ഏറെ നാളായി കാത്തിരുന്ന വാട്സ് ആപ് ഡാർക് മോഡ് ഐഫോണിലേക്കും. മാക് റൂമേർസിന്റെ റിപ്പോർട്ട് അനുസരിച്ച് ഐഒഎസ്സിലേക്കുള്ള വാട്സ് ആപ് ഡാർക് മോഡ് ബീറ്റ വേർഷൻ ഉടൻ എത്തും.
വാട്സ് ആപ്പിന്റെ ഡാർക് മോഡ് ആൻഡ്രോയിഡ് ബീറ്റ വേർഷനിൽ കഴിഞ്ഞ മാസമാണ് എത്തിയത്. ഇതിന് പിന്നാലെ ഐഫോണിലേക്ക് എന്ന്? എന്ന കാത്തിരിപ്പിലായിരുന്നു ഉപഭോക്താക്കൾ. പ്രധാന iOS ആപ്പുകളെല്ലാം ഡാർക് മോഡിനായി അപ്ഡേറ്റ് ചെയ്തു കഴിഞ്ഞു.
നിലവിൽ ആൻഡ്രോയിഡ് ബീറ്റ ടെസ്റ്റ് ഉപഭോക്താക്കൾക്ക് മാത്രമാണ് ഡാർക് മോഡ് ലഭ്യമാകുക. വാട്സ് ആപ് 2.20.13 ബീറ്റ പതിപ്പിലാണ് ഈ ഫീച്ചറുള്ളത്.
അതേസമയം, ഡാർക് മോഡ് iOS ൽ ഉടൻ എത്തും എന്ന് വാർത്തകൾ കുറച്ചു നാളായി പ്രചരിക്കുന്നുണ്ടെങ്കിലും കൃത്യമായ ദിവസം ഇതുവരെ പുറത്തുവിട്ടിട്ടില്ല.
ബാറ്ററി ഉപയോഗം കുറക്കുന്നു എന്നതാണ് ഡാർക്ക് മോഡിന്റെ സവിശേഷത. കൂടാതെ കണ്ണിന്റെ ആയാസം കുറക്കുകയും ചെയ്യും. iOS ൽ ഡാർക് മോഡ് എത്തുമ്പോൾ കൂടുതൽ എന്തെങ്കിലും സവിശേഷത ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Android Updates, Apple Iphone