നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money
  • »
  • ഫെബ്രുവരി മുതൽ ചില ഫോണുകളിൽ വാട്സ്ആപ്പ് ലഭിക്കില്ല; ഫോണുകൾ ഏതൊക്കെയെന്ന് അറിയാം

  ഫെബ്രുവരി മുതൽ ചില ഫോണുകളിൽ വാട്സ്ആപ്പ് ലഭിക്കില്ല; ഫോണുകൾ ഏതൊക്കെയെന്ന് അറിയാം

  2020 ഫെബ്രുവരി 1 മുതല്‍ ആന്‍ഡ്രോയിഡ് 2.3.7 ജിഞ്ചര്‍ബ്രഡ് വേര്‍ഷനിലും ഐഒഎസ് 7 ലും ആപ്പ് ലഭ്യമാക്കേണ്ടെന്നാണ് വാട്‌സ്ആപ്പിന്റെ തീരുമാനം.

  News18

  News18

  • Share this:
   #രാഹുൽദാസ് എം.വി

   ആന്‍ഡ്രോയിഡ്, ഐ.ഒ.എസ് പ്ലാറ്റ്‌ഫോമുകളില്‍ പ്രവര്‍ത്തിക്കുന്ന ഫോണുകളില്‍ അടുത്ത വര്‍ഷം മുതല്‍ വാട്‌സ് ആപ്പ് ലഭ്യമാകില്ല. 2020 ഫെബ്രുവരി 1 മുതല്‍ ആന്‍ഡ്രോയിഡ് 2.3.7 ജിഞ്ചര്‍ബ്രഡ് വേര്‍ഷനിലും ഐഒഎസ് 7 ലും ആപ്പ് ലഭ്യമാക്കേണ്ടെന്നാണ് വാട്‌സ്ആപ്പിന്റെ തീരുമാനം. ഇതോടെ പഴയ ഫോണുകള്‍ ഉപയോഗിക്കുന്നവര്‍ വാട്‌സ് ആപ്പിനായി പുതിയ ഫോണുകളെ ആശ്രയിക്കേണ്ടിവരും.

   നിലവില്‍ ഭൂരിപക്ഷം വാട്‌സ് ആപ്പ് ഉപയോക്താക്കളും ആന്‍ഡ്രോയിഡിന്റെ ഏറ്റവും പുതിയ വേര്‍ഷന്‍ ഉപയോഗിക്കുന്നവരായതിനാല്‍ തീരുമാനം ഏറെപ്പേർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കില്ലെന്നാണ് വാട്‌സ് ആപ്പ് വ്യക്തമാക്കുന്നത്. ഐഒഎസ്7 ഓപ്പറേറ്റിംഗ് സിംസ്റ്റം സപ്പോര്‍ട്ട് ചെയ്യുന്ന ഐഫോണ്‍ ഉപയോഗിക്കുന്നവര്‍ക്കും ആന്‍ഡ്രോയിഡ് 2.3.7 വേര്‍ഷന്‍ ഉപയോഗിക്കുന്നവര്‍ക്കും മാത്രമാണ് അടുത്ത വര്‍ഷം മുതല്‍ വാട്‌സ്ആപ്പ് ലഭ്യമാകാതെ വരിക.

   ഇതനുസരിച്ച് അടുത്തവർഷം മുതൽ ഇത്തരം ഫോണുകളില്‍ പുതുതായി അക്കൗണ്ട് സൃഷ്ടിക്കാനോ സ്ഥിരീകരിക്കാനോ സാധിക്കില്ല. ഐഒഎസ്8ല്‍ പ്രവര്‍ത്തിക്കുന്ന ഫോണുകളില്‍ നിലവില്‍ വാട്‌സ് ആപ്പ് ലഭ്യമാകുമെങ്കിലും ഇവയിലും ഫെബ്രവരി മുതല്‍ വാട്‌സ് ആപ്പ് ഉപയോഗിക്കാന്‍ സാധിക്കില്ല.

   HONOR 20i Vs Realme 3 Pro: മികച്ച ഫോൺ തെരഞ്ഞെടുക്കാം

   First published:
   )}