സുഹൃത്തുക്കളോടും കുടുംബാംഗങ്ങളോടും അനായാസം ചാറ്റ് ചെയ്യാനാകുമെന്നതാണ് വാട്സാപ്പിനെ ഏറ്റവും ജനപ്രിയമാക്കി മാറ്റിയത്. എന്നാൽ എല്ലാവരും കരുതുന്നതുപോലെ വാട്സാപ്പ് ചാറ്റുകൾ അത്ര സുരക്ഷിതമല്ല. വാട്സാപ്പ് ഗ്രൂപ്പ് ചാറ്റുകൾ ഗൂഗിൾ സെർച്ചിൽ ലഭ്യമാകുമെന്നാണ് പുതിയ റിപ്പോർട്ട്. തികച്ചും സ്വകാര്യമെന്ന് കരുതുന്ന ഗ്രൂപ്പ് ചാറ്റുകളാണ് ഗൂഗിളിൽ തെരഞ്ഞാൽ ഏതൊരാൾക്കും ലഭിക്കുന്നത്.
ചാറ്റുകൾ ചോരുന്നത് എങ്ങനെ?
വാട്സാപ്പ് ഗ്രൂപ്പുകളിൽ ജോയിൻ ചെയ്യുന്നതിനുള്ള ഇൻവൈറ്റ് കോഡ് വഴിയാണ് ചാറ്റുകൾ ഗൂഗിളിൽ ലഭ്യമാകുന്നത്. ഇൻവൈറ്റ് കോഡ് ഉൾപ്പെടുന്ന യുആർഎൽ ആണ് ഗൂഗിളിൽ ലഭ്യമാകുന്നത്. നിലവിൽ വ്യക്തിഗത ചാറ്റുകൾ ഉൾപ്പടെ കാണുന്നതിന് chat.whatsapp.com എന്ന ലിങ്ക് വഴി സാധിക്കും. ഇതിനൊപ്പമുള്ള കോഡുകളാണ് അതത് ഗ്രൂപ്പുകളിലേക്ക് ഗൂഗിൾ വഴി എത്താൻ സാധിക്കുക.
Invite to Group via Link" feature എന്ന ലിങ്ക് ഗൂഗിളിൽ ഇൻഡക്സ് ചെയ്യപ്പെടുന്നതിനാലാണ് വാട്സാപ്പ് ഗ്രൂപ്പ് ചാറ്റുകൾ പരസ്യമാകുന്നത്. ഈ ലിങ്കുകൾ വഴി ഗ്രൂപ്പുകളിൽ ജോയിൻ ചെയ്യുന്നവർക്ക് അവിടെ നടക്കുന്ന ചാറ്റുകൾ കാണാനാകും. ഇത് വാട്സാപ്പിന്റെ ഗുരുതരമായ സുരക്ഷാ വീഴ്ചയാണ് ഈ രംഗത്തെ വിദഗ്ദ്ധർ പറയുന്നു. എൻക്രിപ്റ്റഡ് അധിഷ്ഠിതമായ മെസേജിങ് ആപ്പാണ് വാട്സാപ്പ്.
Your WhatsApp groups may not be as secure as you think they are.
The "Invite to Group via Link" feature allows groups to be indexed by Google and they are generally available across the internet. With some wildcard search terms you can easily find some… interesting… groups. pic.twitter.com/hbDlyN6g3q
“chat.whatsapp.com” എന്ന് സെർച്ച് ചെയ്യുമ്പോൾ നിലവിൽ ഗൂഗിളിൽ ലഭ്യമാകുന്നത് നാലു ലക്ഷത്തിലേറെ സെർച്ച് റിസൽട്ടുകളാണ്. അശ്ലീല ഉള്ളടക്കങ്ങളുള്ള ഗ്രൂപ്പുകളിലെ ചാറ്റുകൾ വരെ ഇത്തരത്തിൽ ഗൂഗിളിൽ ലഭ്യമാകുന്നുണ്ട്. അമേരിക്കയിൽ അംഗീകാരമുള്ള ചില എൻജിഎ സ്ഥാപനങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പുകളിലെ ചാറ്റുകളും അതിലെ അംഗങ്ങളുടെ വിവരങ്ങലും ഗൂഗിളിൽ ലഭ്യമാണെന്ന് പ്രമുഖ ടെക് വെബ്സൈറ്റായ വൈസ് റിപ്പോർട്ട് ചെയ്യുന്നു.
ഇൻവൈറ്റ് കോഡുകൾ വില്ലനാകുന്നു
ഓപ്പൺ വെബിൽ അധിഷ്ഠിതമായ യുആർഎലുകളാണ് ഗൂഗിളിൽ സെർച്ച് റിസൽട്ടായി ലഭിക്കുന്നത്. അതുകൊണ്ടുതന്നെയാണ് chat.whatsapp.com എന്ന വെബ് വിലാസം ചേർന്നുവരുന്ന ഗ്രൂപ്പ് ചാറ്റുകളിലെ ഇൻവൈറ്റ് കോഡുകൾ ഗൂഗിളിൽ ലഭ്യമാകുന്നതെന്ന് ഈ രംഗത്തെ വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നു. നിലവിൽ ഗൂഗിൾ ഇൻഡക്സുകളെ പുറത്തുള്ളവർക്ക് നിയന്ത്രിക്കാനാകാത്തതിനാൽ, ഈ പ്രശ്നം വാട്സാപ്പിനോ അതിന്റെ ഉടമസ്ഥരായ ഫേസ്ബുക്കിനോ എങ്ങനെ പരിഹരിക്കാനാകുമെന്നും ചോദ്യം ഉയരുന്നുണ്ട്. ഈ വിഷയത്തെക്കുറിച്ച് പ്രതികരിക്കാൻ വാട്സാപ്പോ ഫേസ്ബുക്കോ ഗൂഗിളോ ഇതുവരെ തയ്യാറായിട്ടുമില്ല.
ഇനി എന്ത് ചെയ്യും?
നിരവധി സുരക്ഷാ വീഴ്ചകൾ ഉണ്ടായതിനെത്തുടർന്ന് ഫേസ്ബുക്കിലുള്ള വിശ്വാസ്യത കുറഞ്ഞുവരുന്നു. അതുകൊണ്ടുതന്നെ ഫേസ്ബുക്ക് ഉടമസ്ഥതയിലുള്ള വാട്സാപ്പിനും വിശ്വാസ്യത കുറഞ്ഞുവരുന്ന കാലമാണിത്. വിവിധ രാജ്യങ്ങളിലെ സർക്കാരുകൾ വാട്സാപ്പിനെ ഇപ്പോൾ വിശ്വാസത്തിലെടുക്കുന്നില്ല. മറ്റ് മെസേജിങ് ആപ്പുകൾ ഉപയോഗിക്കാനാണ് അവർ പ്രോൽസാഹിപ്പിക്കുന്നത്. എൻഡ് ടു എൻഡ് എൻക്രിപ്ഷൻ സുരക്ഷയുണ്ടെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും ഗ്രൂപ്പ് ചാറ്റുകൾ ഗൂഗിളിൽ ലഭ്യമാകുന്നുവെന്ന വിവരം പുറത്തുവന്നതോടെ ടെലഗ്രാം, സിഗ്നൽ തുടങ്ങിയ ആപ്പുകൾ ഉപയോഗിക്കുന്നതാണ് നല്ലതെന്നാണ് ഈ രംഗത്തെ വിദഗ്ദർ നിർദേശിക്കുന്നത്. കേന്ദ്ര സർക്കാർ പോലും വാട്സാപ്പിന് ബദലായി ഔദ്യോഗിക ആവശ്യങ്ങൾക്ക് മറ്റൊരു ആപ്പ് വികസിപ്പിച്ചെടുക്കുന്നതിനുള്ള ശ്രമത്തിലാണ്.
Published by:Anuraj GR
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.