• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

വ്യാജവാര്‍ത്ത; ഇന്ത്യയില്‍ പരാതി പരിഹാര ഓഫീസരെ നിയമിച്ച് വാട്‌സ്ആപ്പ്


Updated: September 23, 2018, 8:46 PM IST
വ്യാജവാര്‍ത്ത; ഇന്ത്യയില്‍ പരാതി പരിഹാര ഓഫീസരെ നിയമിച്ച് വാട്‌സ്ആപ്പ്
Men pose with smartphones in front of displayed Whatsapp logo in this illustration September 14, 2017. REUTERS/Dado Ruvic

Updated: September 23, 2018, 8:46 PM IST
ന്യൂഡല്‍ഹി: വ്യാജവാര്‍ത്തകള്‍ തടയുന്നതിന്റെ ഭാഗമായി ഇന്ത്യയില്‍ പരാതിപരിഹാര ഓഫിസറെ നിയമിച്ച് സമൂഹമാധ്യമമായ വാട്‌സാപ്. ഗ്ലോബല്‍ കസ്റ്റമര്‍ ഓപറേഷന്‍സ് ലോക്കലൈസേഷന്‍ ഡയറക്ടര്‍ കോമള്‍ ലാഹിരിക്കാണു ഇന്ത്യയുടെ ചുമതല നല്‍കിയിരിക്കുന്നത്.

നിയമനവിവരം ഔദ്യോഗിക വെബ്‌സൈറ്റിലൂടെയാണു വാട്‌സാപ് അറിയിച്ചത്. വ്യാജസന്ദേശങ്ങളെ തുടര്‍ന്ന ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ ഉള്‍പ്പെടെയുള്ളവ വര്‍ധിച്ച സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നിലപാട് കര്‍ശനമാക്കിയതിനെ തുടര്‍ന്നാണ് നടപടി.

ആപ്, ഇമെയില്‍ എന്നിവയിലൂടെ പരാതി അറിയിക്കാം. ഇന്ത്യയില്‍ 200 ദശലക്ഷം ഉപയോക്താക്കളാണുള്ളത്. ജൂലൈയില്‍ കൂടുതല്‍ പേര്‍ക്ക് സന്ദേശം ഒറ്റത്തവണ അയയ്ക്കുന്നതില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. സന്ദേശങ്ങള്‍ക്കൊപ്പം ഫോര്‍വേഡ് എന്നും രേഖപ്പെടുത്തി. ഇതിനു പിന്നാലെയാണ് ഇന്ത്യയ്ക്കു വേണ്ടി പ്രത്യേക പരാതി പരിഹാര സംവിധാനം നിലവില്‍ വരുന്നത്.
First published: September 23, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍