• HOME
  • »
  • NEWS
  • »
  • money
  • »
  • Whatsapp ഫോർവേഡ് മെസേജുകൾ അയയ്ക്കുന്നതിന് പുതിയ നിയന്ത്രണം; വിശദാംശങ്ങൾ അറിയാം

Whatsapp ഫോർവേഡ് മെസേജുകൾ അയയ്ക്കുന്നതിന് പുതിയ നിയന്ത്രണം; വിശദാംശങ്ങൾ അറിയാം

വാട്ട്സ്ആപ്പ് സന്ദേശം ഫോർവേഡ് ചെയ്യുന്നതിനുള്ള ഏറ്റവും പുതിയ നിയന്ത്രണമാണിത്

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Share this:
    ഇൻസ്റ്റന്റ് മെസേജിംഗ് ആപ്പായ വാട്ട്‌സ്ആപ്പ് (WhatsApp) ഉപയോക്താക്കൾക്ക്, കൂടുതൽ ഉപയോഗയോഗ്യവും സുരക്ഷിതവുമാക്കുന്നതിനുള്ള പുതിയ ഫീച്ചറുകളും അപ്‌ഡേറ്റുകളുമാണ്  നടപ്പിലാക്കിയിരിക്കുന്നത്. ഫോർവേഡ് മെസേജുകൾക്കാണ് (Forward Messages) കമ്പനി ഇപ്പോൾ പുതിയ നിയന്ത്രണം കൊണ്ടുവരുന്നത്. ആൻഡ്രോയിഡ് (Android), ഐഒഎസ് (iOS) ഉപയോക്താക്കൾക്ക് ഒന്നിലധികം ഗ്രൂപ്പുകളിലേയ്ക്ക് മെസേജുകൾ ഫോർവേഡ് ചെയ്യാൻ കഴിയില്ല. വാട്ട്‌സ്ആപ്പ് ട്രാക്കർ WABetaInfo ആണ് പുതിയ മാറ്റം കണ്ടെത്തിയത്. ഒന്നിലധികം ഗ്രൂപ്പുകളിലേയ്ക്ക് മെസേജ് അയയ്ക്കാൻ ശ്രമിക്കുമ്പോൾ ദൃശ്യമാകുന്ന സന്ദേശത്തിന്റെ സ്ക്രീൻഷോട്ടും പോർട്ടൽ പങ്കുവച്ചിട്ടുണ്ട്.

    വാട്ട്സ്ആപ്പിന്റെ ആൻഡ്രോയിഡ് പതിപ്പ് 2.22.7.2ലും ഐഒഎസ് പതിപ്പ് 22.7.0.76ലും പുതിയ ഫീച്ചർ കണ്ടെത്തി. WABetaInfo പങ്കിട്ട സ്‌ക്രീൻഷോട്ടുകൾ അനുസരിച്ച് ഒരു മെസേജ് ഇതിനകം ഫോർവേഡ് ചെയ്‌തതായി അടയാളപ്പെടുത്തിയിട്ടുണ്ടെങ്കിൽ അത് ഒന്നിലധികം ഗ്രൂപ്പുകളിലേക്ക് ഫോർവേഡ് ചെയ്യാൻ ഇനി സാധ്യമല്ല. ഒരു ഉപയോക്താവ് ഇതിനകം ഫോർവേഡ് ചെയ്യപ്പെട്ട ഒരു മെസേജ് മറ്റൊരു ഗ്രൂപ്പിലേക്ക് ഫോർവേഡ് ചെയ്യാൻ ശ്രമിക്കുകയാണെങ്കിൽ, "ഫോർവേഡ് മെസേജ് ഒരു ഗ്രൂപ്പ് ചാറ്റിലേക്ക് മാത്രമേ അയക്കാൻ കഴിയൂ" (Forwarded messages can only be sent to one group chat) എന്ന ഒരു അലേർട്ട് അവർക്ക് ലഭിക്കും.

     Also Read- മാർച്ച് 31 മുതൽ ഈ ഫോണുകളിൽ വാട്സ്ആപ്പ് പ്രവർത്തിക്കില്ല; വിശദാംശങ്ങൾ

    വാട്ട്സ്ആപ്പ് സന്ദേശം ഫോർവേഡ് ചെയ്യുന്നതിനുള്ള ഏറ്റവും പുതിയ നിയന്ത്രണമാണിത്. ഇന്ത്യയിലും വിദേശത്തും പ്രചരിക്കുന്ന വ്യാജ മെസേജുകളുടെ വ്യാപനവുമായി ബന്ധപ്പെട്ടാണിതെന്നും പറയുന്നു. പുതിയ സിംഗിൾ ഗ്രൂപ്പ് ഫോർവേഡ് പരിമിതി ചില ആൻഡ്രോയിഡ് ബീറ്റ ടെസ്റ്ററുകളിൽ നടപ്പിലാക്കിയിരുന്നെങ്കിലും ഇപ്പോൾ ഇത് കൂടുതൽ ബീറ്റ ടെസ്റ്ററുകളിലും iOS ബീറ്റ ടെസ്റ്ററുകളിലേക്കും വ്യാപിപ്പിക്കുകയാണെന്ന് WABetaInfo റിപ്പോർട്ടിൽ പറയുന്നു.

    2018ൽ വാട്ട്‌സ്ആപ്പ് ഒരു ഉപയോക്താവിന് മെസേജ് ഫോർവേഡ് ചെയ്യാൻ കഴിയുന്ന ആളുകളുടെ എണ്ണം അഞ്ചായി പരിമിതപ്പെടുത്തിയിരുന്നു. ഇത് ഇന്ത്യയിലാണ് ആദ്യമായി ആരംഭിച്ചത്. 2019 ജനുവരിയിൽ ആഗോളതലത്തിലേയ്ക്കും വ്യാപിപ്പിച്ചു.

     Also Read- ഗൂഗിൾ പ്ലേസ്റ്റോറിന് പകരമായി സ്വന്തം ആപ്പ് സ്റ്റോർ അവതരിപ്പിക്കാനൊരുങ്ങി റഷ്യ

    വാട്ട്‌സ്ആപ്പ് അടുത്തിടെ പുതിയ വോയ്‌സ് മെസേജ് ഫീച്ചറും അവതരിപ്പിച്ചിരുന്നു. ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ജനങ്ങൾ ഉപയോഗിക്കുന്ന ആപ്ലിക്കേഷനാണ് വാട്‌സാപ്പ്. ഇപ്പോള്‍ വിപണിയില്‍ ലഭ്യമായ മിക്ക ഡിവൈസുകളിലും വാട്സ്ആപ്പ് പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍, പഴയതോ കാലാഹരണപ്പെട്ടതോ ആയ സോഫ്‌റ്റ്വെയര്‍ പതിപ്പുകളില്‍ ഇനി വാട്‌സ്ആപ്പ് ഉപയോഗിക്കാന്‍ കഴിയില്ല.

    ആന്‍ഡ്രോയിഡ്, ഐഒഎസ്, kaiOS എന്നിവയുടെ ചില പ്രത്യേക പതിപ്പുകളില്‍ പ്രവര്‍ത്തിക്കുന്ന ഒരു ഫോണിലും മാര്‍ച്ച് 31 മുതല്‍ വാട്സ്ആപ്പ് ഉപയോഗിക്കാന്‍ കഴിയില്ലെന്ന് കമ്പനി വ്യക്തമാക്കിയിരുന്നു. ഇതേക്കുറിച്ചുള്ള വിശദാംശങ്ങള്‍ വാട്‌സ്ആപ്പ് അതിന്റെ FAQ പേജില്‍ പങ്കുവെയ്ക്കുകയുണ്ടായി. നിങ്ങളുടെ ഫോണില്‍ ആന്‍ഡ്രോയിഡ് 4.1 പതിപ്പോ അതിനേക്കാള്‍ പുതിയ പതിപ്പുകളോ ഇല്ലാത്ത പക്ഷം വാട്‌സ്ആപ്പിന്റെ പ്രവര്‍ത്തനം നിലയ്ക്കും. ഐഒഎസ് 10 പതിപ്പിലോ അതിനേക്കാൾ പുതിയ പതിപ്പുകളിലോ പ്രവർത്തിക്കുന്ന ഫോണുകൾ ഉപയോഗിക്കുന്നവർക്ക് വാട്‌സ്ആപ്പ് തുടർന്നും ലഭ്യമാകും. iOS 15 എന്ന പതിപ്പാണ് ആപ്പിൾ ഇപ്പോൾ വാഗ്ദാനം ചെയുന്നത്.
    Published by:Arun krishna
    First published: