• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

ഫേസ്ബുക്ക് ഡിലീറ്റ് ചെയ്യണമെന്നു വാട്‌സ്ആപ്പ് സഹസ്ഥാപകന്റെ ട്വീറ്റ്

gopika.gs | news18
Updated: April 2, 2018, 9:52 PM IST
ഫേസ്ബുക്ക് ഡിലീറ്റ് ചെയ്യണമെന്നു വാട്‌സ്ആപ്പ് സഹസ്ഥാപകന്റെ ട്വീറ്റ്
gopika.gs | news18
Updated: April 2, 2018, 9:52 PM IST
ന്യൂയോര്‍ക്ക്: ഉപയോക്താക്കളുടെ സ്വകാര്യത ചോര്‍ത്തുന്നതിനാല്‍ ഫേസ്ബുക്ക് ഡിലീറ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് വാട്‌സ് ആപ്പ് സഹസ്ഥാപകന്‍ ബ്രയാന്‍ ആക്റ്റന്റെ ട്വീറ്റ്.

അമേരിക്കന്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബ്രിട്ടന്‍ ആസ്ഥാനമായുള്ള ക്രേംബിജ് അനലിറ്റിക്ക അഞ്ചുകോടിയാളുകളുടെ വിവരം ചോര്‍ത്തിയ സംഭവത്തില്‍ ഫേസ്ബുക്ക് പ്രതിക്കൂട്ടില്‍ നില്‍ക്കെയാണ് ബ്രയാന്‍ ആക്റ്റന്റെ ട്വീറ്റ്.

ബ്രയാന്‍ ആക്റ്റിന്റെ വെരിഫൈ ചെയ്യാത്ത ട്വിറ്റര്‍ അക്കൗണ്ടിലാണ് ഡിലിറ്റ് ഫേസ്ബുക്ക് എന്ന ഹാഷ്ടടാഗിലുള്ള ആഹ്വാനം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. മണിക്കൂറുകള്‍ കൊണ്ട് ആയിരങ്ങള്‍ ഇത് റീട്വീറ്റ് ചെയ്തിട്ടുമുണ്ട്.

ക്രേംബിജ് അനലിറ്റിക്ക ഫെയ്‌സ്ബുക്ക് ഉപയോക്തളുടെ വിവരങ്ങള്‍ ചോര്‍ത്തിയെന്ന വിവരം പുറത്തായതോടെ വിപണയില്‍ ഫേസ്‌സ്ബുക്ക് ഓഹരികള്‍ക്ക് വന്‍ ഇടിവ് നേരിട്ടിരുന്നു.

കേംബ്രിഡ്ജ് അനലിറ്റക്കയ്ക്ക് വേണ്ടി ജോലി ചെയ്തിരുന്ന ക്രിസ്റ്റഫര്‍ വൈലിയാണ് വിവരം ചോര്‍ത്തിയെന്ന് വെളിപ്പെടുത്തിയത്. ഇതിനിടെ വിവരം ചോര്‍ന്നത് എങ്ങനെയെന്ന് പരിശോധിക്കാന്‍ ഡിജിറ്റല്‍ ഫോറന്‍സിക് കമ്പനിയെ ചുമതലപ്പെടുത്തിയതായി ഫേസ്ബുക്ക് അറിയിച്ചിരുന്നു.

ജാന്‍ കൗമനൊപ്പം ബ്രയാന്‍ ആക്റ്റ് 2009ല്‍ സ്ഥാപിച്ച വാട്‌സ് ആപ്പ് മെസഞ്ചര്‍ 2014ല്‍ ഫേസ്ബുക്കിന് വിറ്റിരുന്നു.

It is time. #deletefacebook

First published: March 21, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍