നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money
  • »
  • വിവോ Z6 പുറത്തിറക്കി; കരുത്തേകുന്നത് ക്വാൽകോമിന്റെ സ്നാപ്ഡ്രാഗൺ 765G പ്രോസസർ

  വിവോ Z6 പുറത്തിറക്കി; കരുത്തേകുന്നത് ക്വാൽകോമിന്റെ സ്നാപ്ഡ്രാഗൺ 765G പ്രോസസർ

  ഫോണിന്റെ 6 ജിബി റാം + 128 ജിബി സ്റ്റോറേജ് പതിപ്പിന് ഏകദേശം 22,000 രൂപയാണ് വില

  News18 Malayalam

  News18 Malayalam

  • Share this:
   ചൈനീസ് സ്മാർട്ഫോൺ നിർമാതാക്കളായ വിവോ പുതിയ 5ജി സ്മാർട്ഫോൺ വിവോ Z6 5ജി പുറത്തിറക്കി. ക്വാൽകോമിന്റെ സ്നാപ്ഡ്രാഗൺ 765G SoC ആണ് ഫോണിന് കരുത്തേകുന്നത്. ക്വാഡ് റിയർ ക്യാമറ സംവിധാനവും 48 മെഗാപിക്സൽ പ്രധാന ഷൂട്ടറുമായി എത്തുന്ന ഹാൻഡ്‌സെറ്റിൽ ഗെയിം കളിക്കുമ്പോഴെല്ലാം ചൂട് പരിധിയിലധികം വർധിക്കാതിരിക്കാൻ കണ്ടക്റ്റീവ് കോപ്പർ കോയിൽ തെർമൽ ജെൽ എന്നിവ ഉപയോഗിച്ചുള്ള ടെക്നോളജിയുമുണ്ട്. ‌

   ചൈനയിൽ ലോഞ്ച് ചെയ്ത വിവോ Z6 5ജി സ്മാർട്ഫോണിന് CNY 2198 (ഏകദേശം 22,000 ഇന്ത്യൻ രൂപ) ആണ് വില. ഫോണിന്റെ 6 ജിബി റാം + 128 ജിബി സ്റ്റോറേജ് പതിപ്പിനാണ് ഈ വില. ടോപ് എൻഡ് പതിപ്പായ 8 ജിബി റാം + 128 ജിബി സ്റ്റോറേജിന്‌ CNY 2598 (ഏകദേശം 26,000 രൂപ) ആണ് വില വരുന്നത്. ഇന്റെർസ്റ്റെല്ലർ സിൽവർ, ഐസ് ഏജ് നിറങ്ങളിലാണ് വിവോ Z6 5ജി ലഭിക്കുക. ഫെബ്രുവരി 29 മുതൽ ഹാൻഡ്‌സെറ്റ് പ്രീ-ഓർഡർ ചെയ്യാൻ സാധിക്കും. അതേസമയം ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിൽ വിവോ Z6 5ജി എപ്പോഴാണ് ലോഞ്ച് ചെയ്യുക എന്ന കാര്യം ഇതുവരെ കമ്പനി അറിയിച്ചിട്ടില്ല.

   ഡ്യൂവൽ സിമ്മുള്ള (നാനോ) വിവോ Z6 5ജി സ്മാർട്ഫോൺ പ്രവർത്തിക്കുന്നത് ആൻഡ്രോയിഡ് 10 അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഫൺടച്ച് ഒഎസിലാണ്. സോഫ്റ്റ്‌വെയറിലും ഒരുപാട് പുതുമകളുണ്ട്. മൾട്ടി-ടർബോ 3.0, ഗെയിം സ്പേസ് 3.0 എന്നിവയെല്ലാം മികച്ച പെർഫോമൻസിനു വേണ്ടി നൽകിയിട്ടുണ്ട്. 6.57-ഇഞ്ചുള്ള ഫുൾ HD+ (1,080x2,400 പിക്സൽ) ഡിസ്പ്ലേ ആണ് വിവോ Z6 5ജി സ്മാർട്ഫോണിന്റേത്. 20:9 ആണ് ആസ്പെക്ട് അനുപാതം. 90.74 ശതമാനമാണ് സ്ക്രീൻ-ടു-ബോഡി അനുപാതം. 8 ജിബി റാമുമായി പെയർ ചെയ്തിട്ടുള്ള ക്വാൽകോമിന്റെ സ്നാപ്ഡ്രാഗൺ 765G SoC ആണ് ഫോണിന് കരുത്തേകുന്നത്.

   Also Read- ഒരു മാസത്തിനിടക്ക് കാണാതായത് 43 കുട്ടികള്‍; എവിടെപോയി അവര്‍?

   ക്വാഡ് റിയർ ക്യാമറ സംവിധാനമാണ് വിവോ Z6 5ജിയിലേത്. 48-മെഗാപിക്സൽ പ്രധാന ക്യാമറ, 8-മെഗാപിക്സൽ വൈഡ്-ആംഗിൾ ലെൻസ്, 2-മെഗാപിക്സൽ മാക്രോ ക്യാമറ, 2-മെഗാപിക്സൽ ഡെപ്ത് സെൻസർ എന്നിവ അടങ്ങുന്നതാണ് ഫോണിലെ ക്വാഡ് ക്യാമറ സജ്ജീകരണം. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി മുൻഭാഗത്തുള്ളത് 16-മെഗാപിക്സൽ സെൽഫി ക്യാമറയാണ്, സ്ക്രീനിലെ സർക്കുലർ ഹോൾ പഞ്ചിലാണ് ക്യാമറ ക്രമീകരിച്ചിരിക്കുന്നത്. 5000 mAh ഉള്ള വലിയ ബാറ്ററി ആണ് വിവോ Z6 5ജിയിൽ കമ്പനി നൽകിയിരിക്കുന്നത്. 44W സൂപ്പർ ഫ്ലാഷ് ചാർജിങ് ടെക്നോളജിയും ഫോൺ സപ്പോർട്ട് ചെയ്യും. വെറും 35 മിനിറ്റിൽ പൂജ്യത്തിൽ നിന്നും 70 ശതമാനം വരെ ചാർജ് ചെയ്യാനാവും എന്നാണ് വിവോ ഈ ചാർജിങ് ടെക്നോളജിയെപ്പറ്റി അവകാശപ്പെടുന്നത്.
   First published:
   )}