• HOME
  • »
  • NEWS
  • »
  • money
  • »
  • Parag Agrawal | പരാഗ് അഗർവാളിന്റെ Twitter സ്വപ്‌നം അവസാനിക്കുമോ? CEO യുടെ ഭാവി എന്ത്?

Parag Agrawal | പരാഗ് അഗർവാളിന്റെ Twitter സ്വപ്‌നം അവസാനിക്കുമോ? CEO യുടെ ഭാവി എന്ത്?

2011ൽ കമ്പനിയിൽ പ്രവർത്തനം ആരംഭിച്ച അദ്ദേഹം ചീഫ് ഓപ്പറേറ്റിങ് ഓഫീസറുടെ (സിഇഒ) ചുമതല ഏറ്റെടുക്കുന്നതിന് മുമ്പ് 2017 ഒക്ടോബർ മുതൽ ചീഫ് ടെക്നോളജി ഓഫീസറായും (സിടിഒ) സേവനമനുഷ്ഠിച്ചിരുന്നു

  • Share this:
    കഴിഞ്ഞ വർഷം നവംബറിൽ ആണ് ഐഐടി-ബോംബെയിലെ പൂർവ്വ വിദ്യാർത്ഥിയായ പരാഗ് അഗർവാൾ (Parag Agrawal) സഹസ്ഥാപകനായ ജാക്ക് ഡോർസിയിൽ (Jack Dorsey) നിന്നും മൈക്രോ ബ്ലോഗിങ് സൈറ്റായ ട്വിറ്ററിന്റെ (Twitter) സിഇഒ സ്ഥാനം ഏറ്റെടുക്കുന്നത്. സാൻഫ്രാൻസിസ്‌കോ ഓഫീസിലെ പ്രധാന വ്യക്തികളിൽ ഒരാളായി, അഗർവാൾ കഴിഞ്ഞ ഒരു പതിറ്റാണ്ടായി ട്വിറ്ററിൽ ഉണ്ട് . 2011ൽ കമ്പനിയിൽ പ്രവർത്തനം ആരംഭിച്ച അദ്ദേഹം ചീഫ് ഓപ്പറേറ്റിങ് ഓഫീസറുടെ (സിഇഒ) ചുമതല ഏറ്റെടുക്കുന്നതിന് മുമ്പ് 2017 ഒക്ടോബർ മുതൽ ചീഫ് ടെക്നോളജി ഓഫീസറായും (സിടിഒ) സേവനമനുഷ്ഠിച്ചിരുന്നു.

    കമ്പനിയുടെ സാങ്കേതിക തന്ത്രം കൈകാര്യം ചെയ്യുന്നത് മുതൽ മെഷീൻ ലേണിങ്, എഐ എന്നിവയുടെ മേൽനോട്ടം, ഉപയോക്താക്കളുടെ വളർച്ച ത്വരിതപ്പെടുത്തൽ , പരസ്യ സംവിധാനവും വരുമാനവും മെച്ചപ്പെടുത്തൽ വരെയുള്ള കാര്യങ്ങളിൽ ഇടപെട്ടിരുന്ന അ​ഗർവാൾ ട്വിറ്ററിനെ ഇന്നത്തെ നിലയിലാക്കുന്നതിന് പിന്നിൽ പ്രവർത്തിച്ചിരുന്ന സുപ്രധാന വ്യക്തികളിൽ ഒരാളാണ്. ഇപ്പോഴിതാ, ഇലോൺ മസ്‌ക് 44 ബില്യൺ ഡോളറിന് തന്റെ പ്രിയപ്പെട്ട സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോം സ്വന്തമാക്കുന്നു. ഈ വർഷം അവസാനത്തോടെ ടെസ്‌ല മേധാവി സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിന്റെ ചുമതല ഏറ്റെടുക്കുമ്പോൾ അഗർവാളിന്റെ ചുമതലകളിൽ എന്താണ് സംഭവിക്കുക ?

    ട്വിറ്ററിൽ പരാഗ് അഗർവാളിന്റെ ഭാവി

    ഇലോൺ മസ്‌കിന്റെ വാങ്ങൽ നിർദ്ദേശം കമ്പനി അംഗീകരിച്ച് മണിക്കൂറുകൾക്ക് ശേഷം, ട്വിറ്റർ ജീവനക്കാരുമായി നടത്തിയ വെർച്വൽ മീറ്റിംഗിൽ, കരാർ അവസാനിക്കുന്നതുവരെ താൻ സിഇഒ ആയി തുടരുമെന്ന് അഗർവാൾ അറിയിച്ചിരുന്നു. എന്നാൽ, അതിനുശേഷം എന്ത് സംഭവിക്കുമെന്ന് അദ്ദേഹം പ്രതികരിച്ചില്ല. "ഇടപാട് അവസാനിച്ചതിന് ശേഷം എന്ത് സംഭവിക്കും എന്ന കാര്യത്തിൽ തീർച്ചയായും അനിശ്ചിതത്വമുണ്ട്" അദ്ദേഹം ജീവനക്കാരോട് പറഞ്ഞു.

    ഒരു വർഷത്തിനുള്ളിൽ പിരിച്ചുവിട്ടാൽ പരാഗ് അഗർവാളിന് 42 ദശലക്ഷം ഡോളർ ലഭിക്കും

    കമ്പനിയിലെ ചുമതലയിൽ മാറ്റം വരുത്തി ഒരു വർഷത്തിനുള്ളിൽ അദ്ദേഹത്തെ പിരിച്ചുവിട്ടാൽ ട്വിറ്റർ സിഇഒയ്ക്ക് 42 ദശലക്ഷം ഡോളർ ലഭിക്കുമെന്ന് ഗവേഷണ സ്ഥാപനമായ ഇക്വിലാർ അഭിപ്രായപ്പെട്ടതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നു. പരാഗ് അഗർവാളിന്റെ ഒരു വർഷത്തെ അടിസ്ഥാന ശമ്പളവും കൈവശമുള്ള ഇക്വിറ്റികളുടെ മൂല്യവും ഉൾപ്പെടെയാണ് ഈ തുക കണക്കാക്കിയിരിക്കുന്നത്. മസ്‌ക് വാഗ്ദാനം ചെയ്യുന്ന ഒരു ഓഹരിക്ക് 54.20 ഡോളർ മൂല്യം അടിസ്ഥാനമാക്കിയാണ് ഇത്.

    'ട്വിറ്റർ മികച്ചതാക്കാൻ' ആഗ്രഹിച്ച് ഇലോൺ മസ്‌ക്

    ട്വിറ്ററിന്റെ നിരവധി നയങ്ങളെയും പ്ലാറ്റ്‌ഫോം പ്രവർത്തിപ്പിക്കുന്ന രീതിയെയും മസ്‌ക് പലപ്പോഴും വിമർശിച്ചിട്ടുണ്ട്. സ്‌പേസ് എക്‌സ് സിഇഒ പ്ലാറ്റ്‌ഫോമിൽ നിക്ഷേപിക്കുന്നതിന്റെ പ്രധാന കാരണങ്ങളിലൊന്ന് 'ഇത് കൂടുതൽ മികച്ചതാക്കാൻ' ആഗ്രഹിക്കുന്നു എന്നതാണ്. “ലോകമെമ്പാടും സ്വതന്ത്ര സംഭാഷണത്തിനുള്ള വേദിയാകാനുള്ള പ്ലാറ്റ്ഫോമിന്റെ സാധ്യതയിൽ ഞാൻ വിശ്വസിക്കുന്നതിനാലാണ് ഞാൻ ട്വിറ്ററിൽ നിക്ഷേപം നടത്തിയത്" മസ്‌ക് പറഞ്ഞു. ട്വിറ്റർ ഒരു സ്വകാര്യ സ്ഥാപനമായി മാറുകയും കോടീശ്വരനായ മേധാവിയുടെ കീഴിലാകുകയും ചെയ്യുമ്പോൾ അതിൽ നിരവധി മാറ്റങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. ടെസ്‌ലയുടെയും സ്‌പേസ് എക്‌സിന്റെയും തലവനായതിനാൽ എലോൺ മസ്‌കിന് മറ്റൊരു നേതൃസ്ഥാനം കൂടി വഹിക്കുക അസാധ്യമായിരിക്കും. അതിനാൽ ഭാവിയിൽ പ്ലാറ്റ്ഫോം പ്രവർത്തിപ്പിക്കാൻ അദ്ദേഹം സ്വന്തം ടീമിനെ തന്നെ കൊണ്ടുവരാൻ സാധ്യതയുണ്ട്.

    മസ്‌കിന്റെ ട്വിറ്റർ ഏറ്റെടുക്കലിനെക്കുറിച്ച് ജാക്ക് ഡോർസി പറയുന്നത്

    ഇലോൺ മസ്‌കും അഗർവാളും ട്വിറ്ററിനായി ഒരേ ലക്ഷ്യങ്ങൾ ആണ് പങ്കിടുന്നുതെന്ന് ട്വിറ്ററിന്റെ സഹസ്ഥാപകനായ ജാക്ക് ഡോർസി പറഞ്ഞു. "പരമാവധി വിശ്വസനീയവും വിശാലമായി കാര്യങ്ങൾ ഉൾക്കൊള്ളുന്നതുമായ" ഒരു പ്ലാറ്റ്ഫോം സൃഷ്ടിക്കുക എന്ന ഇലോണിന്റെ ലക്ഷ്യം വളരെ കൃത്യമാണ്. പരാ​ഗിന്റ ലക്ഷ്യവും ഇതു തന്നെയാണ്, അതുകൊണ്ടാണ് ഞാൻ അദ്ദേഹത്തെ തിരഞ്ഞെടുത്തത്. അസാധ്യമായ ഒരു സാഹചര്യത്തിൽ നിന്ന് കമ്പനിയെ കരകയറ്റിയതിന് ഇരുവർക്കും നന്ദി. ഇതാണ് ശരിയായ പാത. ഇത് ഞാൻ പൂർണ്ണഹൃദയത്തോടെ വിശ്വസിക്കുന്നു," അദ്ദേഹം പറഞ്ഞു. ഈ ദശാബ്ദത്തിലെ ഏറ്റവും ജനപ്രിയമായ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോം ഭാവിയിൽ ആര് പ്രവർത്തിപ്പിക്കുമെന്ന് ഇനി കാത്തിരുന്ന് കാണാം.
    Published by:user_57
    First published: