ്ങിയത് തന്നെ; ചിത്രം പുറത്തുവിട്ട് നാസ

ഒക്ടോബര്‍ 14ന് വിക്രം ലാൻഡർ ഇറങ്ങിയ പ്രദേശത്തിന്‍റെ കൂടുതല്‍ ചിത്രങ്ങള്‍ എടുക്കാനാകുമെന്നും അപ്പോള്‍ കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരുമെന്നും നാസ

news18
Updated: September 27, 2019, 8:43 AM IST
വിക്രം ലാൻഡർ ഇടിച്ചിറങ്ങിയത് തന്നെ; ചിത്രം പുറത്തുവിട്ട് നാസ
ഒക്ടോബര്‍ 14ന് വിക്രം ലാൻഡർ ഇറങ്ങിയ പ്രദേശത്തിന്‍റെ കൂടുതല്‍ ചിത്രങ്ങള്‍ എടുക്കാനാകുമെന്നും അപ്പോള്‍ കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരുമെന്നും നാസ
  • News18
  • Last Updated: September 27, 2019, 8:43 AM IST
  • Share this:
വാഷിംഗ്ടണ്‍: ഇന്ത്യയുടെ അഭിമാന പദ്ധതിയായിരുന്ന ചാന്ദ്രയാന്‍ 2 ചന്ദ്രനില്‍ ഇറങ്ങിയ സ്ഥലത്തിന്റെ ചിത്രങ്ങള്‍ നാസ പുറത്തുവിട്ടു. ലൂണാര്‍ റെക്കനൈസന്‍സ് ഓര്‍ബിറ്റര്‍ ക്യാമറ ഉപയോഗിച്ച് എടുത്ത ചിത്രങ്ങളാണ് പുറത്തുവിട്ടത്. ചന്ദ്രന്റെ ദക്ഷിണഭാഗത്ത് സോഫ്റ്റ് ലാന്‍ഡിംഗ് പ്രതീക്ഷിച്ചാണ് ചാന്ദ്രയാന്‍2 വിക്ഷേപിച്ചത്. എന്നാല്‍, വിക്രം ലാന്‍ഡര്‍ സോഫ്റ്റ് ലാന്‍ഡ് ചെയ്യുന്നതില്‍ പരാജയപ്പെടുകയായിരുന്നു. ലാന്‍ഡ് ചെയ്യുന്നതിന് തൊട്ടുമുമ്പ് വിക്രം ലാന്‍ഡറിന്‍റെ ഐഎസ്ആര്‍ഒയുമായുള്ള ആശയവിനിമയ ബന്ധം നഷ്ടപ്പെടുകയായിരുന്നു.

വിക്രം ലാന്‍ഡര്‍ ഇടിച്ചിറങ്ങിയതാകാനാണ് സാധ്യതയെന്ന് നാസ അറിയിച്ചു. ഒക്ടോബര്‍ 14ന് ലാന്‍ഡ് ചെയ്ത പ്രദേശത്തിന്‍റെ കൂടുതല്‍ ചിത്രങ്ങള്‍ എടുക്കാനാകുമെന്നും അപ്പോള്‍ കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരുമെന്നും നാസയുടെ ലൂണാര്‍ റെക്കനൈസന്‍സ് ഓര്‍ബിറ്റര്‍ മിഷന്‍ ഡെപ്യൂട്ടി പ്രൊജക്ട് ശാസ്ത്രജ്ഞന്‍ ജോണ്‍ കെല്ലര്‍ പറഞ്ഞു.

Also Read- വീതപ്പലിശയോ ലേലംവിളിയോ ഇല്ല; ഹലാൽ ചിട്ടികളുമായി കെഎസ്എഫ്ഇ

വിക്രം ലാൻഡറുമായുള്ള ആശയവിനിമയം പുനഃസ്ഥാപിക്കാൻ ഇസ്റോ തീവ്രശ്രമം നടത്തിയിരുന്നു. ആശയവിനിമയം സാധ്യമാക്കത്തക്കവിധം വിധം ലാൻഡറിലെ ആന്റിനയുടെയും ട്രാൻസ്പോണ്ടറുകളുടെയും ദിശതിരിക്കാനുള്ള ശ്രമങ്ങളാണു പീനിയയിലെ ഇസ്റോ കേന്ദ്രമായ ഇസ്ട്രാക്കിൽ നടത്തിയത്. ഇതിനു പുറമേ ബയലാലുവിലെ 32 മീറ്റർ ആന്റിനയുടെ സഹായത്തോടെ ലാൻഡറിനു സ്വീകരിക്കാൻ പാകത്തിലുള്ള ഫ്രീക്വൻസിയിലുള്ള വിവിധ കമാൻഡുകളും അയച്ചു. എന്നാൽ ഫലം കണ്ടില്ല.ചന്ദ്രോപരിതലത്തിൽ ഇടിച്ചിറങ്ങുന്നതിനു മുൻപ് വിക്രം ലാൻഡർ നിയന്ത്രണം വിട്ടത് ഏതാണ്ട് 500 മീറ്റർ മാത്രം ഉയരത്തിൽ നിന്നാണെന്നാണു നിഗമനം. ചന്ദ്രന്റെ ഭ്രമണപഥത്തിലുള്ള ഓർബിറ്റർ പകർത്തിയ ലാൻഡറിന്റെ ഒപ്ടിക്കൽ ദൃശ്യങ്ങൾ കൂടി വിലയിരുത്തിയ ശേഷമാണ് ഈ നിഗമനത്തിലെത്തിയത്. ഓർബിറ്ററിലെ ഒഎച്ച്ആർസി ക്യാമറ പകർത്തിയ ലാൻഡറിന്റെ തെർമൽ ഇമേജ് ദൃശ്യങ്ങൾ ഐഎസ്ആർഒയ്ക്കു ലഭിച്ചിരുന്നു. ഇതിനു പിന്നാലെയാണ് സാധാരണ സൂര്യപ്രകാശത്തിലുള്ള ദൃശ്യങ്ങൾ കൂടി പകർത്തിയത്. ഇവ രണ്ടും ഐഎസ്ആർഒയുടെ വിദഗ്ധസംഘം സൂക്ഷ്മമായി വിശകലനം ചെയ്തു. നിശ്ചയിച്ച ലാൻഡിങ് പോയിന്റിൽ നിന്ന് 750 മീറ്ററോളം അകലെയാണു വിക്രം പതിച്ചതെന്നാണ് ഒടുവിലത്തെ സൂചന.

First published: September 27, 2019, 8:39 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading