• HOME
  • »
  • NEWS
  • »
  • money
  • »
  • Whatsapp | എന്താണ് വാട്സ്ആപ്പ് QR Code Scam?; പണം നഷ്ടപ്പെടാതിരിക്കാൻ ചെയ്യേണ്ടത് എന്ത്?

Whatsapp | എന്താണ് വാട്സ്ആപ്പ് QR Code Scam?; പണം നഷ്ടപ്പെടാതിരിക്കാൻ ചെയ്യേണ്ടത് എന്ത്?

പണം സ്വീകരിക്കാനല്ല, പണമടയ്ക്കാൻ മാത്രമാണ് ക്യുആർ കോഡ് സ്കാൻ ചെയ്യേണ്ടതെന്ന് അറിഞ്ഞിരിക്കണം.

qr-code

qr-code

  • Share this:
ഏറെ ജനപ്രിയമായ ഒരു മൊബൈൽ ആപ്പാണ് വാട്സ്ആപ്പ് (WhatsApp). ഇന്ത്യയിൽ മാത്രം 400 മില്യനിൽ അധികം ഉപഭോക്താക്കളാണ് വാട്സ് ആപ്പിനുള്ളത്. വാട്സ്ആപ്പ് അടുത്തിടെ അവതരിപ്പിച്ച യൂണിഫൈഡ് പേമെന്റ് ഇന്റർഫേസ് (Unified Payment Interface) അഥവാ യുപിഐ (UPI) സേവനത്തിനും മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. വാട്സ്ആപ്പും യുപിഐയും ഒന്നിച്ചപ്പോൾ അത് ഉപഭോക്താക്കൾക്കും ഏറെ പ്രയോജനകരമായി മാറി.

ഏറെ ജനപ്രിയമായതു കൊണ്ടു തന്നെ കള്ളൻമാരും തട്ടിപ്പുകാരും ഈ സേവനം ദുരുപയോ​ഗം ചെയ്യാനും തുടങ്ങിയതായുള്ള റിപ്പോർട്ടുകളും പുറത്തു വന്നിരുന്നു. വാട്സ്ആപ്പ് ക്യു ആർ കോഡ് ഉപയോ​ഗിച്ചാണ് പ്രധാനമായും തട്ടിപ്പുകൾ നടക്കുന്നത്. ഇത്തരം തട്ടിപ്പുകളെയാണ് വാട്സ്ആപ്പ് ക്യു ആർ കോഡ് സ്കാം (WhatsApp QR Code Scam) എന്ന് വിളിക്കുന്നത്. എന്നാൽ ഇതിനെതിരെ ജാ​ഗ്രത പുലർത്തിയാൽ കീശയിലെ കാശ് കാലിയാകാതെ സൂക്ഷിക്കാം.

എങ്ങനെയാണ് വാട്സ്ആപ്പ് ക്യു ആർ കോഡ് സ്കാം നടക്കുന്നത്? എന്തെല്ലാം ശ്രദ്ധിക്കണം?

ഓൺലൈനായി സാധനങ്ങൾ വാങ്ങുമ്പോളോ പണമിടപാടുകൾ നടത്തുമ്പോളോ നിങ്ങളുടെ ബാങ്ക് അക്കൗണ്ട് സംബന്ധിച്ച വിവരങ്ങളോ ക്യു ആർ കോഡോ നൽകാൻ ചിലർ ആവശ്യപ്പെട്ടേക്കാം. നിങ്ങൾക്ക് ആർക്കെങ്കിലും പണം നൽകേണ്ടി വന്നാലാണ് സാധാരണയായി ക്യുആർ കോഡ് വേണ്ടിവരിക. പണം ഇങ്ങോട്ട് സ്വീകരിക്കുന്നതിന് നിങ്ങൾക്ക് മറ്റൊരാളുടെ ക്യുആർ കോഡ് ആവശ്യമില്ല. അതായത്, പണം സ്വീകരിക്കാനല്ല, പണമടയ്ക്കാൻ മാത്രമാണ് ക്യുആർ കോഡ് സ്കാൻ ചെയ്യേണ്ടതെന്ന് അറിഞ്ഞിരിക്കണം.

എന്നാൽ തട്ടിപ്പുകാർ വാട്ട്‌സ്ആപ്പ് വഴി അവരുടെ ക്യുആർ കോഡുകൾ പങ്കിടുകയും തുടർന്ന് പണം അയയ്ക്കാൻ ഇരകളെ കുടുക്കുകയും ചെയ്യുന്നു. നഗരങ്ങളിലുടനീളം ഇത്തരം കേസുകളിൽ പെട്ടെന്നുള്ള വർധനയുണ്ടായിട്ടുണ്ട്. മിക്ക കേസുകളിലും, ഓൺലൈനിൽ ഫർണിച്ചറുകളോ മറ്റ് സാധനങ്ങളോ വിൽക്കുന്നതിന് പരസ്യങ്ങൾ പോസ്റ്റ് ചെയ്തവരെയാണ് തട്ടിപ്പുകാർ സമീപിക്കുന്നത്. അവരുടെ ക്യു ആർ കോഡ് നിങ്ങളുമായി പങ്കിടുന്നതു വഴി പണം സ്വീകരിക്കുന്നതിനുപകരം, തട്ടിപ്പുകാരന് നിങ്ങളിൽ നിന്ന് പണം മോഷ്ടിക്കാൻ കഴിയും.

ഓരോ അക്കൗണ്ടിനും പ്രത്യേകം ക്യുആർ കോഡുകൾ ഉണ്ടാകും. ഏതെങ്കിലും അജ്ഞാത ഉറവിടമോ ആളുകളോ നിങ്ങളുമായി അവരുടെ ക്യുആർ കോഡ് പങ്കിടുന്നുണ്ടെങ്കിൽ, പണം അയയ്‌ക്കുന്നതിന് മുമ്പ് നിങ്ങൾ അത് നന്നായി പരിശോധിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക. പണം അയക്കുന്നതിനു മുൻപ് തുക കൃത്യമാണെന്നും ഉറപ്പു വരുത്തുക.

വാട്സ്ആപ്പ് ജനപ്രിയവും രാജ്യത്തുടനീളം വ്യാപകമായി ഉപയോഗിക്കപ്പെടുന്നതുമായ ആപ്പാണ്. എന്നാൽ ഇത്തരം സംഭവങ്ങൾ ആപ്പിന്റെ ജനപ്രീതി കുറയുന്നതിനേ കാരണമാകൂ. ഇത്തരം തട്ടിപ്പുകളിൽ അകപ്പെടുന്നില്ല എന്ന് ഓരോ ഉപഭോക്താവും സ്വയം ഉറപ്പ് വരുത്തേണ്ടതുണ്ട്.

ഗൂഗിൾ പേ (Google Pay), പേടിഎം (Paytm) തുടങ്ങി ഇന്ത്യയിൽ പ്രചാരത്തിലുള്ള ഡിജിറ്റൽ പേയ്മെൻ്റ് ആപ്പുകളുടെ ശ്രേണിയിൽ ഏറ്റവും പുതിയതാണ് യുപിഐ സേവനം ഉപയോ​ഗപ്പെടുത്തിക്കൊണ്ടുള്ള വാട്സാപ്പ് പേ (WhatsApp Pay). എന്നാൽ ഉപയോക്താക്കളുടെ എണ്ണത്തിന്റെ കാര്യത്തിൽവാട്സാപ് പേ എതിരാളികളെക്കാൾ വളരെയധികം പിന്നിലാണ്. അത്കൊണ്ട് തന്നെ ആളുകളെ കൂട്ടാനുള്ള പുതിയ വഴികൾ പരീക്ഷിക്കുകയാണ് വാട്സ്ആപ്പ്.
Published by:Anuraj GR
First published: