• HOME
  • »
  • NEWS
  • »
  • money
  • »
  • Inverter AC | എന്താണ് ഇൻവെർട്ടർ എസി? ഇത് 'സാധാരണ' എസിയെക്കാൾ മികച്ചതാണോ? വിശദാംശങ്ങൾ

Inverter AC | എന്താണ് ഇൻവെർട്ടർ എസി? ഇത് 'സാധാരണ' എസിയെക്കാൾ മികച്ചതാണോ? വിശദാംശങ്ങൾ

സൂര്യപ്രകാശം ലഭിക്കുയും കൂടുതൽ പ്രദേശം തണുപ്പിക്കേണ്ടതായി വരികയും ചെയ്യുന്ന സാഹചര്യത്തിൽ വലിയ മുറികൾക്കും സ്വീകരണമുറികൾക്കും ഇൻവെർട്ടർ എസികളാണ് നല്ലത്.

  • Share this:
    കടുത്ത വേനലിനെ അതിജീവിക്കാൻ എയർ കണ്ടീഷണറുകൾ (air conditioners) ഇന്ന് വളരെ ആവശ്യമായി മാറിയിരിക്കുകയാണ്. ചൂടിനെ അതിജീവിക്കാൻ വിപണിയിൽ നിരവധി എസികൾ ലഭ്യമാണെങ്കിലും നമുക്ക് യോജിച്ചത് തിരഞ്ഞെടുക്കാൻ ചിലപ്പോൾ ബുദ്ധിമുട്ട് തോന്നിയേക്കാം.

    ഓരോ ബ്രാൻഡും 'സിക്സ് സെൻസ് കൂളിംഗ്', 'ഫോർ വേ ഓട്ടോ സ്വിംഗ്' തുടങ്ങിയ വ്യത്യസ്തമായ സവിശേഷതകൾ വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും മുറി തണുപ്പിക്കുകയും താങ്ങാവുന്ന വിലയിൽ ലഭ്യമാകുന്നതുകൊണ്ടും വൈദ്യുതി അധികം ചെലവാകാതെ ഇരിക്കുന്നത് വരെയും ആളുകളും ഇത്തരം സാങ്കേതികവിദ്യകളെക്കുറിച്ചൊന്നും കാര്യമായി ശ്രദ്ധിക്കാറില്ല. എന്നാൽ ഒരു എസി വാങ്ങുമ്പോൾ ഇൻവെർട്ടർ എസി വേണോ ഇൻവെർട്ടർ ഇല്ലാത്ത എ സി (inverter AC or a non-inverter air conditioner) വേണോ എന്ന് തിരഞ്ഞെടുക്കാൻ സാധിക്കുന്നില്ലെങ്കിൽ നിങ്ങൾ ഇവയെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ താഴെ പറയുന്നവയാണ്.

    അടിസ്ഥാന വ്യത്യാസം

    സ്പ്ലിറ്റ്, വിൻഡോ എന്നീ രണ്ട് തരത്തിലുള്ള എ സി യെക്കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടാകും. പൊതുവെ വലുതും ഭാരമുള്ളതുമായ ഘടകങ്ങളാണ് വിൻഡോ എസികളിൽ ഉള്ളത്. സ്പ്ലിറ്റ് എസികളിൽ കണക്ട് ചെയ്യാവുന്ന യൂണിറ്റുകൾ ആണുള്ളത്. പ്രധാന എസി യൂണിറ്റ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന കൂളന്റ് ഉള്ള എയർ ബ്ലോവറും ചൂട് പുറന്തള്ളാനായി പുറത്ത് സ്ഥാപിക്കുന്ന കംപ്രസറും ഇതിൽ ഉൾപ്പെടുന്നു. ഇപ്പോൾ ഇൻവെർട്ടർ നോൺ ഇൻവെർട്ടർ എസികകൾ സ്പ്ലിറ്റോ വിൻഡോ എസി മോഡലുകളിൽ ചെയ്യാനാവും.

    ഇൻവെർട്ടർ എസികൾ വൈദ്യുതി ലാഭിക്കുന്ന എസികൾ എന്നും അറിയപ്പെടുന്നു. കാരണം കൂടുതൽ വൈദ്യുതി ഉപയോഗിക്കാതെ മുറി കാര്യക്ഷമമായി തണുപ്പിക്കാൻ ഇവ സഹായിക്കുന്നു.1.5ടൺ ഇൻവെർട്ടർ എസി വാങ്ങുകയാണെങ്കിൽ 0.5ടൺ മുതൽ 1.5 ടൺ കൂളിംഗ് ശേഷി വരെ ഇതുപയോഗിച്ച് പ്രവർത്തിക്കാൻ കഴിയും. മോട്ടോറുകൾ പൂർണ്ണ വേഗതയിൽ പ്രവർത്തിക്കുന്നതിനാൽ നോൺ-ഇൻവെർട്ടർ എസികൾ കംപ്രസറിൽ ഒരു നിയന്ത്രണവും നൽകുന്നില്ല. ശേഷം മുറിയിലെ താപനില ഉദ്ദേശിച്ച നിലയിൽ എത്തുമ്പോൾ അത് നിൽക്കുന്നു. ഇത് ആവർത്തിച്ച് ഓൺ ആക്കുകയും ഓഫ് ആക്കുകയും ചെയ്യുമ്പോൾ കൂടുതൽ ശബ്ദം ഉണ്ടാകുകയും കൂടുതൽ വൈദ്യുതി ഉപയോഗിക്കുകയും ചെയ്യുന്നു.

    നിങ്ങൾക്ക് അനുയോജ്യമായത് ഏതെന്ന് എങ്ങനെ കണ്ടെത്താം?

    നിങ്ങളുടെ നിലവിലുള്ള എസി ഇൻവെർട്ടർ ആണോ നോൺ-ഇൻവെർട്ടർ ആണോ എന്ന് കണ്ടെത്തുന്നതും അത്ര എളുപ്പമല്ല. അതിനാൽ പുതിയ എ സി വാങ്ങുമ്പോൾ ഇത് ശ്രദ്ധിച്ച് വാങ്ങുക. ഇതിനായി എസി മോഡൽ ഏതെന്ന് അറിഞ്ഞ ശേഷം അതിന്റെ വിവരങ്ങൾ ഗൂഗിളിൽ തിരയുകയാണെങ്കിൽ ഇൻവെർട്ടർ ആണോ നോൺ ഇൻവെർട്ടർ ആണോ എന്നറിയാൻ സാധിക്കും. എസി സർവീസിന് എത്തുന്ന ആളുകളോട് ചോദിച്ചും ഇതിനെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ മനസ്സിലാക്കാം.

    വാങ്ങേണ്ടത് ഏത്?

    അടിസ്ഥാനപരമായി എല്ലായ്പ്പോഴും കൂടുതൽ വൈദ്യുതി ഉപയോഗിക്കാത്ത ഉപകരണങ്ങൾ വേണം വാങ്ങാൻ. കാരണം അവ പരിസ്ഥിതി സൗഹൃദമാണെന്ന് മാത്രമല്ല വൈദ്യുതി ബിൽ ലഭിക്കാനും നിങ്ങളെ സഹായിക്കും. അറ്റകുറ്റപ്പണിയുടെ ചെലവുകളും വൈദ്യുതി ബില്ലുകളും പിന്നീട് തലവേദന സൃഷ്ടിക്കുമെന്നതിനാൽ ഇൻവെർട്ടർ, നോൺ ഇൻവെർട്ടർ എസികളുടെ പ്രവർത്തനങ്ങൾ ഉപഭോക്താക്കൾ കൃത്യമായി അറിഞ്ഞിരിക്കണം. നിങ്ങളുടെ കിടപ്പുമുറിയിൽ ഒരു എസി വാങ്ങാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ സൂര്യപ്രകാശത്തിന്റെ അടിസ്ഥാനത്തിൽ എസി തിരഞ്ഞെടുക്കാം. പ്രതിദിനം മൂന്ന്, നാല് മണിക്കൂറിൽ കൂടുതൽ സൂര്യപ്രകാശം ലഭിക്കുന്നില്ലെങ്കിൽ ഇൻവെർട്ടർ ഇല്ലാത്ത എസികൾ ആണ് നല്ലത്.

    സൂര്യപ്രകാശം ലഭിക്കുയും കൂടുതൽ പ്രദേശം തണുപ്പിക്കേണ്ടതായി വരികയും ചെയ്യുന്ന സാഹചര്യത്തിൽ വലിയ മുറികൾക്കും സ്വീകരണമുറികൾക്കും ഇൻവെർട്ടർ എസികളാണ് നല്ലത്. എന്നാൽ ഇൻവെർട്ടർ എസികൾ കൂടുതൽ ചെലവേറിയതാണ്. അതിന്റെ സ്പെയർ പാർട്സുകളുടെയും സർവീസിംഗിന്റെയും ചെലവുകൾ നോൺ ഇൻവെർട്ടർ എസികളേക്കാൾ കൂടുതലാണ്.
    Published by:Jayashankar Av
    First published: