പേടിക്കണ്ട; അഞ്ച് സെക്കൻഡിനുള്ളിൽ അയച്ച സന്ദേശങ്ങൾ മായും; പുതിയ ഫീച്ചറുമായി വാട്സ്ആപ്പ്

ആന്‌‍ഡ്രോയിഡ് ബീറ്റ വി2.19.275 എന്ന വേർഷനിൽ ഈ സംവിധാനം ലഭ്യമാകുമെന്നാണ് വിവരം.

news18-malayalam
Updated: October 3, 2019, 1:17 PM IST
പേടിക്കണ്ട; അഞ്ച് സെക്കൻഡിനുള്ളിൽ അയച്ച സന്ദേശങ്ങൾ മായും; പുതിയ ഫീച്ചറുമായി വാട്സ്ആപ്പ്
whatsapp
  • Share this:
ഇൻസ്റ്റന്റ് മെസേജ് സംവിധാനത്തിൽ ആഗോള തലത്തിൽ ശ്രദ്ധേയമായിക്കൊണ്ടിരിക്കുകയാണ് വാട്സ്ആപ്പ്. ഉപഭോക്താക്കൾക്ക് കൂടുതൽ സൗകര്യമാകുന്ന പുതിയ പുതിയ ഫീച്ചറുകളും ഇതിനോടൊപ്പം വാട്സ് ആപ്പ് അവതരിപ്പിക്കുന്നുണ്ട്.

അത്തരത്തിൽ മറ്റൊരു പുതിയ ഫീച്ചർ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് വാട്സ്ആപ്പ്. അയച്ച സന്ദേശങ്ങൾ അഞ്ച് സെക്കൻഡിനുള്ളിൽ സ്വയം അപ്രത്യക്ഷമാകുന്ന ഡിസപ്പിയറിംഗ് മെസേജ് എന്ന ഫീച്ചറാണ് വാട്സ്ആപ്പ് അവതരിപ്പിക്കുന്നത്

also read:ഒടുവിൽ സുക്കർബർഗ് സമ്മതിച്ചു; ഇന്ത്യയിൽ ടിക് ടോക് ഇൻസ്റ്റഗ്രാമിനെ മറികടന്നു; ആഭ്യന്തര മീറ്റിംഗിന്റെ ഓഡിയോ ചോർന്നു

ആന്‌‍ഡ്രോയിഡ് ബീറ്റ വി2.19.275 എന്ന വേർഷനിൽ ഈ സംവിധാനം ലഭ്യമാകുമെന്നാണ് വിവരം. ഗ്രൂപ്പ് മെസേജുകളിൽ മാത്രമാണ് നിലവിൽ ഈ സൗകര്യമുള്ളത്. പേഴ്സണൽ ചാറ്റുകളിൽ ഇത് പിന്നീട് ഉൾപ്പെടുത്തുമെന്നാണ് സൂചന. സന്ദേശം അയച്ച ആൾക്ക് എത്ര സമയം കഴിഞ്ഞ് മെസേജ് സ്വയം അപ്രത്യക്ഷമാകണമെന്ന് തീരുമാനിക്കാൻ കഴിയും.

സെറ്റിംഗ്സിലെ ഡിസപ്പിയറിംഗ് മെസേജ് എന്ന ഓപ്ഷനിൽ മെസേജ് അപ്രത്യക്ഷമാകേണ്ട സമയം സെറ്റ് ചെയ്യാൻ കഴിയും അഞ്ച് സെക്കൻഡും ഒരുമണിക്കൂറുമാണ് ഇപ്പോൾ നൽകിയിട്ടുള്ളത്. ഇതിലും മാറ്റങ്ങൾ വരുത്തിയേക്കുമെന്നാണ് കരുതുന്നത്.

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: October 3, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍
corona virus btn
corona virus btn
Loading