• HOME
  • »
  • NEWS
  • »
  • money
  • »
  • വാട്ട്സ്ആപ്പ് സന്ദേശങ്ങൾ ഡിലീറ്റ് ചെയ്യാൻ പുതിയ നിയമം

വാട്ട്സ്ആപ്പ് സന്ദേശങ്ങൾ ഡിലീറ്റ് ചെയ്യാൻ പുതിയ നിയമം

Whatsapp

Whatsapp

  • Last Updated :
  • Share this:
    ന്യൂഡൽഹി: വാട്ട്സ്ആപ്പിൽ അയച്ച സന്ദേശങ്ങൾ ഡിലീറ്റ് ചെയ്യുന്നതിനുള്ള ഓപ്ഷന് ഏറെ സ്വീകാര്യതയാണുള്ളത്. അബദ്ധത്തിൽ അയച്ച സന്ദേശങ്ങൾ പിൻവലിക്കാനാകുമെന്നതായിരുന്നു ഇതിന്‍റെ പ്രത്യേകത. ഇപ്പോഴിതാ അയച്ച സന്ദേശങ്ങൾ ഡിലീറ്റ് ചെയ്യുന്നതിനുള്ള ഡിലീറ്റ് ഫോർ എവരിവൺ എന്ന ഫീച്ചർ വാട്ട്സ്ആപ്പ് പരിഷ്ക്കരിച്ചിരിക്കുന്നു. ഡിലീറ്റ് റിക്വസ്റ്റ് അംഗീകരിക്കുന്നതിനുള്ള സമയപരിധി 13 മണിക്കൂറിലധികമായി വർധിപ്പിച്ചിരിക്കുന്നു. നേരത്തെ ഇത് ഒരു മണിക്കൂർ മാത്രമായിരുന്നു.

    ഫേസ്ബുക്കിലൂടെ ചോർന്നത് 2.9 കോടി ആളുകളുടെ വിവരങ്ങള്‍; വിവരമോഷണത്തിന്റെ കണക്കുകൾ സ്ഥിരീകരിച്ച് അധികൃതർ

    ഒരാൾ ഒരു സന്ദേശം നീക്കം ചെയ്യാനുള്ള ഡിലീറ്റ് ഫോർ എവരിവൺ നിർദേശം നൽകിയാൽ അത് ഡിലീറ്റ് റിക്വസ്റ്റ് ആയി സന്ദേശം ലഭിച്ചയാളുടെ വാട്ട്സ്ആപ്പിലേക്ക് എത്തും. ഒരു നിശ്ചിത സമയത്തിനുള്ളിൽ സന്ദേശമെത്തിയ ആളുടെ ഫോണിൽ ഡിലീറ്റ് റിക്വസ്റ്റ് വന്നാൽ മാത്രമെ ആ സന്ദേശം അയാളുടെ ഫോണിൽനിന്ന് നീക്കം ചെയ്യപ്പെടുകയുള്ളു. ഈ സമയപരിധിയാണ് ഇപ്പോൾ വർധിപ്പിച്ചിരിക്കുന്നത്. ഇനി മുതൽ 13 മണിക്കൂർ എട്ട് മിനിട്ട് 16 സെക്കൻഡാണ് ഈ സമയപരിധി. ഡിലീറ്റ് ഫോർ എവരിവൺ ഫീച്ചർ അവതരിപ്പിക്കുമ്പോൾ ഇത് 7 മിനുട്ട് മാത്രമായിരുന്നു. പിന്നീട് ഒരു മണിക്കൂറായി വർധിപ്പിച്ചിരുന്നു. അതേസമയം ഒരാൾ അയച്ച സന്ദേശം ഡിലീറ്റ് ചെയ്യുന്നതിനുള്ള സമയപരിധി ഒരു മണിക്കൂർ എട്ട് മിനുട്ട് 16 സെക്കൻഡായി തുടരും. ഈ സമയത്തിനുള്ളിൽ ഡിലീറ്റ് ഫോർ എവരിവൺ ഓപ്ഷൻ നൽകിയിരിക്കണം.

    വാട്ട്സ്ആപ്പിന്‍റെ പുതിയ പരിഷ്ക്കാരം ഗ്രൂപ്പുകളിലും ബാധകമാണ്. നിലവിൽ വാട്ട്സ്ആപ്പ് ഗ്രൂപ്പിലേക്ക് അയച്ച സന്ദേശം ഡിലീറ്റ് റിക്വസ്റ്റ് കൊടുത്താൽ ഇത് പലർക്കും പലസമയത്താണ് ലഭിക്കുക. നിശ്ചിതസമയത്തിനുള്ളിൽ ഡിലീറ്റ് റിക്വസ്റ്റ് അംഗീകരിച്ചിരിക്കണം. ഇല്ലെങ്കിൽ സന്ദേശം ഡിലീറ്റ് ആകാതെ അവിടെ കിടക്കും. ഈ പ്രശ്നത്തിനാണ് പുതിയ സമയപരിധിയിലൂടെ വാട്ട്സ്ആപ്പ് പരിഹാരം നിർദേശിക്കുന്നത്. 13 മണിക്കൂർ എട്ട് മിനുട്ട് 16 സെക്കൻഡിനുള്ളിൽ ഡിലീറ്റ് റിക്വസ്റ്റ് അംഗീകരിച്ചാൽ ആ സന്ദേശം ഒഴിവാക്കാനാകും.
    First published: