• HOME
  • »
  • NEWS
  • »
  • money
  • »
  • Whatsapp | സേവ് ചെയ്യാത്ത നമ്പറുകളിലേക്കും ഇനി വാട്‌സ്ആപ്പ് മെസേജ് അയയ്ക്കാം; കൂടുതൽ വിശദാംശങ്ങള്‍

Whatsapp | സേവ് ചെയ്യാത്ത നമ്പറുകളിലേക്കും ഇനി വാട്‌സ്ആപ്പ് മെസേജ് അയയ്ക്കാം; കൂടുതൽ വിശദാംശങ്ങള്‍

നിലവില്‍, നമ്മുടെ സ്മാര്‍ട്ട്ഫോണുകളിലെ സേവ് ചെയ്യാത്ത നമ്പറുകളിലേക്ക് സന്ദേശങ്ങള്‍ അയക്കാന്‍ വാട്ട്സ്ആപ്പ് അനുവദിക്കുന്നില്ല.

Whatsapp

Whatsapp

  • Share this:
    ലോകമെമ്പാടുമുള്ള ആളുകള്‍ ഉപയോഗിക്കുന്ന ഇന്‍സ്റ്റന്റ് മെസേജിംഗ് ആപ്പാണ്വാട്ട്സ്ആപ്പ്. ഇക്കാലത്ത് നമ്മളില്‍ പലരും ആശയവിനിമയത്തിനായി തെരഞ്ഞെടുക്കുന്നതും വാട്‌സ്ആപ്പ് (whatsapp) തന്നെയാണ്. വാട്ട്സ്ആപ്പിന്റെ ഉപയോഗം എളുപ്പവും ആസ്വാദ്യകരവുമാക്കുന്നതിന് കമ്പനി പുതിയ ഫീച്ചറുകളും അപ്ഡേറ്റുകളും പതിവായി കൊണ്ടുവരാറുണ്ട്. വാട്ട്സ്ആപ്പ് ട്രാക്കര്‍ WABetaInfo റിപ്പോര്‍ട്ട് അനുസരിച്ച്, ഉപയോക്താക്കളുടെ സ്മാര്‍ട്ട്ഫോണുകളില്‍ സേവ് ചെയ്യാത്ത നമ്പറുകളിലേക്ക് (unsaved numbers) സന്ദേശമയയ്ക്കുന്നത് അനുവദിക്കാനുള്ള തയ്യാറെടുപ്പിലാണ് കമ്പനി.

    നിലവില്‍, നമ്മുടെ സ്മാര്‍ട്ട്ഫോണുകളിലെ സേവ് ചെയ്യാത്ത നമ്പറുകളിലേക്ക് സന്ദേശങ്ങള്‍ (messages) അയക്കാന്‍ വാട്ട്സ്ആപ്പ് അനുവദിക്കുന്നില്ല. എന്നാൽ ഇപ്പോള്‍, ആന്‍ഡ്രോയിഡ് - 2.22.8.11 പതിപ്പിലുള്ള വാട്ട്സ്ആപ്പ് ബീറ്റ കാണിക്കുന്നത് കമ്പനി ഇത് പരിഹരിക്കാനുള്ള ശ്രമത്തിലാണെന്നാണ്.

    ഒരു ചാറ്റില്‍ അയച്ച സേവ് ചെയ്യാത്ത നമ്പറില്‍ ടാപ്പു ചെയ്യുമ്പോള്‍ ഒരു ഇന്‍-ആപ്പ് മെനു തുറക്കുമെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. അത് ഉപയോക്താക്കളെ അവരുമായി ചാറ്റ് ചെയ്യാന്‍ അനുവദിക്കുന്നു. സേവ് ചെയ്യാത്ത ഈ നമ്പറുകളിലേക്ക് വിളിക്കാനും കോണ്‍ടാക്റ്റ് സേവ് ചെയ്യാനുമുള്ള ഓപ്ഷന്‍ നല്‍കാനും ഇന്‍-ആപ്പ് മെനു ഉപയോക്താക്കളെ അനുവദിക്കുന്നു. ബീറ്റ പതിപ്പില്‍ ഈ ഇന്‍-ആപ്പ് മെനു കാണിക്കുന്നുണ്ടെന്നാണ് ആന്‍ഡ്രോയിഡ് അതോറിറ്റി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. നിലവില്‍, വാട്ട്സ്ആപ്പില്‍ നിങ്ങള്‍ക്ക് അയച്ച നമ്പറില്‍ ടാപ്പു ചെയ്യുമ്പോള്‍ ഫോണിന്റെ ഡയലര്‍ ആപ്പ് തുറക്കുകയാണ് ചെയ്യുക.

    Also Read-Airtel പുതിയ പ്രീപെയ്ഡ് പ്ലാനുകള്‍ അവതരിപ്പിച്ചു; 30 ദിവസം വരെ വാലിഡിറ്റി

    ഇതുകൂടാതെ, ഫോര്‍വേഡ് മെസേജുകള്‍ക്ക് കമ്പനി ഇപ്പോള്‍ പുതിയ നിയന്ത്രണം കൊണ്ടുവന്നിട്ടുണ്ട്. ആന്‍ഡ്രോയിഡ്, ഐഒഎസ് ഉപയോക്താക്കള്‍ക്ക് ഒന്നിലധികം ഗ്രൂപ്പുകളിലേയ്ക്ക് മെസേജുകള്‍ ഫോര്‍വേഡ് ചെയ്യാന്‍ കഴിയില്ല. വാട്ട്സ്ആപ്പ് ട്രാക്കര്‍ WABetaInfo ആണ് പുതിയ മാറ്റം കണ്ടെത്തിയത്. ഒന്നിലധികം ഗ്രൂപ്പുകളിലേയ്ക്ക് മെസേജ് അയയ്ക്കാന്‍ ശ്രമിക്കുമ്പോള്‍ ദൃശ്യമാകുന്ന സന്ദേശത്തിന്റെ സ്‌ക്രീന്‍ഷോട്ടും പോര്‍ട്ടല്‍ പങ്കുവച്ചിട്ടുണ്ട്.

    വാട്ട്‌സ്ആപ്പിന്റെ ആന്‍ഡ്രോയിഡ് പതിപ്പ് 2.22.7.2ലും ഐഒഎസ് പതിപ്പ് 22.7.0.76ലും പുതിയ ഫീച്ചര്‍ കണ്ടെത്തി. WABetaInfo പങ്കിട്ട സ്‌ക്രീന്‍ഷോട്ടുകള്‍ അനുസരിച്ച് ഒരു മെസേജ് ഇതിനകം ഫോര്‍വേഡ് ചെയ്തതായി അടയാളപ്പെടുത്തിയിട്ടുണ്ടെങ്കില്‍ അത് ഒന്നിലധികം ഗ്രൂപ്പുകളിലേക്ക് ഫോര്‍വേഡ് ചെയ്യാന്‍ ഇനി സാധ്യമല്ല. ഒരു ഉപയോക്താവ് ഇതിനകം ഫോര്‍വേഡ് ചെയ്യപ്പെട്ട ഒരു മെസേജ് മറ്റൊരു ഗ്രൂപ്പിലേക്ക് ഫോര്‍വേഡ് ചെയ്യാന്‍ ശ്രമിക്കുകയാണെങ്കില്‍, 'ഫോര്‍വേഡ് മെസേജ് ഒരു ഗ്രൂപ്പ് ചാറ്റിലേക്ക് മാത്രമേ അയക്കാന്‍ കഴിയൂ' എന്ന ഒരു അലേര്‍ട്ട് അവര്‍ക്ക് ലഭിക്കും.

    Also Read-Whatsapp ഫോർവേഡ് മെസേജുകൾ അയയ്ക്കുന്നതിന് പുതിയ നിയന്ത്രണം; വിശദാംശങ്ങൾ അറിയാം

    വാട്ട്‌സ്ആപ്പ് സന്ദേശം ഫോര്‍വേഡ് ചെയ്യുന്നതിനുള്ള ഏറ്റവും പുതിയ നിയന്ത്രണമാണിത്. ഇന്ത്യയിലും വിദേശത്തും പ്രചരിക്കുന്ന വ്യാജ മെസേജുകളുടെ വ്യാപനവുമായി ബന്ധപ്പെട്ടാണിതെന്നും പറയുന്നു. പുതിയ സിംഗിള്‍ ഗ്രൂപ്പ് ഫോര്‍വേഡ് പരിമിതി ചില ആന്‍ഡ്രോയിഡ് ബീറ്റ ടെസ്റ്ററുകളില്‍ നടപ്പിലാക്കിയിരുന്നെങ്കിലും ഇപ്പോള്‍ ഇത് കൂടുതല്‍ ബീറ്റ ടെസ്റ്ററുകളിലും iOS ബീറ്റ ടെസ്റ്ററുകളിലേക്കും വ്യാപിപ്പിക്കുകയാണെന്ന് WABetaInfo റിപ്പോര്‍ട്ടില്‍ പറയുന്നു.

    2018ല്‍ വാട്ട്സ്ആപ്പ് ഒരു ഉപയോക്താവിന് മെസേജ് ഫോര്‍വേഡ് ചെയ്യാന്‍ കഴിയുന്ന ആളുകളുടെ എണ്ണം അഞ്ചായി പരിമിതപ്പെടുത്തിയിരുന്നു. ഇത് ഇന്ത്യയിലാണ് ആദ്യമായി ആരംഭിച്ചത്. 2019 ജനുവരിയില്‍ ആഗോളതലത്തിലേയ്ക്കും വ്യാപിപ്പിച്ചു.
    Published by:Jayesh Krishnan
    First published: