• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

വാട്ട്സ്ആപ്പ് സന്ദേശങ്ങള്‍ ചോരാത്തതിന് പിന്നില്‍

gopika.gs | news18
Updated: April 16, 2018, 6:22 PM IST
വാട്ട്സ്ആപ്പ് സന്ദേശങ്ങള്‍ ചോരാത്തതിന് പിന്നില്‍
gopika.gs | news18
Updated: April 16, 2018, 6:22 PM IST
വാഷിങ്ടൻ: ഫേസ്ബുക്ക് ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ന്ന വാര്‍ത്ത എല്ലാവരിലും ആശങ്കയുളവാക്കുന്നുണ്ട്. സാമൂഹികമാധ്യമങ്ങള്‍ സുരക്ഷിതമാണോയെന്ന ചര്‍ച്ച വ്യാപകമാകുന്നതിനിടെ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് വാട്ട്സാപ്പ്. ഉപയോക്താക്കളുടെ നാമമാത്ര വിവരങ്ങൾ മാത്രമേ ശേഖരിക്കാറുള്ളു എന്നും രണ്ടുപേർ തമ്മിൽ കൈമാറുന്ന സന്ദേശങ്ങൾ മൂന്നാമതൊരാൾക്ക് ലഭ്യമാകില്ലെന്നും വാട്ട്സ്ആപ്പ്.

വാട്ട്സാപ്പിലുള്ള വിവരങ്ങള്‍ ചോരുന്നു എന്ന വാർത്തകൾക്കെതിരായാണ് വാട്ട്സാപ്പ് രംഗത്തെത്തിയത്. ഇരുപതു കോടി ഉപയോക്താക്കളുള്ള വാട്ട്സ്ആപ്പ്, ഇവരുടെ നാമമാത്ര വിവരങ്ങള്‍ മാത്രമെ സൂക്ഷിക്കുന്നുള്ളു.

മറ്റുള്ളവര്‍ക്ക്‌ മനസ്സിലാകാത്ത വിധത്തില്‍ രഹസ്യ കോഡുകളായാണ് വാട്ട്സ്ആപ്പിൽ വരുന്ന മെസേജുകളും മറ്റും സൂക്ഷിക്കുന്നത്. അതിനാൽ വാട്ട്സ്ആപ്പ് വഴി പ്രചരിക്കുന്ന സന്ദേശങ്ങൾ ഒരു തരത്തിലും ചോരില്ലെന്ന് ഉറപ്പു നൽകുകയാണ്.

ഉപയോക്താക്കളുടെ സ്വകാര്യതയ്ക്കും സുരക്ഷയ്ക്കും വാട്സാപ്പ് എപ്പോഴും മുൻതൂക്കം നൽകാറുണ്ടെന്നും വാട്സാപ്പിന്റെ വക്താവ് മാധ്യമങ്ങളോടു പറഞ്ഞു.
First published: April 8, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍