നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money
  • »
  • WhatsApp | വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ നിന്ന് അംഗങ്ങളെ നീക്കം ചെയ്താൽ അഡ്മിന് ഒരു കോടി രൂപയോളം പിഴയും തടവ് ശിക്ഷയും

  WhatsApp | വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ നിന്ന് അംഗങ്ങളെ നീക്കം ചെയ്താൽ അഡ്മിന് ഒരു കോടി രൂപയോളം പിഴയും തടവ് ശിക്ഷയും

  വാട്ട്സ്ആപ്പ് ഗ്രൂപ്പിലെ അംഗത്തെ നീക്കം ചെയ്യുന്നത് വഴി അഡ്മിൻമാർ ജയിലിൽ ആകുന്ന സാഹചര്യം ഉണ്ടായിരിക്കുകയാണ്

  (പ്രതീകാത്മക ചിത്രം)

  (പ്രതീകാത്മക ചിത്രം)

  • Share this:
   ലോകമെമ്പാടുമുള്ള ആളുകൾഏറ്റവും ഫലപ്രദമായി ഉപയോഗിക്കുന്ന ഒരു സോഷ്യൽ മീഡിയയാണ് വാട്ട്സ്ആപ്പ് (WhatsApp). ജനങ്ങൾക്ക് ഏറ്റവും സൗകര്യപ്രദമായി ഉപയോഗിക്കാമെന്നത് കൊണ്ട് തന്നെ ലോകത്തിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കപ്പെടുന്ന സോഷ്യൽ മീഡിയയാണ് വാട്ട്സ്ആപ്പ്.

   എന്നാൽ സൗദി അറേബ്യയിൽ വാട്ട്സ്ആപ്പ് ഗ്രൂപ്പിലെ അംഗത്തെ നീക്കം ചെയ്യുന്നത് വഴി അഡ്മിൻമാർ ജയിലിൽ ആകുന്ന സാഹചര്യമാണുള്ളത്. അതുകൊണ്ട് സൗദി അറേബ്യയിലെ വാട്ട്സ്ആപ്പ് ഉപയോക്താക്കൾ വാട്ട്സ്ആപ്പ് ഉപയോഗിക്കുമ്പോൾ ജാഗ്രതയും ശ്രദ്ധയും പുലർത്തണം. സൗദി നിയമ ഉപദേഷ്ടാവ് അഹ്മദ് അജബ് പറഞ്ഞതനുസരിച്ച് ഒരു വാട്ട്സ്ആപ്പ് ഗ്രൂപ്പിലെ അംഗത്തെ നീക്കം ചെയ്തു എന്ന പരാതിയിൽ അഡ്മിനെ ഒരു വർഷം വരെ ജയിലിലടയ്ക്കാനും അംഗത്തെ ഗ്രൂപ്പിൽ നിന്ന് നീക്കം ചെയ്തത് വഴി അംഗത്തിന് എന്തെങ്കിലും നഷ്ടങ്ങൾ സംഭവിച്ചതായി തെളിഞ്ഞാൽ 135,000 ഡോളർ (ഒരു കോടി രൂപ) പിഴയും ചുമത്താനും നിയമം അനുവദിക്കുന്നു.

   നീക്കം ചെയ്യപ്പെട്ട ഒരു വാട്ട്സ്ആപ്പ് ഗ്രൂപ്പിലെ ഏതെങ്കിലും ഒരംഗം തനിക്കുണ്ടായ നാശനഷ്‌ടങ്ങൾ തെളിവുകളോടെ വാട്ട്സ് ആപ്പ് ഗ്രൂപ്പിന്റെ അഡ്മിനെതിരെ കേസ് ഫയൽ ചെയ്താൽ, അഡ്മിൻമാരെ ഒരു വർഷത്തേക്ക് ജയിലിലടയ്ക്കുകയും 135,000 ഡോളർ പിഴചുമത്തുകയും ചെയ്യുമെന്ന് അജാബ്‌ പറഞ്ഞതായി മെക്ക പത്രം റിപ്പോർട്ട് ചെയ്തു. സൗദി ആന്റി സൈബർ ക്രൈം നിയമത്തിലെ ആർട്ടിക്കിൾ 3 അടിസ്ഥാമാക്കിയാണ് ഈ നിയമം കൊണ്ടുവന്നിരിക്കുന്നത്.

   ബാധിക്കപ്പെട്ട അംഗത്തിന് സംഭവിച്ചേക്കാവുന്ന നാശനഷ്ടങ്ങൾ പലപ്പോഴും ശാരീരികമായിരിക്കുന്നതിനേക്കാൾ മാനസികമായിരിക്കുമെന്നും ഗ്രൂപ്പിന്റെ അഡ്മിൻ അംഗങ്ങളോട് ആദരവില്ലാതെ പെരുമാറുന്നതും അപമാനിക്കുന്നതും ഈ നിയമത്തിൽ ഉൾപ്പെടുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

   WhatsApp, users, Saudi Arabia, jail, removing, വാട്ട്സ്ആപ്പ്, ഗ്രൂപ്പ്, അംഗം, ജയിൽ, ശിക്ഷ

   സൗദി ആന്റി സൈബർ ക്രൈം നിയമത്തിന്റെ ആർട്ടിക്കിൾ 3 അനുസരിച്ച് ഇന്റർനെറ്റ് ഉപയോഗിച്ച് മറ്റുള്ളവരെ അപകീർത്തിപ്പെടുത്തുകയും അവർക്ക് ദോഷമാകുന്ന വിധത്തിൽ എന്തെങ്കിലും ദ്രോഹം ചെയ്യുന്ന ഏതൊരു വ്യക്തിക്കും ഒരു വർഷം വരെ തടവും 500,000 സൌദി റിയാലിൽ കവിയാത്ത പിഴയോ അല്ലെങ്കിൽ രണ്ടും ഒരുമിച്ചോ ലഭിക്കുന്നതാണ്.

   മെസ്സേജ് ചെയ്യാനും വീഡിയോ കോൾ ചെയ്യാനും മുതൽ മാർക്കറ്റിങ്ങിന് വരെ ഇന്ന് ആളുകൾ വാട്ട്സ്ആപ്പ് ആണ് ഉപയോഗിക്കുന്നത്. യൂസർ ഫ്രണ്ട്‌ലി ആപ്പ് ആയതുകൊണ്ടാണ് വാട്ട്സ്ആപ്പിന് ഇത്രയും അധികം ഉപഭോക്താക്കൾ ഉള്ളത്. ഇന്റർനെറ്റ് ശരിയായി ഉപയോഗിക്കാൻ അറിയാത്തവർക്ക് പോലും വാട്ട്സ്ആപ്പ് ഉപയോഗിക്കാൻ കഴിയുന്നു എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത.

   അടുത്തിടെ വാട്ട്സ്ആപ്പ് സ്വകാര്യത നയം കൊണ്ടുവരികയും അത് അംഗീകരിക്കാത്ത അക്കൗണ്ടുകൾ മേയ് 15 ശേഷം നീക്കം ചെയ്യുമെന്നും അറിയിച്ചിരുന്നു. എന്നാൽ ആദ്യം ജനങ്ങൾ അതിന് തയ്യാറായിരുന്നില്ല. പിന്നീട് വാട്സാപ്പ് തുടർന്നും പഴയ രീതിയിൽ എല്ലാ ഫീച്ചറുകളോടും കൂടി ഉപയോഗിക്കണമെങ്കിൽ പുതിയ സ്വകാര്യതാ നയം അംഗീകരിച്ചേ മതിയാകൂവെന്ന സാഹചര്യം വന്നു.

   Summary: WhatsApp admin fined for removing member from the group. Admin was charged SR500,000 fine for removal
   Published by:user_57
   First published:
   )}