ബംഗളൂരു: ഇന്ത്യൻ അഭിമാനദൌത്യം ചന്ദ്രയാൻ-2 വിജയത്തിന് തൊട്ടരികിൽ എത്തി. ചന്ദ്രയാൻ-2 പേടകത്തിൽ നിന്ന് വിക്രം ലാൻഡർ വേർപെട്ടു. വേർപെടൽ വിജയകരമായിരുന്നുവെന്ന് ഐ.എസ്.ആർ.ഓ. ഇന്ത്യൻ സമയം 1.15 നാണ് ലാൻഡർ വേർപെട്ടത്. ഇന്ന് വേർപെട്ട വിക്രം ലാൻഡർ സെപ്റ്റംബർ ഏഴിന് ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ സോഫ്റ്റ് ലാൻഡ് ചെയ്യും. ചന്ദ്രനിൽ നിന്ന് 119 കിലോമീറ്റർ അടുത്ത ദൂരവും 127 കിലോമീറ്റർ അകന്ന ദൂരവുമായിട്ടുള്ള ഭ്രമണപഥത്തിൽ വെച്ചാണ് വേർപെടൽ സംഭവിച്ചത്.
രണ്ടു ഭാഗങ്ങളായി പിരിയുന്ന പേടകത്തിന്റെ ഓർബിറ്റർ ഇപ്പോഴുള്ള ഭ്രമണ പഥത്തിൽ തന്നെ ചന്ദ്രനെ വലംവെച്ചു ചിത്രങ്ങൾ പകർത്തും. വേർപെട്ട വിക്രം ലാൻഡറിന്‍റെ ഭ്രമണപഥം നാളെയും മറ്റന്നാളുമായി രണ്ട് ഘട്ടങ്ങളിലായി വീണ്ടും താഴ്ത്തും. അതിനു ശേഷം സെപ്റ്റംബർ ഏഴിന് പുലർച്ചെ ഇന്ത്യൻ സമയം 1 . 55നു ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ സോഫ്റ്റ് ലാൻഡ് ചെയ്യും.
ചരിത്രനിമിഷത്തോട് അടുത്ത് ഇന്ത്യ; ചന്ദ്രയാൻ-2 ചന്ദ്രന് തൊട്ടരികിൽ
വിക്രം ലാൻഡറിൽ നിന്ന് ഇറങ്ങുന്ന പ്രഗ്യാൻ റോവർ ചന്ദ്രോപരിതലത്തിൽ സഞ്ചരിച്ചു അതിപ്രധാന വിവരങ്ങൾ ശേഖരിക്കും. ചന്ദ്രയാൻ പേടകത്തിന്റെ എല്ലാ ഭാഗങ്ങളും തൃപ്തികരമായ നിലയിൽ പ്രവർത്തിക്കുന്നതായി ഐ എസ ആർ ഒ അറിയിച്ചു.
ചന്ദ്രയാൻ രണ്ടിന്‍റെ അവസാന ചാന്ദ്ര ഭ്രമണപഥ മാറ്റം ഇന്നലെ വിജയകരമായി പൂർത്തിയായിരുന്നു. ചന്ദ്രയാൻ വിജയകരമായി അന്തിമ ഭ്രമണപഥത്തിൽ എത്തിച്ച ഐ എസ ആർ ഒ സംഘത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Chandrayaan 2 launches, Chandrayaan 2 Visuals, Isro, ഐ.എസ്.ആർ.ഒ, ചന്ദ്രയാൻ 2, ചന്ദ്രയാൻ 2 വീഡിയോ