• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

അഡ്മിന്‍മാര്‍ പേടിക്കേണ്ട; അംഗങ്ങള്‍ ചെയ്യുന്ന തെറ്റിന് പൂര്‍ണ ഉത്തരവാദിത്തമില്ല

news18
Updated: April 22, 2018, 10:10 PM IST
അഡ്മിന്‍മാര്‍ പേടിക്കേണ്ട; അംഗങ്ങള്‍ ചെയ്യുന്ന തെറ്റിന് പൂര്‍ണ ഉത്തരവാദിത്തമില്ല
Men pose with smartphones in front of displayed Whatsapp logo in this illustration September 14, 2017. REUTERS/Dado Ruvic
news18
Updated: April 22, 2018, 10:10 PM IST
തിരുവനന്തപുരം: സോഷ്യല്‍ മീഡിയ ഹര്‍ത്താലിന്റെ പശ്ചാത്തലത്തില്‍ മിക്ക വാട്‌സ്ആപ്പ് ഗ്രൂപ്പുകളും നിര്‍ജ്ജീവമാകുകയോ ഡിലീറ്റ് ചെയ്യപ്പെടുകയോ ചെയ്തിട്ടുണ്ട്. ഗ്രൂപ്പിലെ അംഗങ്ങള്‍ ഇടുന്ന നിയമവിരുദ്ധ പോസ്റ്റുകളുടെ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടി വരുമെന്നു ഭയന്നാണ് പല ഗ്രൂപ്പുകളും നിര്‍ജ്ജീവമായത്. എന്നാല്‍ ഇത്തരമൊരു ഭയം വേണ്ടെന്നാണ് കൈറ്റ് (കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ടെക്‌നോളജി ഫോര്‍ എജ്യുക്കേഷന്‍) വൈസ് ചെയര്‍മാനും ഐറ്റി@സ്‌കൂള്‍ ഡയറക്ടറുമായ അന്‍വര്‍ സാദത്ത് പറയുന്നത്.

ഗ്രൂപ്പ് ഉണ്ടാക്കുക വഴി അംഗങ്ങള്‍ക്ക് ഫളാറ്റ്‌ഫോം മാത്രമെ അഡ്മിന്‍ നല്‍കുന്നുള്ളൂ. അതുകൊണ്ടുതന്നെ അംഗങ്ങള്‍ ചെയ്യുന്ന തെറ്റിന് അഡ്മിനെ ശിക്ഷിക്കാനാകില്ല. എന്നാല്‍ നിയമവിരുദ്ധ പോസ്റ്റുകള്‍ പ്രചരിപ്പിക്കാന്‍ ഗൂഢാലോചന നടത്തുക, വസ്തുത ശ്രദ്ധയില്‍പ്പെട്ടാലോ അല്ലെങ്കില്‍ സര്‍ക്കാര്‍ ഏജന്‍സികള്‍ അറിയിച്ചാലോ അവ മാറ്റാതിരിക്കുക തുടങ്ങിയവ ശിക്ഷാര്‍ഹമാണെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കുന്നു.

പോസ്റ്റിന്റെ പൂര്‍ണ രൂപം:

'വാട്‌സാപ് ഗ്രൂപ്പിലെ ഒരംഗം ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്യുന്നതുവഴി നടത്തിയ കുറ്റകൃത്യത്തിന് അഡ്മിനും തുല്യ പങ്കാളിയാണെന്നാണ് ഐടി നിയമത്തില്‍ പറയുന്നത്' എന്ന തരത്തിലുള്ള വാര്‍ത്ത ഇപ്പോഴാണു കണ്ടത്. ഇതു ശരിയല്ല എന്നാണ് ഞാന്‍ മനസ്സിലാക്കിയിട്ടുള്ളത്. ഐടി ആക്റ്റില്‍ വാട്‌സാപ് ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയ അഡ്മിന്മാര്‍ 'intermediaries' (മധ്യവര്‍ത്തികള്‍ / ഇടനിലക്കാര്‍) എന്ന ഗണത്തിലാണു പെടുക. ഗൂഗിളും ഫെയ്‌സ്ബുക്കും മുതല്‍ സാധാരണ സൈബര്‍ കഫേകള്‍ വരെ ഈ വിഭാഗത്തിലാണ്.

ഐടി ആക്ടിന്റെ 79ാം വകുപ്പു പ്രകാരം മറ്റാരാലെങ്കിലും ഉല്‍പാദിപ്പിക്കപ്പെടുന്ന ഉള്ളടക്കത്തിന്റെ (third party information) ഉത്തരവാദിത്വം വേദിയൊരുക്കുന്നതുകൊണ്ടു മാത്രം മധ്യവര്‍ത്തികള്‍ക്ക് ഇല്ല. അതായത് അഡ്മിന്‍മാര്‍ക്കു താഴെപ്പറയുന്ന മൂന്നു കാര്യങ്ങള്‍ വഴി നടക്കുന്ന കുറ്റകൃത്യങ്ങളില്‍ ഉത്തരവാദിത്വം ഇല്ല

· ആ വിവരം തയ്യാറാക്കുന്നത് (ീൌൃരല) അവരല്ലെങ്കില്‍
· അത് ആര്‍ക്കയക്കണം എന്നഴ തീരുമാനിക്കുന്നത് അവരല്ലെങ്കില്‍
· അതിലെ ഉള്ളടക്കം തിരഞ്ഞെടുക്കാനോ, അതില്‍ മാറ്റം വരുത്താനോ അവര്‍ക്ക് അധികാരമില്ലെങ്കില്‍

അതായത് കേവലം ഒരു വേദി ഒരുക്കുന്ന അഡ്മിന് ആ ഗ്രൂപ്പില്‍ ആരെങ്കിലും നടത്തുന്ന നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ബാധ്യത വരില്ല . എന്നാല്‍ ആ വിനിമയം പ്രോത്സാഹിപ്പിക്കാന്‍ ഗൂഢാലോചന നടത്തുക, വസ്തുത ശ്രദ്ധയില്‍പ്പെട്ടാലോ അല്ലെങ്കില്‍ സര്‍ക്കാര്‍ ഏജന്‍സികള്‍ അറിയിച്ചാലോ അവ മാറ്റാതിരിക്കലും ശിക്ഷാര്‍ഹമാണ്.
ഇത്തരം വിവരങ്ങള്‍ 'like' ചെയ്യുന്നത് ശിക്ഷാര്‍ഹമാണ് എന്നു പറയാന്‍ കഴിയുമെന്നു തോന്നുന്നില്ല. എന്നാല്‍ അവ 'Foreward / Share' ചെയ്യുമ്പോള്‍ അത് transmission (പ്രസരണം) ആണ്. ഉറവിടം പോലെത്തന്നെ നാമും അതിന്റെ ഭാഗമാകുകയാണ് . ഇക്കാര്യത്തിലാണ് കൂടുതല്‍ ജാഗ്രത വേണ്ടത്.

പിന്‍കുറിപ്പ് :

79ാം വകുപ്പിനു വലിയൊരു ചരിത്ര പശ്ചാത്തലം കൂടിയുണ്ട്. 2000 ഒക്ടോബര്‍ 17ന് ആണ് ഇന്ത്യയില്‍ 'ഐടി ആക്ട് 2000' എന്ന പേരില്‍ സൈബര്‍ നിയമം നിലവില്‍ വന്നത്. 2004 ഡിസംബറില്‍ ഡല്‍ഹി പബ്ലിക് സ്‌കൂളിലെ കുട്ടികളുടെ അശ്ലീല വീഡിയോ bazee.com എന്ന പോര്‍ട്ടലില്‍ വില്‍പനക്കായി പ്രദര്‍ശിപ്പിച്ചതില്‍ ഐടി ആക്ടിലെ 85, 67 വകുപ്പുകള്‍ പ്രകാരം പോര്‍ട്ടലിന്റെ സിഇഒ ആയ അവിനാശ് ബജാജിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇത് ഇന്ത്യന്‍ ഐടി വ്യവസായ മണ്ഡലത്തില്‍ കോളിളക്കം സൃഷ്ടിച്ചു.

നെറ്റ്വര്‍ക്ക് സേവന ദാതാക്കളുടെ അറിവോടെയല്ലാതെ അവരുടെ നെറ്റ്വര്‍ക്ക് വഴി നടത്തുന്ന നിയമ ലംഘനങ്ങള്‍ക്ക് അവര്‍ ഉത്തരവാദികള്‍ അല്ല എന്ന് ആക്ടിലെ 79ാം വകുപ്പില്‍ അന്നും പറഞ്ഞിരുന്നുവെങ്കിലും ഇപ്രകാരം തങ്ങള്‍ ഉത്തരവാദികളല്ല എന്നു 'തെളിയിക്കേണ്ട ബാധ്യതയും' അന്നത്തെ നിയമ പ്രകാരം അവര്‍ക്കായിരുന്നു. അതായത് തങ്ങളുടെ ടെലിഫോണ്‍ നെറ്റ്വര്‍ക്കിലൂടെ നടത്തുന്ന നിയമ വിരുദ്ധ ഫോണ്‍ വിളികളുടെ ഉത്തരവാദിത്വം ടെലികോം കമ്പനികള്‍ ഏറ്റെടുക്കണം എന്നു പറയുന്നതു പോലെ വിചിത്രമാണ് ഈ വകുപ്പ് എന്നായിരുന്നു അന്നത്തെ വിമര്‍ശനം.

ഇതേത്തുടര്‍ന്ന് 2005 ജനുവരിയില്‍ സൈബര്‍ നിയമം ഭേദഗതി ചെയ്യാന്‍ സര്‍ക്കാര്‍ സമിതിയെ നിശ്ചയിച്ചു. നാലു വര്‍ഷവും കഴിഞ്ഞു 2009 ഫെബ്രുവരിയിലാണ് സൈബര്‍നിയമത്തില്‍ ഭേദഗതികള്‍ ഉള്‍പ്പടെയുള്ള ഗസറ്റ് വിജ്ഞാപനം വന്നതും, ആദ്യം സൂചിപ്പിച്ച ഭാഗം (Exemption from liability of intermediariy in certain cases) നിയമത്തില്‍ ഉള്‍പ്പെടുത്തുന്നതും.

First published: April 22, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍