നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money
  • »
  • WhatsApp, Instagram and Facebook | വാട്സാപ്പും ഫേസ്ബുക്കും ഇൻസ്റ്റാഗ്രാമും തകരാറിൽ; സന്ദേശങ്ങൾ അയയ്ക്കാനാകുന്നില്ല

  WhatsApp, Instagram and Facebook | വാട്സാപ്പും ഫേസ്ബുക്കും ഇൻസ്റ്റാഗ്രാമും തകരാറിൽ; സന്ദേശങ്ങൾ അയയ്ക്കാനാകുന്നില്ല

  ഇന്ന് രാത്രി ഒമ്പത് മണി മുതലാണ് ഈ മൂന്ന് പ്ലാറ്റ്ഫോമുകളും പ്രവർത്തനരഹിതമായത്.

  (പ്രതീകാത്മക ചിത്രം)

  (പ്രതീകാത്മക ചിത്രം)

  • Share this:
   വാട്ട്‌സ്ആപ്പ്, ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക് സേവനങ്ങൾ ഭൂരിഭാഗം ഉപയോക്താക്കൾക്കും തടസപ്പെട്ടു. ഇന്ന് രാത്രി ഒമ്പത് മണി മുതലാണ് ഈ മൂന്ന് പ്ലാറ്റ്ഫോമുകളും പ്രവർത്തനരഹിതമായത്. ഈ പ്ലാറ്റ്‌ഫോമുകളിലെ തകരാർ റിപ്പോർട്ട് ചെയ്യാൻ നിരവധി ഉപയോക്താക്കൾ ട്വിറ്ററിലേക്ക് എത്തി. അര മണിക്കൂർ പിന്നിട്ടിട്ടും ഈ മൂന്ന് പ്ലാറ്റ്ഫോമുകളിലെയും തകരാർ പരിഹരിച്ചിട്ടില്ല.

   വാട്ട്‌സ്ആപ്പ് സന്ദേശങ്ങൾ അയയ്‌ക്കുകയോ സ്വീകരിക്കുകയോ സാധിക്കുന്നില്ല. ഇൻസ്റ്റാഗ്രാം "ഫീഡ് റിഫ്രഷ് ചെയ്യാൻ കഴിയുന്നില്ല" എന്ന സന്ദേശമാണ് കാണിക്കുന്നത്. അതുപോലെ, ഫേസ്ബുക്ക് പേജ് ലോഡുചെയ്യാൻ സാധിക്കാത്ത അവസ്ഥയാണുള്ളത്.

   വാട്ട്‌സ്ആപ്പ്, ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക് പ്ലാറ്റ്‌ഫോമുകളിൽ പ്രശ്നങ്ങളുണ്ടെന്ന് ഡൗൺഡെക്ടർ സ്ഥിരീകരിക്കുന്നു. അതേസമയം ഫേസ്ബുക്കും ഇൻസ്റ്റാഗ്രാമും വാട്സാപ്പും ലഭിക്കാത്തതിനെ കുറിച്ച് ഇതുവരെ കമ്പനി ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

   Updating...
   Published by:Anuraj GR
   First published:
   )}