വാട്സ്ആപ്പ് കോളിൽ ഇനി ഒരേ സമയം എട്ട് പേർക്ക് പങ്കെടുക്കാൻ സാധിക്കും. വോയിസ് കോളിലും വീഡിയോ കോളിലും ഇത് ബാധകമാണ്. കമ്പനി പുറത്തിറക്കിയ ബീറ്റ പതിപ്പിലാണ് പുതിയ സവിശേഷത ഉൾപ്പെടുത്തിയിരിക്കുന്നത്.
വാട്സാപ്പിന്റെ ഈ പോരായ്മ മുതലെടുത്ത് പല കമ്പനികളും കഴിഞ്ഞ മാസത്തെ കണക്കുകളിൽ കുതിച്ച് ചാട്ടം നടത്തിയിരുന്നു. സൂം, ഗൂഗിൾ മീറ്റ്, സ്കൈപ്പ്, തുടങ്ങി നിരവധി വീഡിയോ കോൺഫറൻസിംഗ് പ്ലാറ്റ്‌ഫോമുകൾക്ക് കഴിഞ്ഞ മാസത്തെ ഉപയോഗത്തിൽ വലിയ വർധനവാണ് ഉണ്ടായിരിക്കുന്നത്. ആഗോളതലത്തിൽ 300 ദശലക്ഷം ഉപയോക്താക്കളുണ്ടെന്ന് സൂം അടുത്തിടെ പ്രഖ്യാപിച്ചിരുന്നു.
Published by:user_49
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.