• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

സുക്കറുമായി പിണങ്ങി വാട്‌സ്ആപ് സി.ഇ.ഒ പടിയിറങ്ങുന്നു


Updated: May 1, 2018, 9:37 PM IST
സുക്കറുമായി പിണങ്ങി വാട്‌സ്ആപ് സി.ഇ.ഒ പടിയിറങ്ങുന്നു

Updated: May 1, 2018, 9:37 PM IST
ന്യൂയോര്‍ക്ക്: സുക്കര്‍ബര്‍ഗുമായി പിണങ്ങി വാട്‌സ്ആപ്പ് സി.ഇ.ഒ സ്ഥാനമൊഴിയുന്നു. സി.ഇ.ഒയും വാട്‌സ്ആപ് സഹസ്ഥാപകനുമായ ജാന്‍ കൂം ആണ് സ്ഥാനമൊഴിയുന്നത്.

നാല് വര്‍ഷം മുന്‍പ് വാട്സ്ആപ്പിനെ ഫെയ്സ് ബുക്ക് വാങ്ങിയിരുന്നു. ഇതേതുടര്‍ന്ന് ജാന്‍ കൂം ഫെയ്സ്ബുക്ക് ഡയറക്ടര്‍ ബോര്‍ഡില്‍ അംഗമായി.

അതേസമയം വ്യക്തിപരമായ കാര്യങ്ങള്‍ക്ക് സമയം നീക്കിവയ്ക്കാനാണ് സ്ഥാനമൊഴിയുന്നതെന്നാണ് ജാന്‍ കൂം ഫെയ്സ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കിയിരിക്കുന്നത്.
അതേസമയം ഫെയ്ബുക്കിന്റെയും സക്കര്‍ബര്‍ഗിന്റെയും ചില നിലപാടുകള്‍ക്കെതിരെ കൂം രംഗത്തെത്തിയിരുന്നെന്ന് നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു.

വാട്സ്ആപ്പിലെ വ്യക്തിഗത വിവരങ്ങള്‍ ഉപയോഗിക്കാന്‍ ഫേസ്ബുക്ക് ശ്രമിച്ചിരുന്നെന്നും അത് സുരക്ഷാ മാനദണ്ഡമായ എന്‍ക്രിപ്ഷനെ ദുര്‍ബലപ്പെടുത്തിയെന്നും അദ്ദേഹം ആരോപിച്ചിരുന്നു.

2009ല്‍ ജാന്‍ കൗണ്‍, ബ്രിയാന്‍ ആക്ടണ്‍ എന്നിവര്‍ക്കൊപ്പമാണ് ജാന്‍ കൂം വാട്സ്ആപ്പ് സ്ഥാപിച്ചത്. 2014ല്‍ 1900 കോടി ഡോളര്‍ നല്‍കിയാണ് വാട്സ് ആപ്പിനെ ഫെയ്സ് ബുക്ക് ഏറ്റെടുത്തത്. തുടര്‍ന്നും ജാന്‍ കൂമിനെ സി.ഇ.ഒ സ്ഥാനത്ത് നിലനിര്‍ത്തുകയായിരുന്നു.

 
First published: May 1, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍