നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money
  • »
  • Whatsapp Update: വോയിസ് കോൾ ചെയ്യുന്നവർക്ക് പുതിയൊരു ഫീച്ചർ കൂടി

  Whatsapp Update: വോയിസ് കോൾ ചെയ്യുന്നവർക്ക് പുതിയൊരു ഫീച്ചർ കൂടി

  വാട്സാപ്പിലൂടെ കോൾ ചെയ്യുന്നവർക്ക് ഏറെ ഉപകാരപ്രദമായ ഫീച്ചറാണ് പുതിയതായി അവതരിപ്പിച്ചത്. ആൻഡ്രോയ്ഡ് പതിപ്പുകളിലാണ് പുതിയ ഫീച്ചർ ലഭിക്കുക.

  Whatsapp

  Whatsapp

  • Share this:
   ജനപ്രിയ ഇൻസ്റ്റന്‍റ് മെസേജിങ് ആപ്പായ വാട്സാപ്പിൽ പുതിയൊരു ഫീച്ചർ കൂടി. വാട്സാപ്പിലൂടെ കോൾ ചെയ്യുന്നവർക്ക് ഏറെ ഉപകാരപ്രദമായ ഫീച്ചറാണ് പുതിയതായി അവതരിപ്പിച്ചത്. കോൾ വെയ്റ്റിങ് സംവിധാനമാണ് അവതരിപ്പിച്ചിരിക്കുന്നത്. ആൻഡ്രോയ്ഡ് പതിപ്പുകളിലാണ് ഈ ഫീച്ചർ ലഭിക്കുക.


   നിങ്ങൾ വാട്സാപ്പിൽ ഒരാളോട് സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ മറ്റൊരാൾ നിങ്ങളെ വിളിച്ചാൽ, ആ കോൾ വെയ്റ്റിങ്ങിലാകുന്നതിനുള്ള സവിശേഷതയാണ് ലഭിക്കുക. ഈ ഫീച്ചർ വരുന്നതിന് മുമ്പ് വാട്സാപ്പിൽ ഒരാൾ കോൾ ചെയ്തിരിക്കുമ്പോൾ മറ്റൊരാൾ വിളിക്കുകയാണെങ്കിൽ ബെൽ അടിക്കുമെങ്കിലും ഒരു മറുപടിയും ലഭിക്കില്ല. ബെൽ അടിച്ച് നിന്നശേഷം പിന്നീട് മിസ്ഡ് കോൾ ആയി കാണാം. കോൾ ബിസി ആയിരിക്കുന്ന ഉപയോക്താവിന് അറിയാൻ ഒരു വഴിയുമില്ലാത്തതുകൊണ്ടായിരുന്നു ഇത്. ഈ പ്രശ്നത്തിനാണ് ഇപ്പോൾ പരിഹാരമാകുന്നത്.


   കോൾ വെയ്റ്റിങ് സംവിധാനം നിലവിൽ വരുന്നതോടെ, ഒരു കോളിൽ സംസാരിച്ചുകൊണ്ടിരിക്കുന്നവർക്ക് മറ്റൊരു കോൾ വരുന്നത് അറിയാനാകും, കൂടാതെ ആ കോൾ പ്രധാനപ്പെട്ടതാണെങ്കിൽ നിലവിൽ സംസാരിക്കുന്ന കോൾ ഒഴിവാക്കി പുതിയ കോൾ സ്വീകരിക്കാനും സാധിക്കും. വാട്സാപ്പിന്‍റെ ഏറ്റവും പുതിയ v2.19.352 അപ്ഡേറ്റിലാണ് കോൾ വെയിറ്റിങ് ഫീച്ചർ ഉൾപ്പെടുത്തിയിരിക്കുന്നത്.
   First published: