ശക്തമായ ഇന്‍റേണലുകളും ഡൈനാമിക് ജെറ്റ് എഞ്ചിൻ പോലെയുള്ള ക്യാമറാ ഡിസൈനുമായി vivo-യുടെ പുതിയ സീരീസ്-ടി ഫോണുകൾ
ശക്തമായ ഇന്‍റേണലുകളും ഡൈനാമിക് ജെറ്റ് എഞ്ചിൻ പോലെയുള്ള ക്യാമറാ ഡിസൈനുമായി vivo-യുടെ പുതിയ സീരീസ്-ടി ഫോണുകൾ
T1 പ്രോയെ പൂർത്തിയാക്കുന്നത് അതിന്റെ സമാന മോഡലായ T1 44W ആണ്. ഗുണനിലവാരത്തിലും ഉപയോക്തൃ അനുഭവത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നതും കൂടുതൽ പോക്കറ്റ്-ഫ്രണ്ട്‌ലിയുമായ ഓപ്ഷനാണിത്. പേര് സൂചിപ്പിക്കുന്നത് പോലെ, ഇത് 44 W ഫ്ലാഷ് ചാർജ് യൂണിറ്റിനൊപ്പം വരുന്നു.
സമാന ശ്രേണിയിലെ ഏറ്റവും മികച്ച 5G പ്രോസസർ, അവിശ്വസനീയമാംവിധം വേഗതയേറിയ 66W ചാർജർ, അതിശയകരമായ AMOLED ഡിസ്‌പ്ലേ, ആകർഷകമായ സ്പീക്കറുകൾ, 64 MP AI ട്രിപ്പിൾ ക്യാമറ അറേ എന്നിവ ഉൾക്കൊള്ളുന്ന vivo T1 Pro 5G തീർച്ചയായും മികച്ചൊരു ഡിവൈസാണ്.
പിൻ പാനലിൽ ഒരു ഗ്ലിറ്റർ എജി ടെക്‌സ്‌ചർ, ജെറ്റ് എഞ്ചിനുകളുടെ ഇൻടേക്കുകളുടെ ആകൃതിയിലുള്ള ഒരു പിൻ ക്യാമറ അറേ, ഫോണിന് പ്രീമിയം ഫീൽ നൽകാൻ ഡിസൈൻ ചെയ്‌തിരിക്കുന്ന അതിശക്തമായ നാനോ കോട്ടിംഗ് എന്നിങ്ങനെ നിങ്ങൾ നോക്കുന്ന തരത്തിലുള്ള എല്ലാ ഫീച്ചറുകളുമടങ്ങിയ സ്മാർട്ട്ഫോൺ ഇത് തന്നെയാണെന്ന് നിസംശയം പറയാം.
T1 പ്രോയെ പൂർത്തിയാക്കുന്നത് അതിന്റെ സമാന മോഡലായ T1 44W ആണ്. ഗുണനിലവാരത്തിലും ഉപയോക്തൃ അനുഭവത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നതും കൂടുതൽ പോക്കറ്റ്-ഫ്രണ്ട്‌ലിയുമായ ഓപ്ഷനാണിത്. പേര് സൂചിപ്പിക്കുന്നത് പോലെ, ഇത് 44 W ഫ്ലാഷ് ചാർജ് യൂണിറ്റിനൊപ്പം വരുന്നു. ഡിസൈൻ ലളിതമാണെങ്കിലും മനോഹരവും ഉപയോഗിക്കാൻ സൗകര്യപ്രദവുമാണ്.
മാച്ച് ചെയ്യുന്ന പവർ
ക്വാൽകോമിന്റെ ശക്തമായ സ്‌നാപ്ഡ്രാഗൺ 778G SoC, 2.4 GHz ക്ലോക്ക് സ്പീഡിൽ 6 nm നിർമ്മാണ പ്രക്രിയയിൽ നിർമ്മിച്ച ഒക്ടോ-കോർ പ്ലാറ്റ്‌ഫോമാണ് T1 പ്രോയ്ക്ക് കരുത്ത് പകരുന്നത്. x53 5G മോഡം, ഹെക്‌സാഗൺ 770-ന്റെ രൂപത്തിലുള്ള ശക്തമായ AI ചിപ്പ്, ഗെയിമിംഗ് ഒപ്റ്റിമൈസ് ചെയ്ത GPU എന്നിവ ഇതിൽ ഉൾപ്പെടുന്നു. 8 GB വരെയുള്ള റാമും 128 GB ഹൈ-സ്പീഡ് സ്റ്റോറേജുമാണ് ഈ ചിപ്പിനെ പിന്തുണയ്ക്കുന്നത്.
T1 44W വളരെ ക്യാപ്പബിൾ ആയ ഒരു Snapdragon 680 - മറ്റൊരു 6 nm പ്രൊസസർ എന്നിവ തിരഞ്ഞെടുക്കുകയും - അത് 8 GB റാമിനെയും 128 GB സ്റ്റോറേജിനെയും ജോടികളാക്കുകയും ചെയ്യുന്നു.
എക്സ്റ്റെൻഡഡ് റാം 2.0 രണ്ട് ഫോണുകളെയും ഇന്റേണൽ സ്റ്റോറേജിൽ നിന്ന് അധികമായി 4 GB മെമ്മറി കടമെടുക്കാൻ അനുവദിക്കുന്നു, ഇത് മൈക്രോ എസ്ഡി കാർഡുകൾ വഴി 1 TB-ലേക്ക് അപ്ഗ്രേഡ് ചെയ്യാം.
vivo പറയുന്നതനുസരിച്ച്, അവർ T1 പ്രോയിൽ ഒരു 'ഫ്ലാഗ്ഷിപ്പ്-ലെവൽ' 8-ലെയർ കൂളിംഗ് സിസ്റ്റം ഉപയോഗിക്കുന്നു. 32,923 ചതുരശ്ര മില്ലീമീറ്ററിന്റെ ഫലപ്രദമായ കൂളിംഗ് ഏരിയയുള്ള 2,097 ചതുരശ്ര മില്ലീമീറ്റർ നീരാവി അറയാണ് ഇതിന്റെ സവിശേഷത. ഗെയിമർമാർക്ക്, ഏറ്റവും ഉയർന്ന പിന്തുണയുള്ള ക്രമീകരണങ്ങളിൽ ഇത് ഒരു ലാഗ്-ഫ്രീ എക്സ്പീരിയൻസിലേക്ക് മാറ്റാൻ കഴിയണം. വാസ്തവത്തിൽ, കൂടുതൽ ആഴത്തിലുള്ളതും പ്രതികരിക്കുന്നതുമായ വൈബ്രേഷൻ ഫീഡ്‌ബാക്കിനായി ശക്തവും കാലിബ്രേറ്റ് ചെയ്‌തതുമായ Z- ആക്‌സിസ് ലീനിയർ മോട്ടോർ ഉപയോഗിച്ച് ഗെയിമർമാരെ ഉൾക്കൊള്ളാനുള്ള എക്സ്ട്രാ മൈൽ vivo പിന്നിട്ടു.
T1 44W-ന്റെ SD680 അതിന്റെ മുൻഗാമിയെ അപേക്ഷിച്ച് 20% ഉയർന്ന സിംഗിൾ-കോർ പ്രകടനവും 10% ഉയർന്ന GPU പ്രകടനവും വാഗ്ദാനം ചെയ്യുന്നു, ഇത് വളരെ മികച്ച പ്രകടനത്തിന് കാരണമാകുന്നു.
ബാറ്ററി ലൈഫിൽ ഉത്കണ്ഠയുണ്ടോ? എന്താണത്?
രണ്ട് ഫോണുകളും ശക്തമായ ഫ്ലാഷ് ചാർജ് യൂണിറ്റുകളോടെയാണ് വരുന്നത്. T1 Pro 66 W യൂണിറ്റുമായി വരുന്നു, അത് നിങ്ങളുടെ ഫോൺ 18 മിനിറ്റിനുള്ളിൽ 50% ആക്കും, T1 44W 44 W യൂണിറ്റുമായി വരുന്നു.
ആദ്യത്തേത് 4,700 mAh ബാറ്ററിയാണ് നൽകുന്നത്, രണ്ടാമത്തേത് 5,000 mAh ബാറ്ററിയും.
ഇൻഡസ്ട്രി ലീഡിംഗായ ചാർജിംഗ് പമ്പ് വഴി ആ പവർ ശ്രദ്ധാപൂർവ്വം ബാറ്ററികളിലേക്ക് പമ്പ് ചെയ്യപ്പെടുകയും സുരക്ഷിതത്വവും ചാർജിംഗ് വേഗതയും ഉറപ്പാക്കാൻ എഫ്എഫ്‌സി സാങ്കേതികവിദ്യയുമുണ്ട്.
ഓഡിയോ വിഷ്വൽ ട്രീറ്റ്
T1 Pro 5G-യിൽ 0.9 സിസി ശബ്ദ അറയിൽ ഒരു വലിയ സ്പീക്കർ ഉണ്ട്, അത് മെച്ചപ്പെട്ട ബാസും മൊത്തത്തിലുള്ള വിശദാംശങ്ങളും വർദ്ധിപ്പിക്കും. ഒരു സ്മാർട്ട് പവർ ആംപ്ലിഫയർ പവർ ബുദ്ധിപരമായി കൈകാര്യം ചെയ്യുകയും ഡ്രൈവറുകളിൽ നിന്ന് 71 dB ശബ്‌ദം പുറത്ത് വിടുകയും ചെയ്യുന്നു. വയർഡ്, വയർലെസ് പ്ലേബാക്കിനായി ഫോണിന് ഹൈ-റെസ് ഓഡിയോ സർട്ടിഫിക്കേഷനും ലഭിക്കുന്നു.
T1 44W-ന് അതേ ഹൈ-റെസ് ഓഡിയോ സർട്ടിഫിക്കേഷൻ നൽകുകയും ഓഡിയോ സൂപ്പർ റെസല്യൂഷനെ പിന്തുണയ്ക്കുകയും ചെയ്യുന്നു.
രണ്ട് ഫോണുകൾക്കും അതിമനോഹരമായ FHD+ AMOLED ഡിസ്‌പ്ലേകളും അനന്തമായ കോൺട്രാസ്റ്റ് റേഷ്യോയും റേസർ മൂർച്ചയുള്ള 400+ PPI ഉം ഉണ്ട്. എന്നിരുന്നാലും, മെച്ചപ്പെടുത്തിയ HDR അനുഭവത്തിനായി T1 പ്രോയ്ക്ക് 90 Hz റീഫ്രഷ് റേറ്റും 1,300 nits പീക്ക് തെളിച്ചവുമുണ്ട്. ഫോട്ടോകളും വീഡിയോകളും സമ്പന്നവും വർണ്ണാഭമായതുമാണെന്ന് ഉറപ്പാക്കാൻ രണ്ട് ഫോണുകളും വിശാലമായ DCI-P3 ഗാമറ്റ് പിന്തുണയ്ക്കുന്നു.
പ്രോ പോലെ വ്ളോഗ് ചെയ്യാം
ഇതിനകം തന്നെ ശ്രദ്ധേയമായ ഒരു കൂട്ടം ഫീച്ചറുകളുള്ള ക്യാമറകളാണ് ഫോണിനെ പൂർണ്ണമാക്കുന്നത്. T1 Pro ഒരു AI ട്രിപ്പിൾ ക്യാമറ അറേ അവതരിപ്പിക്കുന്നു, അത് 64 MP F1.79 യൂണിറ്റ് അസാധാരണമായ അളവിൽ പ്രകാശം പിടിച്ചെടുക്കുകയും കൂടുതൽ നാച്ചുറലായ ബൊക്കെ നൽകുകയും ചെയ്യുന്നു.
ഇത് 8 എംപി 117° അൾട്രാ വൈഡ് ആംഗിൾ ക്യാമറയും 4 സെന്റിമീറ്ററോളം ഫോക്കസ് ചെയ്യുന്ന മാക്രോ ക്യാമറയുമായി ജോടിയാക്കിയിരിക്കുന്നു.
പിക്ചർ-ഇൻ-പിക്ചർ വീഡിയോ ഇഫക്റ്റിനായി മുൻ ക്യാമറ ഉപയോഗിച്ച് ഒരേസമയം നിങ്ങളുടെ തമാശകൾ ക്യാപ്‌ചർ ചെയ്യുമ്പോൾ പിൻ ക്യാമറയിൽ നിന്ന് 4K വീഡിയോ പകർത്താനാകുമെന്നതാണ് ഇതിലും മികച്ച കാര്യം.
T1 44W, 50 MP പ്രധാന ക്യാമറയും 2 MP ബൊക്കെ ക്യാമറയും 2 MP മാക്രോ ക്യാമറയും നൽകുന്നു. മുൻവശത്തുള്ള 16 എംപി ക്യാമറ മികച്ച സെൽഫികൾ പകർത്തുകയും AI അൽഗോരിതങ്ങൾ ഉപയോഗിച്ച് നിങ്ങളുടെ നാച്ചുറൽ സൗന്ദര്യം വർദ്ധിപ്പിക്കുകയും ചെയ്യുന്നു.
നിങ്ങൾക്ക് സ്ഥിരതയുള്ള HD വീഡിയോ ക്യാപ്‌ചർ, മുന്നിലും പിന്നിലും ഉള്ള ക്യാമറകളിൽ നിന്നുള്ള ചിത്രങ്ങൾ സംയോജിപ്പിക്കുന്ന സ്റ്റില്ലുകൾക്കായി ഒരു ഡബിൾ എക്‌സ്‌പോഷർ മോഡ് എന്നിവ ലഭിക്കും!
ഡീനോയിസ് ചെയ്യുന്നതിനും മൾട്ടി-ഫ്രെയിം ലയിപ്പിക്കുന്നതിനുമുള്ള സൂപ്പർ നൈറ്റ് മോഡ്, സിറ്റി നൈറ്റ് ഫിൽട്ടറുകൾ, കൂടാതെ രണ്ട് ഫോണുകളിലെയും AI ഫീച്ചറുകളുടെ ഒരു കൂട്ടം, ഏത് വെളിച്ചത്തിലും മികച്ച ചിത്രങ്ങൾ പകർത്താൻ നിങ്ങളെ സഹായിക്കുന്നു.
തീർച്ചയായും, ഇവ രണ്ടും അവരുടേതായ രീതിയിൽ ആകർഷകമായ ഫോണുകളാണ് കൂടാതെ മികച്ച ക്യാമറകൾ, ശക്തമായ ഇന്റേണലുകൾ, അസാധാരണമായ ഡിസൈൻ എന്നിവ ഫീച്ചർ ചെയ്യുന്നു.
vivo T1 Pro 5G യുടെ വിൽപ്പന മെയ് 7 മുതൽ ആരംഭിച്ചു. 23,999 രൂപ മുതൽ ഫോൺ ലഭ്യമാണ്. ഒരു ദിവസം കഴിഞ്ഞ് ഇതിന്റെ സമാന മോഡലായ T1 44W-ന്റെ വിൽപ്പന മെയ് 8 ന് ആരംഭിച്ചു. 14,999 രൂപ മുതൽ ഫോൺ ലഭ്യമാണ്.
T1 Pro 5G, T1 44W എന്നിവ വാങ്ങുമ്പോൾ ICICI, SBI, IDFC ഫസ്റ്റ് ബാങ്ക്, വൺകാർഡ് ഉപയോക്താക്കൾക്ക് യഥാക്രമം 2,500 രൂപയുടെയും 1,500 രൂപയുടെയും അധിക ആനുകൂല്യങ്ങൾക്ക് അർഹതയുണ്ടെന്ന കാര്യം ശ്രദ്ധിക്കുക.
Published by:Rajesh V
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.