• HOME
  • »
  • NEWS
  • »
  • money
  • »
  • WhatsApp | അയച്ച മെസ്സേജ് ഡിലീറ്റ് ചെയ്യാനുള്ള സമയ പരിധി രണ്ടര ദിവസമായി നീട്ടാനുള്ള നീക്കവുമായി വാട്ടസ്ആപ്പ്

WhatsApp | അയച്ച മെസ്സേജ് ഡിലീറ്റ് ചെയ്യാനുള്ള സമയ പരിധി രണ്ടര ദിവസമായി നീട്ടാനുള്ള നീക്കവുമായി വാട്ടസ്ആപ്പ്

2021 നവംബറിൽ മെറ്റായുടെ ഉടമസ്ഥതയിലുള്ള വാട്സാപ്പ് സന്ദേശങ്ങൾ ഡിലീറ്റ് ചെയ്യാനുള്ള സമയപരിധി ഏഴു ദിവസം വരെ നീട്ടുന്നതായുള്ള റിപ്പോർട്ടുകൾ വന്നിരുന്നു

  • Share this:
    അയച്ചുകഴിഞ്ഞ മെസ്സേജ് ഡിലീറ്റ് ചെയ്യാനുള്ള സമയപരിധി ഉയർത്താനുള്ള നീക്കവുമായി വാട്സ്ആപ്പ് (WhatsApp). ഏറ്റവും ജനപ്രിയമായ മെസേജിംഗ് ആപ്പാണ് മെറ്റായുടെ (Meta) ഉടമസ്ഥതയിലുള്ള വാട്ട്‌സ്ആപ്പ്. വാട്സാപ്പിൽ നിന്നും അയച്ചു കഴിഞ്ഞ സന്ദേശം ഡിലീറ്റ് (Delete Message) ചെയ്യാനുള്ള ഓപ്ഷൻ വാട്സ്ആപ് നൽകുന്നുണ്ട്.

    ഇതിലൂടെ അയച്ചു കഴിഞ്ഞ സന്ദേശം മായ്ച്ചു കളയാൻ സാധിക്കും. എന്നാൽ നിലവിൽ വളരെ ചുരുങ്ങിയ സമയ പരിധിയാണ് വാട്സാപ്പ് ഇതിനായി അനുവദിക്കുന്നത്. ഇതിൽ മാറ്റം വരുത്താനാണ് ഇപ്പോൾ വാട്സാപ്പിന്റെ നീക്കം.

    നിലവിൽ വാട്സാപ്പിൽ നിന്നും ഒരാൾക്ക് ഒരു സന്ദേശം അയച്ചു കഴിഞ്ഞാൽ ഒരു മണിക്കൂറും എട്ട് മിനിറ്റും 16 സെക്കൻഡും കൊണ്ട് ആ സന്ദേശം ഡിലീറ്റ് ചെയ്യാൻ വാട്സാപ്പ്  അനുവദിക്കുന്നത്.

    എന്നാൽ ഈ സമയ പരിധി കഴിഞ്ഞാൽ നിങ്ങൾ അയച്ച മെസേജുകൾ മറ്റുള്ളവർ കാണാത്ത വിധത്തിൽ നീക്കം ചെയ്യാൻ സാധിക്കില്ല. എന്നാൽ, പുതിയ റിപ്പോർട്ട് അനുസരിച്ച് മെസേജ് ഡിലീറ്റ് ചെയ്യാനുള്ള സമയപരിധി രണ്ട് ദിവസവും 12 മണിക്കൂറുമായി നീട്ടിയേക്കും.

    വാട്ട്‌സ്ആപ്പിന്റെ ആൻഡ്രോയിഡിനുള്ള ബീറ്റ പതിപ്പിൽ സന്ദേശം എല്ലാവരിൽ നിന്നും ഡിലീറ്റ് ചെയ്യുക  എന്ന ഓപ്ഷന്റെ സമയപരിധി നീട്ടാൻ നിർദ്ദേശിക്കുന്ന റഫറൻസുകളുണ്ടെന്ന് വാട്ട്‌സ്ആപ്പ് ട്രാക്കർ WABetaInfo റിപ്പോർട്ട് ചെയ്തു.

    ആൻഡ്രോയിഡ് ബീറ്റ പതിപ്പ് 2.22.410 പ്രകാരം വാട്ട്‌സ്ആപിൽ നിന്നും അയച്ചു സന്ദേശങ്ങൾ ഡിലീറ്റ് ചെയ്യാനുള്ള സമയപരിധി 2 ദിവസവും 12 മണിക്കൂറും ആയി നീട്ടാൻ നിർദ്ദേശിച്ചതായാണ് വാട്ട്‌സ്ആപ്പ് ട്രാക്കർ റിപ്പോർട്ട് ചെയ്യുന്നത്.

    അതായത്, വാട്സാപ്പിൽ മറ്റൊരു ഉപയോക്താവിന് അയച്ച സന്ദേശം പൂർണമായി ഡിലീറ്റ് ചെയ്യാൻ ഇനി മുതൽ ഉപയോക്താക്കൾക്ക് രണ്ടര ദിവസത്തെ സമയം ലഭിക്കും.

    എന്നാൽ മെസേജ് ഡിലീറ്റ് ചെയ്തു കഴിഞ്ഞാൽ, ആ മെസേജ് ആർക്കാണോ അയച്ചത്, അവർക്ക് മെസേജ് ഡിലീറ്റ് ആയിട്ടുണ്ടെന്ന നോട്ടിഫിക്കേഷൻ തുടർന്നും കാണാൻ സാധിക്കും.

    Also Read- 3D Printer | നിര്‍മ്മാണ മാലിന്യങ്ങള്‍ ഫര്‍ണിച്ചറുകളാക്കി മാറ്റുന്ന 3D പ്രിന്റര്‍ വികസിപ്പിച്ച് ഗുവാഹത്തി IITയിലെ ഗവേഷകസംഘം

    2021 നവംബറിൽ മെറ്റായുടെ ഉടമസ്ഥതയിലുള്ള വാട്സാപ്പ് സന്ദേശങ്ങൾ ഡിലീറ്റ് ചെയ്യാനുള്ള സമയപരിധി ഏഴു ദിവസം വരെ നീട്ടുന്നതായുള്ള റിപ്പോർട്ടുകൾ വന്നിരുന്നു.

    എന്നാൽ ഒരാഴ്ച മുൻപ് അയച്ച സന്ദേശം ഡിലീറ്റ് ചെയ്യാൻ അധികപേരും ആഗ്രഹിക്കുന്നില്ലെന്നും അതിനാൽ ഏഴ് ദിവസത്തെ സമയ പരിധി ആവശ്യമില്ലെന്നും WABetaInfo റിപ്പോർട്ട് ചെയ്യുന്നു.

    Facebook Messenger | ചാറ്റ് സ്ക്രീൻഷോട്ട് മറ്റാരെങ്കിലും പകർത്തിയാൽ ഉടൻ അറിയിപ്പ്; പുതിയ ഫീച്ചറുമായി ഫേസ്ബുക്ക്

    ഏറ്റവും കൂടുതൽ പ്രചാരമുള്ള മെസ്സേജിങ് ആപ്പായ വാട്സാപ്പിൽ അയച്ച മെസ്സേജ് ഡിലീറ്റ് ചെയ്യാനുള്ള സമയ പരിധി കൂട്ടുന്നത് ഉപയോക്താക്കൾക്ക് ഗുണം ചെയ്യും എന്നാണ് റിപ്പോർട്ടുകൾ.

    2018-ൽ ആണ് നിലവിലുള്ള ഡിലീറ്റ് ഓപ്ഷൻ ആദ്യമായി വാട്സ്ആപ് അവതരിപ്പിക്കുന്നത്. അതുവരെ, അയച്ച മെസേജ് വാട്സാപ്പിൽ നിന്നും ഡിലീറ്റ് ചെയ്യാൻ സാധിക്കില്ലായിരുന്നു. പിന്നീട് 7 മിനുട്ടിനുള്ളിൽ ഡിലീറ്റ് ചെയ്യാനുള്ള ഓപ്ഷൻ നൽകി. ഇതിന്റെ തുടർച്ചയായി ഈ സമയപരിധി ഒരു മണിക്കൂറായി വർദ്ധിപ്പിക്കുകയായിരുന്നു.
    Published by:Jayashankar Av
    First published: