• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

പേടിഎമ്മിന് എട്ടിന്‍റെ പണിയുമായി വാട്‌സ്ആപ്പ്

News18 Malayalam
Updated: April 2, 2018, 10:11 PM IST
പേടിഎമ്മിന് എട്ടിന്‍റെ പണിയുമായി വാട്‌സ്ആപ്പ്
News18 Malayalam
Updated: April 2, 2018, 10:11 PM IST
വാട്‌സ്ആപ്പ് പണം കൈമാറാനുള്ള സൌകര്യമേര്‍പ്പെടുത്തുന്നുവെന്ന വാര്‍ത്തയ്ക്ക് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. ഇപ്പോഴിതാ, പ്രമുഖ പേമെന്‍റ് ആപ്പായ പേടിഎമ്മിന് വാട്‌സ്ആപ്പിന്‍റെ വക എട്ടിന്‍റെ പണിയും വരുന്നു. ക്യൂ ആര്‍ കോഡ് സ്‌കാന്‍ ചെയ്ത് പണം കൈമാറ്റം ചെയ്യാനാകുന്ന ഫീച്ചറാണ് വാട്‌സ്ആപ്പ് പുതിയതായി അവതരിപ്പിക്കുന്നത്. പേടിഎമ്മിന്‍റെ പ്രധാന പ്രത്യേകതകളിലൊന്നാണ് ഇത്. അതുകൊണ്ടുതന്നെ വാട്‌സ്ആപ്പും ഈ രംഗത്ത് കൈവെക്കുന്നത് പേടിഎമ്മിന് കനത്ത തിരിച്ചടിയാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. "സെന്‍ഡ് ടു യുപിഐ ഐഡി" എന്ന ഓപ്ഷനൊപ്പമാണ് പുതിയ ക്യൂ ആര്‍ കോഡ് സ്‌കാന്‍ ചെയ്യാനുള്ള സൌകര്യം വാട്‌സ്ആപ്പ് ഒരുക്കുന്നത്. തുടക്കത്തില്‍ ആന്‍ഡ്രോയ്ഡ് ഉപയോക്താക്കളിലായിരിക്കും വാട്‌സ്ആപ്പിന്‍റെ ഈ സേവനം ലഭ്യമാകുക. ഗൂഗിള്‍ പ്ലേ ബീറ്റയിലെ വാട്‌സ്ആപ്പ് 2.18.93 പതിപ്പിലാണ് ക്യൂ ആര്‍ കോഡ് പേമെന്‍റ് ഉള്ളത്.
First published: March 27, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...