• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

വാട്ട്സ്‌ആപ്പ് ചോർത്തിയ വിവരങ്ങൾ ഇനി നിങ്ങൾക്കറിയാം!


Updated: May 15, 2018, 3:45 PM IST
വാട്ട്സ്‌ആപ്പ്  ചോർത്തിയ വിവരങ്ങൾ ഇനി നിങ്ങൾക്കറിയാം!

Updated: May 15, 2018, 3:45 PM IST
ഫേസ്ബുക്കും, ട്വിറ്ററും മാത്രമല്ല, ഉപഭോക്താവിന്റെ ഡേറ്റ വാട്ട്സ്‌ആപ്പ് ശേഖരിക്കുന്നുണ്ട്. എന്നാൽ ഈ പേരുദോഷം മറികടക്കാൻ പുതിയ സവിശേഷതകളുമായി എത്തിയിരിക്കുകയാണ് വാട്ട്സ്‌ആപ്പ്. ഉപഭോക്താവിനെ കുറിച്ച് വാട്ട്സ്‌ആപ്പ് എന്തൊക്കെ ഡേറ്റ ശേഖരിച്ചുവെന്നത് ഉപഭോക്താവിനു തന്നെ പരിശോധിക്കാനാകും.

ഫേസ്ബുക്ക് ഉൾപ്പെടെയുള്ള സമൂഹമാധ്യമങ്ങളുടെ ഡേറ്റ കടന്നുകയറ്റങ്ങൾക്കെതിരെ യൂറോപ്യൻ യൂണിയൻ മെയ് 25ന് 'യൂറോപ്യൻ ജനറൽ ഡേറ്റ പ്രൊട്ടക്ഷൻ റെഗുലേഷൻ' നടപ്പാക്കാൻ ഒരുങ്ങിയിരിക്കുകയാണ്. ഇതിനു മുന്നോടിയായിട്ടാണ് തങ്ങൾ ശേഖരിക്കുന്ന വിവരങ്ങൾ ഉപഭോക്താക്കൾക്കു പരിശോധിക്കാൻ വാട്ട്സ്‌ആപ്പ് സൗകര്യമൊരുക്കുന്നത്.

വാട്ട്സ്‌ആപ്പ് ബീറ്റ ഉപഭോക്താക്കൾക്കു മാത്രമാണ് ഈ സൗകര്യം ലഭിക്കുക. ആൻഡ്രോയിഡ് വേർഷനായ 2.18.138ലൂടെ പുതിയ സവിശേഷതകൾ ഉപഭോക്താക്കൾക്കു ലഭിക്കും. അതേസമയം അപ്ഡേറ്റ് ഉപയോഗിച്ച് സ്വകാര്യ വിവരങ്ങൾ ശേഖരിക്കാൻ പുതിയ അവകാശങ്ങൾ ആവശ്യപ്പെട്ടിട്ടില്ലെന്ന് വാട്ട്സ്‌ആപ്പ് പറയുന്നു.

ഇതിനൊക്കെപ്പുറമെ ഒന്നരക്കോടിയോളം വരുന്ന ഉപഭോക്താക്കള്‍ക്കായി മറ്റ് ചില സവിശേഷതകളും വാട്ട്സ്‌ആപ്പ് കൊണ്ടുവന്നിട്ടുണ്ട്. വാട്ട്സ്‌ആപ്പ് സന്ദേശങ്ങൾ വേഗത്തിൽ തിരയുന്നതിനും വായിക്കാത്തവ, ഗ്രൂപ്പ് മെസേജ്, ബ്രോഡ്കാസ്റ്റ് ലിസ്റ്റ് എന്നിങ്ങനെ തരംതിരിക്കുന്നതിനും ചാറ്റ് ഫിൽറ്റർ എന്ന സവിശേഷതയും കൊണ്ടു വന്നിട്ടുണ്ട്. സെർച്ച് എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുമ്പോൾ ലഭിക്കുന്ന ഫിൽറ്റർ എന്ന ഐക്കൺ വഴി സന്ദേശങ്ങൾ ഫിൽറ്റർ ചെയ്യാം. വാട്ട്സ്‌ആപ്പ് ചാറ്റ് വേഗത്തിൽ തുറക്കുന്നതിനുള്ള സവിശേഷതയും വാട്ട്സ്‌ആപ്പ് കൊണ്ടുവന്നിട്ടുണ്ട്.
First published: May 15, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍