ശ്രദ്ധിക്കുക, വാട്ട്സാപ്പിന്‍റെ പുതിയ അപ്ഡേറ്റിൽ പഴയ സന്ദേശങ്ങളും വീഡിയോയും ഡിലീറ്റ് ആകും

അഞ്ച് പേർക്കായി മെസേജ് ഫോർവേഡ് ചെയ്യാവുന്ന പുതിയ ഫീച്ചർ അടുത്ത അപ്ഡേറ്റിൽ വാട്ട്സാപ്പിൽ ഉണ്ടാകുമെന്ന് സൂചന

news18-malayalam
Updated: August 15, 2019, 10:42 PM IST
ശ്രദ്ധിക്കുക, വാട്ട്സാപ്പിന്‍റെ പുതിയ അപ്ഡേറ്റിൽ പഴയ സന്ദേശങ്ങളും വീഡിയോയും ഡിലീറ്റ് ആകും
News18
  • Share this:
ബാംഗ്ലൂർ : നിങ്ങളുടെ വാട്ട്‌സ്ആപ്പിൽ ആവശ്യമുള്ള സന്ദേശങ്ങളും വീഡിയോകളും ഫോട്ടോയുമൊക്കെ കഴിയുന്നത്ര വേഗത്തിൽ ഫോണിലോ മറ്റ് ഡ്രൈവുകളിലോ സേവ് ചെയ്തു മാറ്റുക. കാരണം വാട്ട്‌സ്ആപ്പിന്റെ പുതിയ പതിപ്പ് വാട്ട്‌സ്ആപ്പിലെ എല്ലാ സന്ദേശങ്ങളും ഡാറ്റയും ഡിലീറ്റ് ചെയ്യും.

അഞ്ച് പേർക്കായി മെസേജ് ഫോർവേഡ് ചെയ്യാവുന്ന പുതിയ ഫീച്ചർ അടുത്ത അപ്ഡേറ്റിൽ വാട്ട്സാപ്പിൽ ഉണ്ടാകുമെന്ന് സൂചന. വാട്ട്‌സാപ്പ് അപ്ഡേറ്റ് ഒരു വർഷം പഴക്കമുള്ള ഡാറ്റ ഇല്ലാതാക്കുമെന്ന് റിപ്പോർട്ടുണ്ടായിരുന്നു.

വാട്ട്സാപ്പ് പുതിയ അപ്‌ഡേറ്റ് ഉടൻ ഔദ്യോഗികമായി പുറത്തുവരുമെന്നാണ് ടെക് ലോകത്തെ വിദഗ്ധർ സൂചിപ്പിക്കുന്നത്. വൈകാതെ ആൻഡ്രോയ്ഡ്, ഐഫോൺ തുടങ്ങി എല്ലാ ഉപയോക്താക്കൾക്കും ഈ അപ്ഡേറ്റ് ലഭ്യമാകും. ഒരു വർഷത്തിലേറെയായുള്ള വാട്ട്സാപ്പ് ഡാറ്റ ബാക്കപ്പ് ഗൂഗിൾ ഡ്രൈവിലേക്ക് മാറ്റുന്നതാണ് ഉചിതമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.

വാട്ട്സാപ്പിലെ പഴയ ഡാറ്റ മിക്കവാറും ഫോണുകൾ തനിയെ ബാക്കപ്പ് ചെയ്യും. ഫോണിന് മെമ്മറി കുറവാണെങ്കിൽ മാത്രമായിരിക്കും ഇത് ഗൂഗിൾ ഡ്രൈവിലേക്ക് മാറ്റപ്പെടുന്നത്.

വാട്സ് ആപ്പ് സ്റ്റാറ്റസിലെ വീഡിയോയും ഫോട്ടോയും ഇനി ഡൗൺലോഡ് ചെയ്യാം; ഇങ്ങനെ ചെയ്താൽ മതി

വാട്ട്സാപ്പ് ഡാറ്റ ബാക്കപ്പ് ചെയ്യുന്നത് ഇങ്ങനെ

വാട്ട്‌സ്ആപ്പ് സെറ്റിങ്സിൽ പോയി ചാറ്റുകൾ> ചാറ്റ് ബാക്കപ്പ്> ബാക്കപ്പ് ക്ലിക്കുചെയ്യുക.
ഗൂഗിൾ ഡ്രൈവ് തിരഞ്ഞെടുക്കുന്നതിലൂടെ, നിങ്ങൾക്ക് ഒരു ബാക്കപ്പ് സൂക്ഷിക്കാൻ കഴിയും (വാട്ട്‌സ്ആപ്പ് ബാക്കപ്പിനായി ജിമെയിൽ അക്കൌണ്ട് ഉപയോഗിച്ച് ലോഗിൻ ചെയ്യുക, മിക്ക ഫയലുകളും ഗൂഗിൾ ഡ്രൈവിൽ ഓൺലൈനിൽ സംരക്ഷിക്കാൻ കഴിയും).
സമയക്രമം നിശ്ചയിച്ച് ഗൂഗിൾ ഡ്രൈവിൽ ബാക്കപ്പ് ചെയ്യാം(ഉദാഹരണത്തിന് ഡെയിലി, വീക്കിലി, മന്ത്ലി എന്നിങ്ങനെ)

അതേസമയം ഗൂഗിൾ ഡ്രൈവിൽ ബാക്കപ്പ് ചെയ്യുന്ന ഡാറ്റയ്ക്ക് വാട്ട്സാപ്പ് എൻഡ് ടു എൻഡ് സുരക്ഷ ലഭിക്കില്ല.
First published: August 15, 2019, 10:42 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading