നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money
  • »
  • Whatsapp | പുതിയ ഫീച്ചറുകൾ അവതരിപ്പിക്കാനൊരുങ്ങി വാട്സ്ആപ്പ്; എന്തൊക്കെയെന്നറിയാം

  Whatsapp | പുതിയ ഫീച്ചറുകൾ അവതരിപ്പിക്കാനൊരുങ്ങി വാട്സ്ആപ്പ്; എന്തൊക്കെയെന്നറിയാം

  കോണ്‍ടാക്ട് ലിസ്റ്റില്‍ ഉള്ള ആരെങ്കിലും നിങ്ങളെ ബ്ലോക്ക് ചെയ്തിട്ടുണ്ടെങ്കില്‍ അത് മനസ്സിലാക്കാന്‍ വാട്‌സാപ്പില്‍ ചില വഴികളുണ്ട്

  • Share this:
   ഉപയോക്താക്കള്‍ക്ക് ലാസ്റ്റ് സീനും സ്റ്റാറ്റസും പ്രൊഫൈല്‍ ചിത്രവും ചില കോണ്‍ടാക്റ്റുകളില്‍ നിന്ന് മാത്രം മറച്ച് വെക്കാന്‍ സാധിക്കുന്ന പുത്തന്‍ ഫീച്ചറുകളുമായി വാട്സ് ആപ്പ് (Whatsapp) രണ്ട് ഫീച്ചറുകളും നിലവില്‍ ബീറ്റ ഘട്ടത്തിലാണ്. നിലവില്‍, എല്ലാ കോണ്‍ടാക്റ്റുകള്‍ക്കും ബാധകമാകുന്ന രീതിയില്‍ അവരവരുടെ പ്രൊഫൈല്‍ ചിത്രവും സ്റ്റാറ്റസും ലാസ്റ്റ് സീനും ഒരേസമയം മറയ്ക്കാന്‍ ഉപയോക്താക്കളെ വാട്സ്ആപ്പ് അനുവദിക്കുന്നുണ്ട്.

   ഇപ്പോള്‍ വാട്സ്ആപ്പ് അതിന്റെ സ്വകാര്യതാ ക്രമീകരണങ്ങളില്‍ പുതിയ മാറ്റങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നു. അതിലൂടെ സ്വന്തം ഇഷ്ടപ്രകാരം തിരഞ്ഞെടുത്തചില ഉപയോക്താക്കളില്‍ നിന്ന് സ്റ്റാറ്റസുകളും ചിത്രങ്ങളും മറച്ചുവെയ്ക്കാന്‍ ഉപയോക്താക്കള്‍ക്ക് കഴിയും. ആന്‍ഡ്രോയിഡിന്റെയും ഐഒഎസിന്റെയും ബീറ്റ പതിപ്പുകളില്‍ ഈ ഫീച്ചര്‍ പരീക്ഷിച്ചുവരികയാണ്. നിലവില്‍ വാട്ട്സ്ആപ്പ് ഉപയോക്താക്കള്‍ക്ക് മൂന്ന് ഓപ്ഷനുകള്‍ നല്‍കുന്നുണ്ട് - അവരുടെ സ്റ്റാറ്റസ്, പ്രൊഫൈല്‍ ചിത്രം, ലാസ്റ്റ് സീന്‍ എല്ലാവരെയുമോ കോണ്ടാക്ടില്‍ ഉള്ളവരെ മാത്രമോ കാണിക്കാനോ അല്ലെങ്കില്‍ ആരെയും കാണിക്കാതിരിക്കാനോ ഉള്ള ഓപ്ഷനുകളാണ് അവ. എന്നാല്‍, ഇതില്‍ നിന്ന് വ്യത്യസ്തമായി തിരഞ്ഞെടുത്ത കോണ്ടാക്റ്റുകള്‍ക്ക് മാത്രം ലാസ്റ്റ് സീന്‍ കാണാന്‍ അനുവദിക്കുന്ന ഫീച്ചറാണ് വാട്‌സ്ആപ്പ് അവതരിപ്പിക്കുകയെന്ന വാബീറ്റ്ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്യുന്നു.

   ഇതിനുപുറമെ, വാട്സ്ആപ്പില്‍ ഉടന്‍ തന്നെ ഉപയോക്താക്കള്‍ക്ക് വോയ്സ് സന്ദേശങ്ങള്‍ പ്രിവ്യൂ ചെയ്യാനും റെക്കോര്‍ഡിങ്താല്‍ക്കാലികമായി നിര്‍ത്താനും സാധിക്കും. ഈ ഫീച്ചര്‍ ആപ്പിന്റെ ഉപയോഗക്ഷമത മെച്ചപ്പെടുത്തുമെന്നാണ് വിലയിരുത്തല്‍. ഈ ഫീച്ചര്‍ അപ്ഡേറ്റ് ചെയ്താല്‍ നിങ്ങള്‍ക്ക് വോയ്സ് സന്ദേശം താല്‍ക്കാലികമായി നിര്‍ത്താനാകും. മുമ്പ്, ഒരു വോയ്സ് കുറിപ്പ് റെക്കോര്‍ഡു ചെയ്യുമ്പോള്‍ ആപ്പിന് റെക്കോര്‍ഡിങ് താല്‍ക്കാലികമായി നിര്‍ത്താന്‍ സാധിക്കുമായിരുന്നില്ല.

   അതോടൊപ്പം, നിങ്ങള്‍ വോയ്സ് നോട്ടുകള്‍ റെക്കോര്‍ഡു ചെയ്യുമ്പോള്‍ വാട്സ്ആപ്പ് തരംഗരൂപങ്ങള്‍ കാണിക്കും. ഇപ്പോഴും ഈ ഫീച്ചറുകളുടെ നിര്‍മാണം പ്രാരംഭ ഘട്ടത്തിലാണ്. എന്നാല്‍ ആന്‍ഡ്രോയ്ഡ്, ഐഒഎസ് എന്നിവയില്‍ ഈ ഫീച്ചറുകള്‍ ബീറ്റ പരിശോധനയ്ക്ക് വിധേയമാവുകയാണ്.

   2021 ല്‍ വാട്‌സ് ആപ്പില്‍ വരാനിരിക്കുന്നത് നിരവധി മാറ്റങ്ങളാണ് എന്ന് ആദ്യമേ സൂചിപ്പിച്ചിരുന്നു. നിലവില്‍ ഒട്ടനവധി മാറ്റങ്ങള്‍ ഈ ദിവസങ്ങളില്‍ വാട്‌സ്ആപ്പ് അവതരിപ്പിച്ചു കഴിഞ്ഞു. വാട്‌സ്ആപ് ഡെസ്‌ക് ഡെസ്‌ക്ടോപ്പ്/വെബ് വേര്‍ഷനില്‍ വോയ്‌സ്, വീഡിയോ കോള്‍ ഓപ്ഷനുള്ള പരീക്ഷണങ്ങളും വിജയിച്ചിട്ടുണ്ട്.

   ചാറ്റിങ് ആപ്പ് എന്നതില്‍ നിന്ന് മാറി പണമിടപാടിനുള്ള വേദി കൂടിയായി വാട്‌സ് മാറിയിരിക്കുകയാണ്. ഉപഭോക്താക്കള്‍ക്കായി ആരോഗ്യ ഇന്‍ഷുറന്‍സ്, മൈക്രോ പെന്‍ഷന്‍ തുടങ്ങിയ മേഖലകളിലേക്കും ഫെയ്‌സ്ബുക്ക് ഉടമസ്ഥതയിലുള്ള വാട്‌സ്ആപ്പ് ഈ വര്‍ഷം കടക്കുമെന്ന സൂചന ലഭിച്ചിരുന്നു.

   ഗ്രൂപ്പ് വീഡിയോ കോള്‍ തുടങ്ങിയതിന് ശേഷം ജോയിന്‍ ചെയ്യാവുന്ന സംവിധാനവും ഈ വര്‍ഷം വാട്‌സ് ആപ്പില്‍ എത്തിയിരുന്നു. ഗ്രൂപ്പ് കോള്‍ അറ്റന്റ് ചെയ്യാന്‍ സാധിക്കാതായാല്‍ വീണ്ടും കോള്‍ ചെയ്ത വ്യക്തി തന്നെ വീണ്ടും കോള്‍ ചെയ്യുന്നതായിരുന്നു പഴയ ഫീച്ചര്‍. ഇതിന് പകരം കോള്‍ നഷ്ടപ്പെട്ടയാള്‍ക്ക് തന്നെ ഗ്രൂപ്പ് കോളില്‍ ജോയിന്‍ ചെയ്യാനുള്ള അവസരം ഒരുക്കുന്നുണ്ട്.

   കോണ്‍ടാക്ട് ലിസ്റ്റില്‍ ഉള്ള ആരെങ്കിലും നിങ്ങളെ ബ്ലോക്ക് ചെയ്തിട്ടുണ്ടെങ്കില്‍ അത് മനസ്സിലാക്കാന്‍ വാട്‌സാപ്പില്‍ ചില വഴികളുണ്ട്. ലാസ്റ്റ് സീനും ബ്ലൂ ടിക്കും വെച്ച് അത് മനസിലാക്കാന്‍ കഴിയും.
   Published by:Jayashankar AV
   First published:
   )}