യുക്രെയ്ന്‍ (Ukraine) അധിനിവേശത്തെ തുടര്‍ന്ന് റഷ്യയിലെ (Russia) തങ്ങളുടെ ഉല്‍പ്പന്നങ്ങളുടെ വില്‍പ്പന ആപ്പിള്‍ (Apple) നിര്‍ത്തിവച്ചു. വ്ളാഡമിര്‍ പുടിന്റെ (Vladimir Putin) നേതൃത്വത്തിലുള്ള റഷ്യയുടെ യുക്രെയ്ന്‍ അധിനിവേശത്തില്‍ അഗാധമായ ആശങ്കയുണ്ടെന്നും സംഘര്‍ഷത്തിന്റെ ഫലമായി ദുരിതമനുഭവിക്കുന്ന ജനങ്ങള്‍ക്കൊപ്പം നിലകൊള്ളുന്നുവെന്നും കമ്പനി പ്രസ്താവനയില്‍ പറഞ്ഞു. റഷ്യയ്ക്കുമേൽ ഏര്‍പ്പെടുത്തിയ ഉപരോധത്തിന്റെ ഭാഗമായി രാജ്യത്തെ ആപ്പിള്‍ പേയുടെ (Apple Pay) ഉപയോഗം പരിമിതപ്പെടുത്തിയതിന് തൊട്ടുപിന്നാലെയാണ് കമ്പനിയുടെ പുതിയ നടപടി.
''യുക്രെയ്‌നിലെ റഷ്യന്‍ അധിനിവേശത്തെക്കുറിച്ച് ഞങ്ങള്‍ ആശങ്കാകുലരാണ്, ആക്രമണത്തെ തുടർന്ന് ദുരിതമനുഭവിക്കുന്ന എല്ലാ ആളുകള്‍ക്കും ഒപ്പം നിലകൊള്ളുന്നു. ഞങ്ങള്‍ മനുഷ്യത്വത്തിന് പിന്തുണ നല്‍കുന്നു, അഭയാര്‍ത്ഥി പ്രതിസന്ധിക്ക് സഹായം നല്‍കും. പ്രദേശത്തെ ഞങ്ങളുടെ ടീമുകളെ പിന്തുണയ്ക്കാന്‍ ഞങ്ങളാല്‍ കഴിയുന്നതെല്ലാം ചെയ്യുന്നു,'' സിലിക്കണ്‍ വാലിയിലെ കുപെര്‍ട്ടിനോ ആസ്ഥാനമായുള്ള ടെക്ക് കമ്പനി തങ്ങളുടെ പ്രസ്താവനയില്‍ പറഞ്ഞു.
''അക്രമത്തിന് മറുപടിയായി കഴിഞ്ഞയാഴ്ച റഷ്യയിലേയ്ക്കുള്ള എല്ലാ കയറ്റുമതിയും നിര്‍ത്തി വച്ചതായി'' ആപ്പിള്‍ പറഞ്ഞു. റഷ്യയിലെ ആപ്പിളിന്റെ ഓണ്‍ലൈന്‍ സ്റ്റോര്‍ ഇപ്പോഴും നിലവിലുണ്ട്. എന്നാല്‍ ഉല്‍പ്പന്നങ്ങള്‍ ലഭ്യമല്ലാത്തതിനാല്‍ ഉപയോക്താക്കൾക്ക് വാങ്ങാന്‍ കഴിയില്ല. പൗരന്മാരുടെ സുരക്ഷാ നടപടിയെന്ന നിലയില്‍ യുക്രെയ്നിൽ ആപ്പിള്‍ മാപ്പിലെ ട്രാഫിക്കും ലൈവ് ഇൻസിഡന്റ്സും ആപ്പിള്‍ പ്രവര്‍ത്തനരഹിതമാക്കിയിരുന്നു.
Also read-
War in Ukraine | റഷ്യക്കെതിരെ ഫിഫയും; റഷ്യയെന്ന പേരിൽ മത്സരിക്കാനാകില്ല; മത്സരങ്ങളും അനുവദിക്കില്ല''ഞങ്ങള്‍ സ്ഥിതിഗതികള്‍ വിലയിരുത്തുന്നത് തുടരുന്നു, ഞങ്ങള്‍ സ്വീകരിക്കുന്ന നടപടികളെക്കുറിച്ച് സര്‍ക്കാരുകളുമായി ആശയവിനിമയം നടത്തുകയും ചെയ്യും. ലോകമെമ്പാടുമുള്ള സമാധാനത്തിനായി ആഹ്വാനം ചെയ്യുന്ന എല്ലാവരോടുമൊപ്പം ഞങ്ങള്‍ ചേരുന്നു,'' കമ്പനി പ്രസ്താവനയില്‍ പറഞ്ഞു.
Also read-
War In Ukraine | യുക്രെയ്ന്‍ അധിനിവേശത്തില്‍ പ്രതിഷേധം; പുടിന്റെ ഓണററി ബ്ലാക്ക് ബെല്‍റ്റ് നീക്കം ചെയ്തു''അധിനിവേശത്തോടുള്ള മറുപടിയായി ഞങ്ങള്‍ നിരവധി നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. റഷ്യയിലെ എല്ലാ ഉല്‍പ്പന്ന വില്‍പ്പനകളും ഞങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തി. കഴിഞ്ഞയാഴ്ച മുതൽ റഷ്യയിലേയ്ക്കുള്ള കയറ്റുമതി നിര്‍ത്തിവച്ചു. ആപ്പിള്‍ പേയും മറ്റ് സേവനങ്ങളും പരിമിതപ്പെടുത്തി. റഷ്യയ്ക്ക് പുറത്തുള്ള ആപ്പ് സ്റ്റോറില്‍ നിന്ന് ആര്‍ടി ന്യൂസും സ്പുട്നിക് ന്യൂസും ഡൗണ്‍ലോഡ് ചെയ്യാന്‍ ഇനി സാധിക്കില്ല'' എന്നും ആപ്പിള്‍ കൂട്ടിച്ചേര്‍ത്തു.
Also read-
UEFA and FIFA| 'യുക്രെയിനിലെ ജനങ്ങൾക്കൊപ്പമാണ് ഫുട്ബോൾ'; റഷ്യൻ ടീമുകൾക്ക് വിലക്കേർപ്പെടുത്തി ഫിഫയും യുവേഫയുംറഷ്യയിലും റഷ്യന്‍ ഉപയോക്താക്കള്‍ക്കും ആപ്പിള്‍ ഉല്‍പ്പന്നങ്ങളും സേവനങ്ങളും തടയണമെന്ന് ആവശ്യപ്പെട്ട് ആപ്പിള്‍ സിഇഒ ടിം കുക്കിന് (Tim Cook) കഴിഞ്ഞയാഴ്ച യുക്രെയ്ന്‍ ഉപപ്രധാനമന്ത്രി മൈഖൈലോ ഫെഡോറോവ് (Mykhailo Fedorov) കത്തെഴുതിയിരുന്നു. അതിനുമുമ്പുതന്നെ കമ്പനി യുക്രെയ്നിലുള്ള ടീമുകള്‍ക്ക് എല്ലാ പിന്തുണയും നൽകുന്നുണ്ടെന്ന് ആപ്പിള്‍ സിഇഒ ടിം കുക്ക് തന്റെ ട്വിറ്ററിലൂടെ അറിയിച്ചിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.