ഇന്റർഫേസ് /വാർത്ത /Money / WhatsApp Pay | ഡിജിറ്റൽ പണമിടപാടുകൾക്ക് 51 രൂപ ക്യാഷ്ബാക്ക് വാഗ്ദാനവുമായി വാട്സ്ആപ്പ് പേ; വിശദാംശങ്ങൾ അറിയാം

WhatsApp Pay | ഡിജിറ്റൽ പണമിടപാടുകൾക്ക് 51 രൂപ ക്യാഷ്ബാക്ക് വാഗ്ദാനവുമായി വാട്സ്ആപ്പ് പേ; വിശദാംശങ്ങൾ അറിയാം

WhatsApp Web

WhatsApp Web

ക്യാഷ്ബാക്ക് ഉറപ്പാണെങ്കിലും നിങ്ങൾക്ക് ഇത് അഞ്ച് തവണ മാത്രമേ ലഭിക്കൂ.

  • Share this:

ഗൂഗിൾ പേ (Google Pay), പേടിഎം (Paytm) തുടങ്ങി ഇന്ത്യയിൽ പ്രചാരത്തിലുള്ള ഡിജിറ്റൽ പേയ്മെൻ്റ്' ആപ്പുകളുടെ ശ്രേണിയിൽ പുതിയതാണ് വാട്സാപ്പ് പേ (WhatsApp Pay). എന്നാൽ ഉപയോക്താക്കളുടെ എണ്ണത്തിന്റെ കാര്യത്തിൽവാട്സാപ് പേ എതിരാളികളെക്കാൾ വളരെയധികം പിറകിലാണ്. അത്കൊണ്ട് തന്നെ ആളുകളെ കൂട്ടാനുള്ള പുതിയ വഴികളുമായി എത്തിയിരിക്കുകയാണ് വാട്സാപ്പ്.

പണമിടപാട് നടത്തുന്ന ഉപയോക്താക്കൾക്കായി 51 രൂപ ക്യാഷ്ബാക്ക് (Cashback) അവതരിപ്പിച്ചിരിക്കുകയാണ് ഫേസ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള ഇൻസ്റ്റന്റ് മെസേജിംഗ് ആപ്പ് ആയ വാട്സാപ്പ്. വാട്ട്‌സ്ആപ്പിന്റെ ആൻഡ്രോയിഡ് ബീറ്റ പതിപ്പ് 2.21.20.3 ലാണ് ക്യാഷ്ബാക്ക് ഓപ്ഷൻ വരുന്നത്. ആൻഡ്രോയിഡിലെ വാട്ട്‌സ്ആപ്പ് ബീറ്റ ആപ്പ് ചാറ്റ് ലിസ്റ്റിന് മുകളിൽ “പണം തരൂ, 51 രൂപ ക്യാഷ്ബാക്ക് നേടൂ” എന്ന സന്ദേശമുള്ള ഒരു ബാനർ പ്രദർശിപ്പിക്കാൻ തുടങ്ങി. വ്യത്യസ്‌ത കോൺടാക്‌റ്റുകളിലേക്ക് പണം അയയ്‌ക്കുന്നതിലൂടെ നിങ്ങൾക്ക് അഞ്ച് തവണ വരെ 51 രൂപയുടെ ക്യാഷ്ബാക്ക് ലഭിക്കും. ഈ ക്യാഷ്ബാക്ക് ഓഫർ നേടാൻ ഇടപാട് നടത്തേണ്ട തുകയ്ക്ക് വാട്ട്‌സ്ആപ്പ് പരിധി നിശ്ചയിച്ചിട്ടില്ല.

51 രൂപ ക്യാഷ്ബാക്ക് ആൻഡ്രോയിഡ് ഉപയോക്താക്കൾക്ക് മാത്രമേ ലഭ്യമാകുകയുള്ളൂ. കഴിഞ്ഞ മാസമാണ് വാട്‌സ്ആപ്പ് യുപിഐ അധിഷ്‌ഠിത പേയ്‌മെന്റ് സേവനത്തിൽ ക്യാഷ്ബാക്ക് പരീക്ഷിക്കാൻ തുടങ്ങിയത്.

ക്യാഷ്ബാക്ക് ഉറപ്പാണെങ്കിലും നിങ്ങൾക്ക് ഇത് അഞ്ച് തവണ മാത്രമേ ലഭിക്കൂ. ഈ ഫീച്ചർ ബീറ്റ ഉപയോക്താക്കൾക്കും ആൻഡ്രോയിഡിലും മാത്രമേ ലഭ്യമാകൂ എന്ന കാര്യവും ശ്രദ്ധിക്കണം. വൈകാതെ ഇന്ത്യയിലെ എല്ലാ ഉപയോക്താക്കൾക്കും ഈ ഓഫർ വാട്സാപ്പ് ലഭ്യമാക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.

അടുത്തിടെ ഫിൻടെക്ക്കമ്പനികളിലെ പ്രമുഖരായ പേടിഎം ഒരു ലക്ഷം രൂപ വരെയുള്ള ക്യാഷ്ബാക്ക് ഓഫര്‍ ഉപഭോക്താക്കൾക്കായി അവതരിപ്പിച്ചിരുന്നു. ഒക്ടോബർ 14 നാണ് ഈ ബമ്പര്‍ പദ്ധതി Paytm ആരംഭിച്ചത്. ഈ ഓഫര്‍ വഴി ദിവസവും ഉപഭോക്താക്കൾക്ക് ഒരു ലക്ഷം രൂപ വരെ ക്യാഷ്ബാക്ക് ലഭിക്കും. പേടിഎം ആപ്പിലൂടെ പണം അയയ്ക്കുകയോ ഓണ്‍ലൈന്‍ / ഓഫ്‌ലൈന്‍ പേയ്‌മെന്റുകള്‍, റീചാര്‍ജുകള്‍ തുടങ്ങിയവ നടത്തുന്നതിലൂടെയോ കാഷ്ബാക്ക് നേടാനാവും.

ഈ ഓഫർ പ്രകാരം നവംബർ 14 വരെ ദിവസവും 10 ഭാഗ്യവാന്മാര്‍ക്ക് ഒരു ലക്ഷം രൂപ വീതം നേടാന്‍ അവസരമുണ്ട്. പുറമെ 10,000 പേർക്ക് 100 രൂപ വീതം കാഷ്ബാക്ക് ലഭിക്കും. വേറെ 10,000 പേർക്ക് 50 രൂപ വീതവും ലഭിക്കും. ഈ പദ്ധതിയ്ക്കായി കമ്പനി 100 കോടി രൂപയാണ് നീക്കിവെച്ചിരിക്കുന്നത്.

First published:

Tags: Cashback offer, WhatsApp pay, Whatsapp payment