• HOME
 • »
 • NEWS
 • »
 • money
 • »
 • മികച്ച ബജറ്റ് സ്മാർട്ട്ഫോൺ തിരയുന്നുണ്ടോ? vivo U10 തെരഞ്ഞെടുക്കാം

മികച്ച ബജറ്റ് സ്മാർട്ട്ഫോൺ തിരയുന്നുണ്ടോ? vivo U10 തെരഞ്ഞെടുക്കാം

പുതുമ ഇഷ്ടപ്പെടുന്നവരെ ലക്ഷ്യമിട്ട് രൂപകൽപന ചെയ്ത ഒരു സ്മാർട്ട്ഫോണാണ് vivo U10. U സീരീസ് vivo ഇന്ത്യയിൽ അവതരിപ്പിക്കുന്നത് ഇതാദ്യമാണ്. ഏതാനും ദിവസങ്ങൾക്ക് മുൻപ് ഇന്ത്യയിൽ അവതരിപ്പിച്ച vivo U10 വലിയതോതിൽ ചർച്ചയാകുന്നുണ്ട്. അതിന് ചില കാരണങ്ങളുമുണ്ട്...

Vivo-U10

Vivo-U10

 • Share this:
  മികച്ച ഓഫറുകൾ നൽകി വിപണി പിടിച്ചെടുക്കാൻ സ്മാർട്ട്ഫോൺ കമ്പനികൾ ശ്രമിക്കുന്ന ഈ കാലത്ത്, ജനങ്ങളുടെ ശ്രദ്ധ പിടിച്ചുപറ്റാൻ കുറച്ചുപേർക്കേ കഴിയൂ. പുതുമ ഇഷ്ടപ്പെടുന്നവരെ ലക്ഷ്യമിട്ട് രൂപകൽപന ചെയ്ത ഒരു സ്മാർട്ട്ഫോണാണ് vivo U10. U സീരീസ് vivo ഇന്ത്യയിൽ അവതരിപ്പിക്കുന്നത് ഇതാദ്യമാണ്. ഏതാനും ദിവസങ്ങൾക്ക് മുൻപ് ഇന്ത്യയിൽ അവതരിപ്പിച്ച vivo U10 വലിയതോതിൽ ചർച്ചയാകുന്നുണ്ട്. അതിന് ചില കാരണങ്ങളുമുണ്ട്.

  ബജറ്റ് സ്മാർട്ട്ഫോൺ മേഖലയിലേക്ക് പുതിയതായി വന്ന vivo U10 ആദ്യമായി ഉപയോഗിച്ചുനോക്കിയപ്പോൾ വ്യത്യസ്തമായ ഒട്ടനവധി സവിശേഷതകളുണ്ടെന്ന് വ്യക്തമായി. vivo U10 പ്രതീക്ഷകൾക്കൊത്ത് ഉയർന്നുവെന്ന് ഞങ്ങൾ കരുതുന്നതിന് കാരണങ്ങൾ ഇവയാണ്.

  ഡിസൈനും ഡിസ്പ്ലേയും

  vivo u10-2

  ഹാലോ ഫുൾവ്യൂ, 19.5:9 ആസ്പെക്റ്റ് റേഷ്യോയുള്ള HD+ IPS 6.35 ഇഞ്ച് ടച്ച്സ്ക്രീൻ ഡിസ്പ്ലേ, 81.91% സ്ക്രീൻ-ടു-ബോഡി റേഷ്യോ, 720 x 1544 പിക്സൽ റെസൊല്യൂഷൻ എന്നിവ vivo U10ൻറെ സവിശേഷതകളാണ്. 159.4 മില്ലിമീറ്റർ x 76.7 മില്ലിമീറ്റർ x 8.9 മില്ലിമീറ്റർ അളവുകളുള്ള ഈ സ്മാർട്ട്ഫോണിൻറെ ഭാരം 190.5 ഗ്രാം ആണ്. ഈ ഫോണിൻറെ ഇലക്ട്രിക് ബ്ലൂ പ്ലാസ്റ്റിക് ബോഡി കാഴ്ചയിൽ ആകർഷകമാണ്, പീകോക്ക് ഗ്രീനിൽ തുടങ്ങി താഴെയെത്തുമ്പോൾ കരിനീലയാകുന്ന ഗ്രേഡിയൻറ് ഫിനിഷും ഉണ്ട്. ഈ ഫോൺ തണ്ടർബ്ലാക്കിലും ലഭ്യമാണ്.

  ഇതിനെല്ലാം പുറമെ ഈ ഫോൺ കയ്യിൽ പിടിക്കാൻ സൗകര്യമുള്ളതും കാണാൻ മനോഹരവും ഉപയോഗിക്കാൻ അതീവ സുഖകരവുമാണ്. ലളിതവും എന്നാൽ മികച്ചതുമായ, ശ്രദ്ധ ആകർഷിക്കുന്ന ഡിസൈനാണ് അവർ ഇതിനായി തെരഞ്ഞെടുത്തിരിക്കുന്നത്.

  പെർഫോമൻസ്

  vivo U10ന്‍റെ പ്രൊസസർ ക്വാൽകോം സ്നാപ്ഡ്രാഗൺ 665 ആണ്. ഇതിന്‍റെ ഓപ്പറേറ്റിങ് സിസ്റ്റം ആൻഡ്രോയ്ഡ് 9 പൈ അടിസ്ഥാനമാക്കിയ ഫൺ ടച്ച് OS 9 എല്ലാ രീതിയിലും മികച്ച പ്രകടനം വാഗ്ദാനം ചെയ്യുന്ന ഒന്നാണ്. 3GB-32GB, 4GB RAM-64GB എന്നിങ്ങനെ രണ്ടു പതിപ്പുകളായാണ് ഇത് വിപണിയിൽ ലഭ്യമാകുന്നത്. ഫോണിൽ പുതുതായി ഡൗൺലോഡ് ചെയ്ത ആപ്ലിക്കേഷനുകളിലൂടെ നാവിഗേറ്റ് ചെയ്യുന്ന അനുഭവം ഇതിലും മികച്ചത് ഇല്ലെന്നുതന്നെ പറയാം. ഒരു ആപ്ലിക്കേഷനിൽ നിന്ന് മറ്റൊന്നിലേക്കുള്ള മാറ്റം സുഗമമാണെന്നത് തടസ്സമില്ലാത്ത പ്രവർത്തനം ഉറപ്പുതരുന്നു.

  ബാറ്ററി ആയുസ്

  ഇനി ഏവരെയും ആവേശം കൊള്ളിക്കുന്ന സവിശേഷത - ബാറ്ററിയുടെ ആയുസ് ആണ്. 18 W ഫാസ്റ്റ് ചാർജിംഗ് പിന്തുണയോടു കൂടിയ 5000 mAh ബാറ്ററിയാണ് vivo U10ന്റെ കരുത്ത്. ഈ വിലയിൽ 18 W ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള രാജ്യത്തെ ചുരുക്കം സ്മാർട്ട്ഫോണുകളിൽ ഒന്നാണിത്. കൂടാതെ നിങ്ങൾ യാത്രയിലാണെങ്കിൽ, 10 മിനിറ്റ് ചാർജ് ചെയ്ത് 4.5 മണിക്കൂർ ഫോൺ വിളിക്കാമെന്നതിനാൽ നിങ്ങൾക്ക് ദിവസം മുഴുവൻ ഫോൺ ഉപയോഗിക്കാം. ഈ ബ്രാൻഡിന്റെ വിൽപനയിൽ പ്രധാനമായി ഉയർത്തിക്കാട്ടുന്നതും ഈ സവിശേഷതയാണ്.

  ഇതിൻറെ അൾട്രാ ഗെയിം മോഡും വളരെ മികച്ചതാണ്. ഗെയിം കൗണ്ട്ഡൗൺ, 4D വൈബ്രേഷനുകൾ, ലോ ബ്ലൂ റേ ഗെയിം ഐ പരിരക്ഷകൾ എന്നിങ്ങനെയുള്ള ഗെയിമിംഗിനായുള്ള സവിശേഷതകൾ ഈ മോഡിൽ വരുന്നു. 5000mAh ബാറ്ററി ഉള്ളതിനാൽ നിങ്ങൾക്ക് എത്ര നേരം വേണമെങ്കിലും ഗെയിമുകൾ കളിക്കാം. മറ്റ് സ്മാർട്ട്ഫോണുകളിൽ നിന്ന് വ്യത്യസ്തമായി vivo U10 ഏറെ സുഗമവും ലാഗുകളില്ലാത്തതുമായ ഗെയിംപ്ലേ വാഗ്ദാനം ചെയ്യുന്നു.

  ക്യാമറ സവിശേഷതകൾ

  ക്യാമറ വാഗ്ദാനം ചെയ്യുന്നതെന്താണെന്ന് പരിശോധിക്കാതെ ആരും സ്മാർട്ട്ഫോൺ വാങ്ങില്ല. എന്തൊക്കെ ആയാലും ദിവസവും ഒരു സെൽഫി എടുക്കാതെ എങ്ങനെ ശരിയാവും, അല്ലേ? vivo U10ൽ ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണത്തിൽ, f/2.2 അപർച്ചറുള്ള 13MP സെൻസർ, f/2.2 അപർച്ചറുള്ള 8MP വൈഡ് ആംഗിൾ ലെൻസ്, പോർട്രെയിറ്റ് ഷോട്ടുകൾക്കായി f/2.4 അപർച്ചറുള്ള 2MP ലെൻസ് എന്നിവ പുറകിലുണ്ട്. നിറങ്ങളുടെയും പശ്ചാത്തലത്തിൻറെയും ശരിയായ സന്തുലനത്തിലൂടെ അതിശയകരമായ അൾട്രാവൈഡ് ചിത്രങ്ങൾ നിങ്ങൾക്ക് പകർത്താനാകും. f/1.8 അപർച്ചറുള്ള 8MP ഫ്രണ്ട് ക്യാമറയും ഇതിലുണ്ട്. ഫോണിൻറെ വില കണക്കിലെടുക്കുമ്പോൾ, ക്യാമറ പ്രകടനം തീർച്ചയായും പ്രതീക്ഷകൾക്ക് അപ്പുറമാണ്, പ്രത്യേകിച്ചും ടച്ച് ടു ഫോക്കസ്, ഓട്ടോ ഫ്ലാഷ്, ഡിജിറ്റൽ സൂം, ഫേസ് ഡിറ്റക്ഷൻ പോലുള്ള സവിശേഷതകൾ. ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ ഷെയർ ചെയ്യുന്നത് ആസ്വദിക്കുന്നുവെങ്കിൽ തീർച്ചയായും ഈ ഫോൺ വാങ്ങിനോക്കാം.

  വില

  ഈ ഫോണിൻറെ വില നിങ്ങളെ ഞെട്ടിച്ചേക്കാം. 3GB RAM, 32GB ഇന്റേണൽ സ്റ്റോറേജ് എന്നിവയുള്ള ഫോണിന് വിപണിയിൽ 8,990 രൂപയാണ്. 3GB RAM, 64GB ഇന്റേണൽ സ്റ്റോറേജ് എന്നിവയുള്ളതിന് 9,990 രൂപയും. അതേസമയം 4GB RAM, 64GB സ്റ്റോറേജ് എന്നിവയുള്ള ഫോണിന് നിങ്ങൾ 10,990 രൂപ നൽകേണ്ടിവരും. സമാനമായ മറ്റ് സ്മാർട്ട്ഫോണുകളിൽ നിന്നും vivo U10-നെ വ്യത്യസ്തമാക്കുന്നത് ആകർഷകമായ ഈ വിലയാണ്.  അന്തിമവിധി

  സവിശേഷതകൾ നോക്കുമ്പോൾ ഇപ്പോൾ വിപണിയിൽ കടുത്ത മത്സരമുയർത്തുന്ന സ്മാർട്ട്ഫോണാണ് vivo U10. സങ്കൽപ്പിക്കാൻ പോലും കഴിയാത്ത ചില സവിശേഷതകളുമായാണ് ഇത് വന്നിരിക്കുന്നത്. ഇതിൻറെ ആകർഷകമായ രൂപകൽപനയും മികച്ച പ്രകടനവും ഞങ്ങളെ തികച്ചും അതിശയപ്പെടുത്തുന്നു. ഏറ്റവും മികച്ച കാര്യമെന്തെന്നാൽ, ഈ ഫോൺ കണ്ടാൽ ഒരു ബജറ്റ് സ്മാർട്ട്ഫോണാണെന്ന് വിശ്വസിക്കാൻ അൽപം പ്രയാസമാണ്.
  First published: