• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

വാട്സ്ആപ്പിൽ ഇനി ഗ്രൂപ്പ് വോയ്സ് കോളും

news18
Updated: May 28, 2018, 12:59 PM IST
വാട്സ്ആപ്പിൽ ഇനി ഗ്രൂപ്പ് വോയ്സ് കോളും
news18
Updated: May 28, 2018, 12:59 PM IST
സുരക്ഷയിലുൾപ്പെടെ നിരവധി ഫീച്ചറുകൾ വാട്സ് ആപ്പ് ഇതിനോടകം അവതരിപ്പിച്ചു കഴിഞ്ഞു. ഇപ്പോഴിതാ ഗ്രൂപ്പ് വോയ്സ് കോള്‍ ഫീച്ചർ പരീക്ഷിക്കാനൊരുങ്ങുകയാണ് വാട്സ്ആപ്പ്. ഗ്രൂപ്പ് വീഡിയോകോൾ ഫീച്ചർ പരീക്ഷിക്കുന്നുണ്ടെന്ന് നേരത്തെ വാർത്തകളുണ്ടായിരുന്നു. ഇതിനു പുറമെയാണ് വോയ്സ്കോൾ പരീക്ഷിക്കുന്നത്. ബീറ്റാ പതിപ്പുകളിൽ പരീക്ഷണം ആരംഭിച്ചു കഴിഞ്ഞു. ഉടൻ തന്നെ ഈ സവിശേഷത ഫോണുകളിലേക്കും എത്തുമെന്നാണ് വിവരം.

വാട്സ്ആപ്പ് വീഡിയോ, ഓഡിയോ കോൾ പോലെ തന്നെയായിരിക്കും ഗ്രൂപ്പ് കോൾ എന്നാണ് സൂചന. ഒരേസമയം എത്രപേർക്കാകും ഗ്രൂപ്പ് കോളിൽ പങ്കെടുക്കാൻ കഴിയുകയെന്ന് വ്യക്തമല്ല. ചുരുക്കം ചില ഐഒഎസ് ഡിവൈസുകളിൽ ഗ്രൂപ്പ് കോൾ സൗകര്യം എത്തിയിട്ടുണ്ട്. ഐഒഎസ് വേർഷൻ 2.18.60ലാണ് ഇപ്പോൾ ഈ സൗകര്യം ലഭിച്ചു തുടങ്ങിയിരിക്കുന്നത്.

ഇതേ വേർഷനിൽ തന്നെയാണ് വാട്സ്ആപ്പ് ശേഖരിച്ച ഉപയോക്താക്കളുടെ വിവരങ്ങൾ ഡൗൺലോഡ് ചെയ്യാൻ സാധിക്കുന്ന 'റിക്വസ്റ്റ് അക്കൗണ്ട് ഇൻഫോ' ഫീച്ചറും വായിച്ചവ, അല്ലാത്തവ എന്നിങ്ങനെ ചാറ്റ് സോർട്ട് ചെയ്യാനുള്ള 'സെലക്ട് ആൾ' ഫീച്ചറും അവതരിപ്പിച്ചിരിക്കുന്നത്.
First published: May 28, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍