നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money
  • »
  • WhatsApp joinable group calls| ഇനി എപ്പോൾ വേണമെങ്കിലും ഗ്രൂപ്പ് കോളിൽ കയറാം; വാട്സ്ആപ്പിന്റെ പുതിയ ഫീച്ചർ

  WhatsApp joinable group calls| ഇനി എപ്പോൾ വേണമെങ്കിലും ഗ്രൂപ്പ് കോളിൽ കയറാം; വാട്സ്ആപ്പിന്റെ പുതിയ ഫീച്ചർ

  പുതിയ ഫീച്ചറിനൊപ്പം ഒരു കോളിൽ ആരെല്ലാമുണ്ടെന്ന് കാണാൻ കഴിയുന്ന കോൾ വിവര സ്ക്രീനും അവതരിപ്പിച്ചിട്ടുണ്ട്.

  Screengrab

  Screengrab

  • Share this:
   ഗ്രൂപ്പ് കോളിൽ പുതിയ ഫീച്ചറുമായി വാട്സ്ആപ്പ്. ജോയിനബിൾ കോൾസ് എന്ന ഫീച്ചർ ആണ് അവതരിപ്പിച്ചിരിക്കുന്നത്. ഗ്രൂപ്പ് വോയ്സ് കോൾ അല്ലെങ്കിൽ വീഡിയോ കോൾ തുടങ്ങിയതിന് ശേഷം അതിൽ ചേരാൻ സഹായിക്കുന്നതാണ് പുതിയ ഫീച്ചർ.

   ഉപയോക്താക്കൾ‌ക്ക് ഫോൺ‌ റിംഗുചെയ്യുമ്പോൾ‌ കോൾ‌ നഷ്‌ടമായാലും ഗ്രൂപ്പ് കോളിൽ‌ ചേരാൻ പുതിയ ഫീച്ചർ സഹായിക്കും. മാത്രമല്ല, കോൾ തുടരുന്നതിനിടയിൽ ഡ്രോപ്പ്-ഓഫ് ചെയ്യാനും ആവശ്യമെങ്കിൽ വീണ്ടും ഗ്രൂപ്പ് കോളിൽ ചേരാനും കഴിയും എന്നതാണ് പ്രത്യേകത. വാട്സ്ആപ്പിന്റെ ‘Calls’ ടാബിൽ നിന്ന് ക്ഷണിക്കപ്പെട്ട ഗ്രൂപ്പ് കോളുകളിലേക്ക് ചേരാം.

   പുതിയ ഫീച്ചർ ഫെയ്സ്ബുക്ക് സിഇഒ മാർക്ക് സുക്കർബർഗ് തന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലൂടെ പങ്കുവെച്ചിട്ടുണ്ട്. പുതിയ ഫീച്ചറിനൊപ്പം ഒരു കോളിൽ ആരെല്ലാമുണ്ടെന്ന് കാണാൻ കഴിയുന്ന കോൾ വിവര സ്ക്രീനും അവതരിപ്പിച്ചിട്ടുണ്ട്. കോളിലേക്ക് ക്ഷണിച്ചതും എന്നാൽ കോളിൽ ചേരാത്തതുമായി ആളുകളെയും ഇതിൽ കാണിക്കും.

   ഇതുവരെ വാട്സ്ആപ്പ് ഗ്രൂപ്പ് കോളിനിടയിൽ പുറത്തു പോയാൽ വീണ്ടും ചേരണമെങ്കിൽ വീണ്ടും വിളിക്കേണ്ടിയിരുന്നു. മാത്രമല്ല, കോൾ അറ്റൻഡ് ചെയ്യാൻ സാധിച്ചില്ലെങ്കിലും വീണ്ടും കോൾ ചെയ്യണം. പുതിയ ഫീച്ചർ വരുന്നതോടെ വാട്സ്ആപ്പ് ഗ്രൂപ്പ് കോൾ കൂടുതൽ ജനപ്രിയമാകുമെന്ന് ഉറപ്പാണ്.
   You may also like:WhatsApp| വാട്സ് ആപ്പിൽ ആരെങ്കിലും നിങ്ങളെ ബ്ലോക്ക് ചെയ്തിട്ടുണ്ടോ? അറിയാൻ വഴിയുണ്ട്

   പുതിയ ഫീച്ചറിൽ ഉപയോക്താവിന്റെ സൗകര്യം അനുസരിച്ച് കോളിൽ കയറാനും ഇറങ്ങിപ്പോകാനും കഴിയും. ഇറങ്ങിപ്പോയ കോളിൽ വീണ്ടും ജോയിൻ ചെയ്യാനും സാധിക്കും. പുതിയ അപ്ഡേറ്റ് ആൻഡ്രോയ്ഡ്, ഐഒഎസ് ഫോണുകളിൽ ഉടൻ എത്തും.

   ഫെയ്സ്ബുക്ക് ഉടമസ്ഥതയിലുള്ള വാട്സ്ആപ്പിന് 2.5 ബില്യൺ ഉപഭോക്താക്കളുണ്ടെന്നാണ് ബിസിനസ്സ് ഓഫ് ആപ്സ് റിപ്പോർട്ട് പറയുന്നത്.
   Published by:Naseeba TC
   First published:
   )}