• HOME
  • »
  • NEWS
  • »
  • money
  • »
  • വാട്സ്ആപ്പ് ഉപഭോക്താക്കളുടെ ശ്രദ്ധയ്ക്ക്; ഈ ചെറിയ ട്രിക്ക് മതി; നിങ്ങളുടെ ഫോൺ ഹാക്ക് ചെയ്യപ്പെടാതെ നോക്കാം

വാട്സ്ആപ്പ് ഉപഭോക്താക്കളുടെ ശ്രദ്ധയ്ക്ക്; ഈ ചെറിയ ട്രിക്ക് മതി; നിങ്ങളുടെ ഫോൺ ഹാക്ക് ചെയ്യപ്പെടാതെ നോക്കാം

നിങ്ങളുടെ വാട്സ്ആപ്പ് അക്കൗണ്ടിൽ‌ ടു സ്റ്റെപ്പ് വെരിഫിക്കേഷൻ സെറ്റ് അപ്പ് ചെയ്തിരിക്കുന്നതിനാൽ ഹാക്കർക്ക് നിങ്ങളുടെ വാട്സ്ആപ്പ് സെറ്റ് ചെയ്യുന്നതിന് കഴിയാതെ വരുന്നു.

News18

News18

  • Last Updated :
  • Share this:
    ഫേസ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള വാട്സ്ആപ്പിന് സുരക്ഷ, സ്വകാര്യത പ്രശ്നങ്ങൾ നിരവധിയാണ്. ഇത് പല തവണ വാർത്തകളാവുകയും ചെയ്തിട്ടുണ്ട്. 160 കോടി ഉപഭോക്താക്കളാണ് വാട്സ്ആപ്പിനുള്ളത്.

    നിങ്ങളോരോരുത്തരും ഉൾപ്പെടെയുള്ള ഉപഭോക്താക്കളുടെ സ്വകാര്യതയും സുരക്ഷയും പ്രശ്നത്തിലാണ്. ഹാക്കർമാരുടെ ആക്രമണത്തിൽ നിന്ന് ഫോണിനെ രക്ഷിക്കാൻ വാട്സ്ആപ്പിൽ ഒരു ട്രിക്കുണ്ട്. ഇതുവരെ നിങ്ങൾ ചെയ്തിട്ടില്ലാത്ത ആ എളുപ്പ വഴി ഇതാണ്.

    also read:ഇത് ഇന്ത്യയുടെ സ്വന്തം വാട്സാപ്പ്; സർക്കാർ ജീവനക്കാർക്കായി 'ജിംസ്' വരുന്നു

    • ആദ്യം ഫോണിൽ വാട്സ്ആപ്പ് തുറക്കുക

    • സെറ്റിംഗ്സിൽ ചെന്നിട്ട് അക്കൗണ്ട് ക്ലിക്ക് ചെയ്യുക.

    • ഇതിലെ ടു സ്റ്റെപ്പ് വെരിഫിക്കേഷൻ എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക.

    • ഇതിലെ ഇനാബിൾ എന്ന എന്ന ഓപ്ഷന്‍ ക്ലിക്ക് ചെയ്യുക.

    • ആറു ഡിജിറ്റ് പിൻ സെറ്റ് ചെയ്യുക. നിങ്ങൾക്ക് വേണ്ടുന്ന ഏത് സമയത്തും ഏത് ഫോണിലും വാട്ട്‌സ്ആപ്പ് സജ്ജീകരിക്കാൻ ഇത് നിങ്ങളെ സഹായിക്കും.


    ഈ പിൻ സജ്ജീകരിച്ചതിനുശേഷം, നിങ്ങൾക്ക് ഓപ്ഷണലായി ഒരു ഇമെയിൽ വിലാസം നൽകാനും കഴിയും. ഇനി ആറക്ക പിൻ മറന്നുപോയാൽ ടു സ്റ്റെപ്പ് വെരിഫിക്കേഷൻന് റീസെറ്റ് ചെയ്യുന്നതിനായി ഒരു ലിങ്ക് വാട്സ്ആപ്പ് ഈ മെയിലിലേക്ക് അയക്കും.

    നിങ്ങളുടെ വാട്സ്ആപ്പ് അക്കൗണ്ടിൽ‌ ടു സ്റ്റെപ്പ് വെരിഫിക്കേഷൻ സെറ്റ് അപ്പ് ചെയ്തിരിക്കുന്നതിനാൽ ഹാക്കറിന് നിങ്ങളുടെ വാട്സ്ആപ്പ് സെറ്റ് ചെയ്യുന്നതിന് കഴിയാതെ വരുന്നു.

    അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ട ഒരു ഉപയോക്താവ് വാട്ട്‌സ്ആപ്പ് തുറക്കുമ്പോൾ മാത്രമേ ഇക്കാര്യം അറിയുകയുള്ളു. അവരുടെ വാട്ട്‌സ്ആപ്പ് അക്കൗണ്ട് മറ്റൊരു ഉപകരണത്തിലേക്ക് മാറിയെന്നും തുടരുന്നതിന് അവർ ഇവിടെ വീണ്ടും പരിശോധിക്കേണ്ടതുണ്ടെന്നുമുള്ള സന്ദേശം ലഭിക്കും.

    ടു സ്റ്റെപ്പ് വെരിഫിക്കേഷൻ സ്ഥിരീകരിക്കാൻ നിങ്ങൾ അഭ്യർത്ഥിച്ചിട്ടുണ്ടെന്നും എന്നാൽ നിങ്ങൾ അത് ചെയ്തില്ലെന്നും പറയുന്ന ഒരു ഇമെയിൽ വാട്ട്‌സ്ആപ്പിൽ നിന്ന് ലഭിക്കുകയാണെങ്കിൽ, ആ ലിങ്കിൽ ക്ലിക്കുചെയ്യാതിരിക്കാൻ ഓർക്കുക. നിങ്ങളുടെ അക്കൗണ്ട് ഹാക്ക് ചെയ്യാനുള്ള ശ്രമമാണിത്.

    ആറക്ക പിൻ നമ്പർ വളരെ പ്രധാനപ്പെട്ടതാണ്. കാരണം നിങ്ങൾക്ക് ടു സ്റ്റെപ്പ് വെരിഫിക്കേഷൻ ഇനാബിൾ ആക്കിയിട്ടുണ്ടെങ്കിൽ ഈ പിൻ ഇല്ലാതെ അവസാനമായി വാട്ട്‌സ്ആപ്പ് ഉപയോഗിച്ച 7 ദിവസത്തിനുള്ളിൽ നിങ്ങളുടെ നമ്പർ വാട്ട്‌സ്ആപ്പിൽ വീണ്ടും സ്ഥിരീകരിക്കാൻ അനുവദിക്കില്ല.
    Published by:Gowthamy GG
    First published: