ഗ്രൂപ്പ് മെസേജുകൾ എന്നന്നേക്കുമായി മ്യൂട്ട് ചെയ്ത് വെക്കണോ; പുതിയ ഫീച്ചറുമായി വാട്ട്സ്ആപ്പ്

ഗ്രൂപ്പുകളിൽ വരുന്ന മെസേജുകളുടെ ശബ്ദം എന്നന്നേക്കുമായി മ്യൂട്ട് ചെയ്യാനുള്ള ഫീച്ചറാണ് വാട്ട്സ്ആപ്പ് അവതരിപ്പിക്കുന്നത്

News18 Malayalam | news18-malayalam
Updated: July 29, 2020, 8:14 PM IST
ഗ്രൂപ്പ് മെസേജുകൾ എന്നന്നേക്കുമായി മ്യൂട്ട് ചെയ്ത് വെക്കണോ; പുതിയ ഫീച്ചറുമായി വാട്ട്സ്ആപ്പ്
whatsapp
  • Share this:
ഗ്രൂപ്പുകളിൽ വരുന്ന മെസേജുകളുടെ ശബ്ദം ചില സമയങ്ങളിൽ എല്ലാവർക്കും ബുദ്ധിമുട്ട് ഉണ്ടാക്കാറുണ്ട്. ഇത്തരത്തിൽ ഗ്രൂപ്പുകളിൽ വരുന്ന മെസേജുകളുടെ ശബ്ദം എന്നന്നേക്കുമായി മ്യൂട്ട് ചെയ്യാനുള്ള ഫീച്ചറാണ് വാട്ട്സ്ആപ്പ് അവതരിപ്പിക്കുന്നത്. നിരവധി ഗ്രൂപ്പുകളിൽ അംഗമായവർക്ക് ഉപയോഗപ്രദമാകുന്ന ഒരു ഫീച്ചറാണ് വാട്ട്സ്ആപ്പ് അവതരിപ്പിക്കുന്നത്.

ഇപ്പോള്‍ തന്നെ ഗ്രൂപ്പുകള്‍ മ്യൂട്ട് ചെയ്യാനുള്ള ഫീച്ചര്‍ വാട്ട്സ്ആപ്പില്‍ ലഭ്യമാണ്. എന്നാല്‍ ഇതില്‍ ചെറിയൊരു മാറ്റം ഉടന്‍ തന്നെ വരാന്‍ സാധ്യതയുണ്ടെന്നാണ് വാട്ട്സ്ആപ്പ് ബീറ്റ ഇന്‍ഫോ പറയുന്നത്. വാട്ട്സ്ആപ്പ് പുറത്തിറക്കാന്‍ പോകുന്ന ഫീച്ചറുകള്‍ സംബന്ധിച്ചുള്ള വിവരങ്ങള്‍ പുറത്തുവിടുന്ന വാട്ട്സ്ആപ്പ് ബീറ്റ ഇന്‍ഫോയാണ് പുതിയ ഫീച്ചര്‍ സംബന്ധിച്ച് റിപ്പോര്‍ട്ട് ചെയ്യുന്നത്.

TRENDING:യുഎസില്‍ മലയാളി നഴ്സിന്‍റെ കൊലപാതകം; യുവതിക്ക് കുത്തേറ്റത് 17 തവണ; നിലത്തു വീണ് പിടഞ്ഞയാളുടെ ദേഹത്ത് കാറോടിച്ച് കയറ്റി[NEWS]Covid 19| സംസ്ഥാനത്ത് ഇന്ന് 903 പേർക്ക് കോവിഡ്; 706 പേർക്ക് സമ്പർക്കത്തിലൂടെ രോഗം[NEWS]സമൂഹമാധ്യമങ്ങളിൽ തരംഗമായ പാട്ടുകാരി; രേണുകയുടെ പാട്ട് പങ്കുവച്ച്‌ രാഹുല്‍ ഗാന്ധി [NEWS]
നിലവില്‍ ഒരു ഗ്രൂപ്പ് നിശബ്ദമാക്കി വയ്ക്കാന്‍ സാധിക്കുന്നത് നിശ്ചിത കാലത്തേക്കാണ്. 8 മണിക്കൂര്‍, ഒരു വാരം അല്ലെങ്കില്‍ ഒരു വര്‍ഷം ഇങ്ങനെ. ഇതില്‍ ഒരു വര്‍ഷം മാറി എന്നന്നെക്കും ഈ ഗ്രൂപ്പ് നിശബ്ദമാക്കി വയ്ക്കാം എന്നതാണ് പുതിയ ഫീച്ചര്‍. ഇതിന്‍റെ സ്ക്രീന്‍ ഷോട്ടും ഇവര്‍ പങ്കുവച്ചിട്ടുണ്ട്.

വാട്ട്സ്ആപ്പ് ആന്‍ഡ്രോയ്ഡ് 2.20.197.3 ബീറ്റ പതിപ്പില്‍ പുതിയ ഫീച്ചര്‍ ലഭ്യമാകും എന്നാണ് സൂചന. ഇപ്പോള്‍ ബീറ്റ പതിപ്പുകളില്‍ ലഭ്യമായ ഫീച്ചര്‍ എല്ലാവര്‍ക്കും ഇതുവരെ ലഭ്യമാക്കിയിട്ടില്ല.
Published by: user_49
First published: July 29, 2020, 8:13 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading