നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money
  • »
  • Whatsapp Hack |വാട്ട്സ്ആപ്പിലെ ഡിലീറ്റ് ചെയ്ത മെസേജുകൾ എങ്ങനെ തിരിച്ചെടുക്കാം?

  Whatsapp Hack |വാട്ട്സ്ആപ്പിലെ ഡിലീറ്റ് ചെയ്ത മെസേജുകൾ എങ്ങനെ തിരിച്ചെടുക്കാം?

  ഫോർബ്സ് റിപ്പോർട്ട് അനുസരിച്ച്, 390 ദശലക്ഷം പ്രതിമാസ സജീവ ഉപയോക്താക്കളുള്ള ഈ ഇൻസ്റ്റൻ്റ് മെസേജിംഗ് ആപ്ലിക്കേഷന്റെ ഏറ്റവും വലിയ വിപണിയാണ് ഇന്ത്യ.

  WhatsApp

  WhatsApp

  • Share this:
   വാട്ട്‌സ്ആപ്പ് മിക്കവാറും എല്ലാ സ്മാർട്ട്‌ഫോണുകളിലും ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ആപ്പുകളിൽ ഒന്നാണ്. ഫോർബ്സ് റിപ്പോർട്ട് അനുസരിച്ച്, 390 ദശലക്ഷം പ്രതിമാസ സജീവ ഉപയോക്താക്കളുള്ള ഈ ഇൻസ്റ്റൻ്റ് മെസേജിംഗ് ആപ്ലിക്കേഷന്റെ ഏറ്റവും വലിയ വിപണിയാണ് ഇന്ത്യ.

   കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ വാട്ട്‌സ്ആപ്പ് ഉപയോക്തൃ അനുഭവം മെച്ചപ്പെടുത്തുന്നതിനായി നിരവധി പരിഷ്കരണങ്ങൾ നടത്തിയിട്ടുണ്ട്. ഇതിലെ ഏറ്റവും പുതിയ അപ്‌ഡേറ്റ് വാട്ട്‌സ്ആപ്പ് പേയ്‌മെന്റാണ്.

   അയച്ച സന്ദേശങ്ങൾ ഇല്ലാതാക്കാനുള്ള സവിശേഷതയാണ് ആളുകൾക്ക് ഏറ്റവും ഉപയോഗപ്രദമായത്. ഈ ഓപ്ഷൻ ഉപയോഗിച്ച് ടെക്സ്റ്റ് അയച്ച് ഒരു നിശ്ചിത സമയത്തിനുള്ളിൽ ഉപയോക്താക്കൾക്ക് അവരുടെ സന്ദേശങ്ങൾ മറ്റുള്ളവരുടെ ഇൻബോക്സുകളിൽ നിന്ന് ഇല്ലാതാക്കാൻ കഴിയും.

   അങ്ങനെ ചെയ്യുമ്പോൾ, കമ്പനിയുടെ സെർവറിൽ നിന്നും സന്ദേശം ഇല്ലാതാക്കപ്പെടും. മാത്രവുമല്ല സന്ദേശം എല്ലായിടത്തുനിന്നും അപ്രത്യക്ഷമാകും.

   സ്വാഭാവികമായും, ഒരു പ്രത്യേക സന്ദേശവുമായി ബന്ധപ്പെട്ട ഡാറ്റകൾ കമ്പനിയുടെ ഡാറ്റാബേസിൽ നിന്നും തുടച്ചുനീക്കപ്പെടുന്നതിനാൽ, ഇല്ലാതാക്കിയ വാട്ട്‌സ്ആപ്പ് സന്ദേശം വീണ്ടെടുക്കുന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്.

   എന്നാൽ, നിങ്ങൾ ഇല്ലാതാക്കിയ സന്ദേശം വീണ്ടെടുക്കാൻ ചില വഴികളുണ്ട്.

   ക്ലൗഡ് ബാക്കപ്പ് ഉപയോഗിച്ച് വീണ്ടെടുക്കൽ

   ഇല്ലാതാക്കിയ സന്ദേശങ്ങൾ നിങ്ങൾക്ക് തിരിച്ചെടുക്കണമെങ്കിൽ ക്ലൗഡ് ബാക്കപ്പുകൾ വളരെ ഉപയോഗപ്രദമാണ്. എന്നാൽ ബാക്കപ്പ് ചെയ്യാത്ത ഏറ്റവും പുതിയ ചാറ്റുകൾ നിങ്ങൾക്ക് നഷ്ടപ്പെട്ടേക്കാം.

   1. ചാറ്റ് ബാക്കപ്പ് സാധാരണയായി നേരം വെളുക്കുന്ന സമയത്താണ് സംഭവിക്കുന്നത്. ഇല്ലാതാക്കിയ സന്ദേശം അവസാനത്തേതും ഏറ്റവും പുതിയതുമായ ബാക്കപ്പിന്റെ വിൻഡോയിൽ വരുന്നുവെന്ന് ഉറപ്പാക്കുക.

   2. നിങ്ങളുടെ ഫോണിൽ നിന്ന് WhatsApp അൺഇൻസ്റ്റാൾ ചെയ്യുക.

   3. ആപ്ലിക്കേഷൻ വീണ്ടും ഇൻസ്റ്റാൾ ചെയ്യുക. ക്ലൗഡിൽ സംരക്ഷിച്ച അവസാന ബാക്കപ്പ് ആപ്പ് കണ്ടെത്തുക. ഇൻസ്റ്റാളേഷൻ പൂർത്തിയായിക്കഴിഞ്ഞാൽ, നിങ്ങളുടെ ഡിലീറ്റഡ് സന്ദേശങ്ങൾ നിങ്ങൾക്ക് വീണ്ടും കണ്ടെത്താനാകും.

   ലോക്കൽ ബാക്കപ്പ്

   നിങ്ങൾ ക്ലൗഡ് ബാക്കപ്പ് സവിശേഷത പ്രവർത്തനക്ഷമമാക്കിയിട്ടില്ലെങ്കിൽ നിങ്ങളുടെ ഫോണിലെ ലോക്കൽ ബാക്കപ്പ് ഉപയോഗിക്കുക എന്നതാണ് സന്ദേശങ്ങൾ വീണ്ടെടുക്കാനുള്ള മറ്റൊരു മാർഗം. പഴയ ഡിലീറ്റ് ചെയ്ത സന്ദേശങ്ങൾ വീണ്ടെടുക്കാൻ ഈ രീതി ഉപയോഗിക്കാം.

   1. ഫയലുകളിലേക്ക് പോയി 'WhatsApp' എന്ന പേരിലുള്ള ഫോൾഡർ കണ്ടെത്തുക.

   2. ഫോൾഡർ തുറന്ന് 'ഡാറ്റാബേസ്' ഫോൾഡർ തുറക്കുക. ഫയൽ നെയിമിൽ ഫയൽ 'msgstore-YYYY-MM-DD.1.db.crypt12' എന്നത് പോലെ കാണപ്പെടും.

   3. ഫയലിന്റെ പേര് പുനർനാമകരണം ചെയ്ത് തീയതി മാത്രം നീക്കം ചെയ്യുക. നിങ്ങളുടെ ഫയലിന് ഇപ്പോൾ 'msgstore.db.crypt12' എന്ന രീതിയിൽ പേരിടുക.

   4. ഇത് ഏറ്റവും പുതിയ ബാക്കപ്പ് ഫയൽ ഉപയോഗിക്കാൻ WhatsAppനെ സഹായിക്കും.

   ഈ രീതി ഉപയോഗിച്ച്, നിങ്ങളുടെ ഇല്ലാതാക്കിയ സന്ദേശങ്ങൾ കണ്ടെത്താം. പക്ഷേ ഇത് നിങ്ങളുടെ പുതിയ ചാറ്റുകൾ നഷ്ടപ്പെടാൻ ഇടവരുത്തിയേക്കും.

   തേർഡ് പാർട്ടി ആപ്പുകൾ

   ഡിലീറ്റ് ചെയ്ത മെസേജ് വീണ്ടെടുക്കാൻ നിങ്ങൾക്ക് 'WhatsRemoved+' എന്ന തേർഡ് പാർട്ടി സോഫ്റ്റ്വെയർ ഉപയോഗിക്കാം. നിങ്ങൾക്ക് ഇത് Google Play സ്റ്റോറിൽ നിന്ന് ഡൌൺലോഡ് ചെയ്യാം

   WhatsRemoved+ എങ്ങനെ ഉപയോഗിക്കാം?

   1. ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യുക. ആപ്ലിക്കേഷനുകളുടെ ഒരു ലിസ്റ്റ് നിങ്ങൾക്ക് നൽകിക്കൊണ്ട് ആപ്പ് ആക്സസിനായി നിങ്ങളുടെ അനുമതി ചോദിക്കും. ഇതിൽ WhatsApp തിരഞ്ഞെടുക്കുക.

   2. തിരഞ്ഞെടുത്തുകഴിഞ്ഞാൽ, ' yes' ടാപ്പുചെയ്യുക. തുടർന്ന് 'Save Files' ടാപ്പുചെയ്യുക, തുടർന്ന് 'Allow.' കൊടുക്കുക.

   3. നിങ്ങളുടെ ഡൗൺലോഡ് ചെയ്ത, മുൻപ് ഡിലീറ്റ് ചെയ്ത സന്ദേശങ്ങൾ ഇപ്പോൾ ഇൻബോക്‌സിനുള്ളിൽ തിരിച്ചെത്തിയതായി നിങ്ങൾക്ക് കാണാൻ കഴിയും.
   Published by:Sarath Mohanan
   First published:
   )}