44 MP സെല്‍ഫി ക്യാമറയുടെ വിശേഷങ്ങളിലേക്ക് പോകുന്നതിന് മുന്‍പ് തന്നെ V23e അമ്പരപ്പിക്കുന്ന ഒന്നാണെന്ന് നമ്മള് സമ്മതിക്കേണ്ടി വരും. 7.32 മില്ലീമീറ്ററില്‍ ലഭ്യമായ ഏറ്റവും സുന്ദരമായ ഫോണുകളില്‍ ഒന്നാണ് ഇത്. മാത്രമല്ല അതിശയകരമായ സര്‍ഫസ് ഫിനിഷ് കാര്യങ്ങള്‍ മറ്റൊരു തലത്തിലേക്ക് കൊണ്ടുപോകുന്നു.
ഫ്ലാറ്റ് ഫ്രെയിമിലെ നേരിയ മെറ്റാലിക് ഫിനിഷും ഉപരിതലത്തില്‍ കോട്ടിംഗോട് കൂടിയ ഫ്ലൂറൈറ്റ് എജി ഗ്ലാസും കാഴ്ചയില്‍ അവിശ്വസനീയമായി തോന്നും. യഥാര്‍ത്ഥ വിലയേക്കാള്‍ 2-3 ഇരട്ടി കൂടുതല്‍ ആളുകള്‍ക്ക് തോന്നിയാല്‍ ആശ്ചര്യപ്പെടേണ്ടതില്ല.
കണ്ണഞ്ചിപ്പിക്കുന്ന സെല്ഫികള്ഡിസൈനിന് ശേഷം നിങ്ങളുടെ ശ്രദ്ധ പിടിച്ച് പറ്റുന്നത് ക്യാമറകളാണ്. സെല്‍ഫി ക്യാമറയുടെ മികവില്‍ വിട്ടുവീഴ്ച്ച ചെയ്യാത്ത ബ്രാന്‍ഡാണ് vivo, അവരുടെ പുതിയ ഫോണായ V23e 5ജിയുടെ കാര്യത്തിലും അങ്ങനെ തന്നെ. ഐ AF, AI-അസിസ്റ്റഡ് ട്രാക്കിംഗ്, മെച്ചപ്പെടുത്തിയ ഇമേജ് ഫീച്ചറുകള്‍ എന്നിവയുള്ള ഒരു മോണ്‍സ്റ്റര്‍ 44 MP F2.0 യൂണിറ്റാണ് ഫ്രണ്ട് ക്യാമറയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
മറ്റ് പല ക്യാമറകളും രാത്രിയില്‍ വേണ്ട രീതിയില്‍ പ്രവര്‍ത്തിക്കാത്തപ്പോള്‍, നിങ്ങളുടെ ഫീച്ചറുകള്‍ തിരിച്ചറിഞ്ഞ് മെച്ചപ്പെടുത്തുകയും ഒന്നിലധികം ഫ്രെയിം മെര്‍ജിംഗ് ഉപയോഗിക്കുകയും ചെയ്യുന്ന ഒരു AI എക്സ്ട്രീം നൈറ്റ് മോഡ് ഇതിനുണ്ട്. കുറഞ്ഞ വെളിച്ചത്തിലും പകല്‍ വെളിച്ചത്തിലെന്ന പോലെ കാണാനാകുന്നു എന്ന് ഇത് ഉറപ്പാക്കുന്നു. ഫ്രണ്ട് ക്യാമറയെക്കുറിച്ചാണ് ഈ പറയുന്നത്, ബാക്ക് ക്യാമറയെ കുറിച്ചല്ല എന്നത് പ്രത്യേകം ശ്രദ്ധിക്കുക.
ഒരു പോര്‍ട്രെയിറ്റ് ഫോട്ടോഗ്രാഫര്‍ പറയുന്നത് പോലെ, കണ്ണുകളെ ഫോക്കസ് ചെയ്ത് പോര്‍ട്രെയ്റ്റ് മനോഹരമാക്കുന്നതിനാല് ഐ ട്രാക്കിംഗ് ഏറെ പ്രധാനപ്പെട്ടതാണ്. Vivo V23e 5ജിയില്‍ ഒരു 'സ്റ്റെഡിഫേസ് സെല്‍ഫി വീഡിയോ' ഉണ്ട്. ഇത് ക്യാമറയുടെ ലോക്കിംഗ് ഫോക്കസ് നിങ്ങളുടെ മുഖത്തേക്ക് ആക്കി അതിന് ചുറ്റുമായി സെല്‍ഫി വീഡിയോ നിലനിര്‍ത്തുന്നു. ഇത് വ്ളോഗുകള്‍ക്കും ഇന്‍സ്റ്റാ സ്റ്റോറികള്‍ക്കും ഒരുപോലെ ഗുണകരമാണ്.
ട്രിപ്പിള്‍ ക്യാമറ അറേപിന് ക്യാമറകള്‍ക്കും ആകര്‍ഷകത്വം കുറവൊന്നുമില്ല. 50 MP F1.8 പ്രൈമറി ക്യാമറ, 8 MP F2.2 120° സൂപ്പര്‍ വൈഡ് ആംഗിള്‍ ക്യാമറ, 2 MP F2.4 മാക്രോ എന്നിവയാണ് പിന്ക്യാമറയിലുള്ളത്.
ടെക്സ്ചര്‍ വിശദാംശങ്ങള്‍ നിലനിര്‍ത്താന്‍ പ്രവര്‍ത്തിക്കുന്ന എന്‍ഹാന്‍സ് നൈറ്റ് മോഡ്, vivo-യുടെ സിഗ്നേച്ചര്‍ ബൊക്കെ ഫ്ലെയര്‍ പോര്‍ട്രെയ്റ്റ് മോഡ്, ഡബിള്‍ എക്സ്പോഷര്‍ എന്നിവയും മറ്റും പോലുള്ള ഫീച്ചറുകള്‍ അനുഭവം മെച്ചപ്പെടുത്തുന്നു.
8 GB റാമും 128 GB സ്റ്റോറേജുമുള്ള മീഡിയാടെക് ഡയമന്‍സിറ്റി 810 SoC ആണ് ഈ മനോഹരമായ ഫോണിന് കരുത്ത് പകരുന്നത്. 44 W ഫ്ലാഷ് ചാര്‍ജ് പിന്തുണയുള്ള 4,050 mAh ബാറ്ററി 30 മിനിറ്റിനുള്ളില്‍ 1-67% ചാര്‍ജ്ജാകും.
6.44 ഇഞ്ച് വലിപ്പമുള്ള ഡിസ്പ്ലേയില്‍ 60 Hz റീഫ്രഷ് നിരക്കും 400 ppi-ല്‍ അധികം ppi ഉള്ള ഒരു അമോലെഡ് പാനലും ഉണ്ട്. രാത്രിയിലെ ആകാശത്തിന്റെ നിറത്തില്‍ നിന്നും പ്രചോദനം കൊണ്ടാണ് ഈ നിറം നല്‍കിയിരിക്കുന്നത്. അത് നിങ്ങള്‍ അനുഭവിച്ച് അറിയേണ്ടത് തന്നെയാണ്.
ചടുലവും ഭംഗിയുമുള്ള ഡിസൈന്സണ്ഷൈന് ഗോള്‍ഡ്, മിഡ്നൈറ്റ് ബ്ലൂ എന്നിങ്ങനെ രണ്ട് നിറത്തിലാണ് ഈ മോഡല്‍ വരുന്നത്. ഇവ തികച്ചും അതിശയിപ്പിക്കുന്നതും വ്യത്യസ്തമായ അനുഭവങ്ങള്‍ വാഗ്ദാനം ചെയ്യുന്നതുമാണ്. സണ്‍ഷൈന്‍ ഗോള്‍ഡ് ഒരു സോഫ്റ്റ്-ടച്ച് മാറ്റ് ടെക്സ്ചറും സൗമ്യമായി പ്രതിഫലിപ്പിക്കുന്ന പ്രതലവും അവതരിപ്പിക്കുന്നു. ഇത് ഒന്ന് തൊട്ട് നോക്കാന്‍ തോന്നുന്ന വിധത്തില്‍ വളരെ ഊഷ്മളമാണ്. മറുവശത്ത്, മിഡ്നൈറ്റ് ബ്ലൂ ആശ്ചര്യകരമാംവിധം മിനുസമാര്‍ന്നതും കൈയ്യിലൊതുങ്ങുന്നതുമാണ്.
മിനുസമാര്‍ന്ന, സ്റ്റൈലിഷ് ഡിസൈനും ആകര്‍ഷകമായ ക്യാമറ ഫീച്ചറുകളുമുള്ള vivo V23e വിലയുടെ കാര്യത്തില്‍ സ്മാര്‍ട്ട്ഫോണുകളില്‍ നിന്ന് എളുപ്പത്തില്‍ തിരഞ്ഞെടുക്കാവുന്ന ഒന്നാണ്. നിങ്ങള്‍ ഒരെണ്ണം വാങ്ങാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, ഇനിയും കാത്തിരിക്കേണ്ടതില്ല! 8/128 GB കോണ്‍ഫിഗറേഷനില്‍ 25,990 രൂപയ്ക്ക് ഫോണ്‍ ലഭ്യമാണ്.
This Article is written by Studio18 on behalf of Vivo.ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.