• HOME
  • »
  • NEWS
  • »
  • money
  • »
  • Port to Jio | നമ്പർ ജിയോയിലേക്ക് മാറാൻ എന്തു ചെയ്യണം?

Port to Jio | നമ്പർ ജിയോയിലേക്ക് മാറാൻ എന്തു ചെയ്യണം?

നിങ്ങള്‍ ഇപ്പോള്‍ ഉപയോഗിക്കുന്ന നമ്പറില്‍ നിന്ന് ജിയോ നമ്പറിലേക്ക് പോര്‍ട്ട് ചെയ്യാന്‍ ആഗ്രഹിക്കുന്നുണ്ടോ. ഇനി പറയുന്ന കാര്യങ്ങള്‍ ചെയ്യാം.

Reliance_jio

Reliance_jio

  • Share this:
    നിങ്ങള്‍ ഇപ്പോള്‍ ഉപയോഗിക്കുന്ന നമ്പറില്‍ നിന്ന് ജിയോ നമ്പറിലേക്ക് പോര്‍ട്ട് ചെയ്യാന്‍ ആഗ്രഹിക്കുന്നുണ്ടോ. ഇനി പറയുന്ന കാര്യങ്ങള്‍ ചെയ്യാം.

    • ജിയോയിലേക്ക് പോർട്ട് ചെയ്യേണ്ട നിലവിലെ നമ്പറിൽ നിന്ന് 1900 എന്ന നമ്പറിലേക്ക് PORT <10-അക്ക മൊബൈൽ നമ്പർ> എന്ന് SMS ചെയ്യുക.

    • UPC കോഡും കാലാവധിയും അടങ്ങുന്ന ഒരു SMS സന്ദേശം നിങ്ങള്‍ക്ക് ലഭിക്കും.

    • UPC (യുണീക് പോർട്ടിംഗ് കോഡ്) കോഡുമായി തൊട്ടടുത്തുള്ള ജിയോ സ്റ്റോറോ ജിയോ റിടെയ്ലറോ സന്ദര്‍ശിക്കുക.

    • MNP റിക്വസ്റ്റ് നടത്തുന്നതിനായി ആധാര്‍ കാര്‍ഡ് അല്ലെങ്കില്‍ യഥാര്‍ത്ഥ വിലാസം തെളിയിക്കുന്ന (POA)/ തിരിച്ചറിയില്‍ രേഖകള്‍(POI) നിര്‍ബന്ധമായും കൊണ്ടുപോകണം.


    READ ALSO- Reliance Jio | മാലിദ്വീപിൽ അതിവേഗ ഇന്‍റർനെറ്റുമായി ജിയോ; ഓഷ്യൻ കണക്ട് മാലിദ്വീപുമായി ജിയോയുടെ ഐഎഎക്‌സ് പദ്ധതി

    കുറിപ്പ്

    ( നിങ്ങള്‍ക്ക് ഒരു പോസ്റ്റ് പെയ്ഡ് കണക്ഷന്‍ ഉണ്ടെങ്കില്‍ ) നിലവിലുള്ള ഓപ്പറേറ്ററുമായുള്ള എല്ലാവിധ കുടിശ്ശികയും തീര്‍ക്കുക.

    സർക്കാർ നിയന്ത്രണങ്ങൾ അനുസരിച്ച്; നിങ്ങൾ ഒരേ ടെലികോം സർക്കിളിൽ തന്നെ പോർട്ട്-ഇൻ ചെയ്യുകയാണെങ്കിൽ, പരിശോധനകള്‍ വിജയകരമായി പൂര്‍ത്തിയാക്കിയ ശേഷം 3 പ്രവൃത്തി ദിവസത്തിനുള്ളിൽ നമ്പർ ആക്ടീവാകും. മറ്റ് ടെലികോം സർക്കിളിലേക്ക് പോർട്ട്-ഇൻ ചെയ്യുന്നതിന്,  5 പ്രവൃത്തി ദിവസങ്ങൾ വരെ എടുക്കും. ഈ കാലയളവിൽ നിങ്ങളുടെ സേവനങ്ങൾ തടസ്സപ്പെടില്ല.

    ജമ്മു കശ്മീർ, അസം, നോർത്ത് ഈസ്റ്റ് സംസ്ഥാനങ്ങളിലെ ഉപഭോക്താക്കളിൽ നിന്നുള്ള പോര്‍ട്ടിങ് അഭ്യർത്ഥനകള്‍  15 പ്രവൃത്തി ദിവസത്തിനുള്ളിൽ പ്രോസസ്സ് ചെയ്യും. ഈ കാലയളവിൽ നിങ്ങളുടെ സേവനങ്ങൾ തടസ്സപ്പെടില്ല.
    Published by:Arun krishna
    First published: