• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

ദേശവിരുദ്ധ സന്ദേശങ്ങളുടെ പേരിൽ വാട്ട്സാപ്പ് ഗ്രൂപ്പ് അഡ്മിൻ അറസ്റ്റിലായി

News18 Malayalam
Updated: November 15, 2018, 10:45 PM IST
ദേശവിരുദ്ധ സന്ദേശങ്ങളുടെ പേരിൽ വാട്ട്സാപ്പ് ഗ്രൂപ്പ് അഡ്മിൻ അറസ്റ്റിലായി
News18 Malayalam
Updated: November 15, 2018, 10:45 PM IST
നോയിഡ: വാട്ട്സാപ്പ് ഗ്രൂപ്പ് വഴി ദേശവിരുദ്ധ സന്ദേശങ്ങൾ പ്രചരിച്ചതിനെത്തുടർന്ന് ഗ്രൂപ്പ് അഡ്മിൻ അറസ്റ്റിലായി. ഉത്തർപ്രദേശിലെ ഭാഗ്പത്തിലാണ് സംഭവം. നയീം എന്നയാളാണ് അറസ്റ്റിലായത്. ബാരറ്റിലെ ബംനോളി ഗ്രാമത്തിൽനിന്നുള്ള പൊലീസ് ഉദ്യോഗസ്ഥനായ ദീപക് കുമാർ എന്നയാൾ നൽകിയ പരാതിയിലാണ് നയീമിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ജോഷ് എന്ന പേരിലുള്ള വാട്ട്സാപ്പ് ഗ്രൂപ്പ് വഴി ദേശവിരുദ്ധ സന്ദേശങ്ങൾ പ്രചരിക്കുന്നത് ശ്രദ്ധയിൽപ്പെട്ട ദീപക് കുമാർ സൈബർ സെല്ലിൽ പരാതി നൽകുകയായിരുന്നു.

ദേശവിരുദ്ധ സന്ദേശങ്ങൾക്ക് പുറമെ അശ്ലീലച്ചുവയുള്ള ഉള്ളടക്കങ്ങളും ഈ ഗ്രൂപ്പിൽ പതിവാണെന്ന് പൊലീസ് അന്വേഷണത്തിൽ വ്യക്തമായി. ഗ്രാമത്തിൽ ജനസേവന കേന്ദ്രം നടത്തിയിരുന്ന നയീം തന്നെ മുൻകൈയെടുത്ത് രൂപീകരിച്ച വാട്ട്സാപ്പ് ഗ്രൂപ്പാണ് ജോഷ്. പൊലീസ് കേസെടുത്തതോടെ ഒളിവിൽ പോയെങ്കിലും നയീം പിന്നീട് പിടിയിലാകുകയായിരുന്നു.

'തിരുകേശ'ത്തിൽ തട്ടി സുന്നി ഐക്യ ചർച്ചകൾ പ്രതിസന്ധിയിലായി

First published: November 15, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...